Category: പ്രാദേശികം

Post

എംകെ മുനീറിനെ എൻഐഎ ചോദ്യം ചെയ്യണം: അഡ്വ: ഷമീർ പയ്യനങ്ങാടി

മലപ്പുറം: സ്വർണ്ണക്കള്ളക്കടത്തു കേസിലെ പ്രതികളുമായി അമാന എംബ്രയ്‌സ് ഗ്രൂപ്പ് ആരംഭിച്ച എംകെ മുനീറിനെ എൻഐഎ ചോദ്യം ചെയ്യണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്തു കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എം കെ മുനീർ അമ്മാന ഗ്രൂപ്പ് ആരംഭിച്ചത്. എംകെ മുനീറിനെ ചോദ്യം ചെയ്യുന്നതിലൂടെ മുനീറിന്റെ രാജ്യദ്രോഹ പ്രവർത്തനങ്ങൾ കണ്ടെത്താൻ സാധിക്കും. കടക്കാരനായി മരണപ്പെട്ടുപോയ സി എച്ചിന്റെ പുത്രൻ പൊതുപ്രവർത്തനത്തിലൂടെ മാത്രം കോടികൾ സമ്പാദിച്ചത് അന്വേഷണ വിധേയമാക്കണം. തലശ്ശേരി സ്വർണക്കടത്ത്...

Post
പത്മശ്രീ ചെറുവയൽ രാമൻ ജുനൈദ് കൈപ്പാണിയെ ആദരിച്ചു

പത്മശ്രീ ചെറുവയൽ രാമൻ ജുനൈദ് കൈപ്പാണിയെ ആദരിച്ചു

കൂനംതേക്ക്: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ളബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാര ജേതാവ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെപത്മശ്രീ ചെറുവയൽ രാമൻ ആദരിച്ചു.കൂനംതേക്ക് റോസ് വാലി റെസിഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹസദസ്സിൽ വെച്ചായിരുന്നു ആദരം. പരസ്പരം പങ്കുവയ്ക്കുന്ന സാഹോദര്യത്തിന്റെയും ആശീർവാദത്തിന്റെയും പ്രചോദനത്താൽ എല്ലാവരും ഒരുമിച്ച് സമഗ്രമായ വികസനവും, സഹിഷ്ണുതയും, സകലരേയും ഉൾക്കൊള്ളുന്നതും പരസ്പരം മനസ്സിലാക്കുന്നതുമായ ഒരു സമാധാനത്തിന്റെ സംസ്കാരം പ്രോൽസാഹിപ്പിക്കണമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.റോസ് വാലിയുടെ സ്നേഹോപഹാരം ഏറ്റുവാങ്ങികൊണ്ട്...

Post
സാമൂഹ്യ മാധ്യമ ഭീകരതയെ കരുതിയിരിക്കുക: വഹ്ദത്തെ ഇസ്ലാമി

സാമൂഹ്യ മാധ്യമ ഭീകരതയെ കരുതിയിരിക്കുക: വഹ്ദത്തെ ഇസ്ലാമി

മലപ്പുറം: ആധുനിക സമൂഹം ആഗോള മാധ്യമ ഭീകരതയുടെ ഇരകളാണെന്നും നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്ന അൽഗൊരിതങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും വഹ്ദത്തെ ഇസ്ലാമിയുടെ പഠന ക്യാമ്പിലെ മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു. നമ്മുടെതായ എല്ലാ ഡാറ്റകളും നിരന്തരം ആഗോള ഭീമൻമാർ ചോർത്തുകയാണെന്നും നമ്മുടെതായ എല്ലാ തീരുമാനങ്ങളെയും അവർ സ്വാധീനിക്കുകയാണെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു.. മുഷ്ത്താഖ് ഫലാഹി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു വഹ്ദത്തെ ഇസ്ലാമി കേന്ദ്ര കമ്മറ്റിയംഗമായ നഈം തോട്ടത്തിൽ ആധ്യക്ഷം വഹിച്ചു..

Post
സൺഡേസ്കൂൾ കലോത്സവം

സൺഡേസ്കൂൾ കലോത്സവം

ചേലക്കര: അഖില മലങ്കര യാക്കോബായ സുറിയാനി സഭയുടെ സൺഡേസ്കൂൾ കലോത്സവത്തിൽ (MJSSA ചേലക്കര മേഖല )ജൂനിയർ വിഭാഗം പ്രസംഗ മത്സരത്തിൽ മേഘ സൂസൻ പോൾ (സെന്റ് ജോർജ്ജ് സൺഡേസ്കൂൾ തൃക്കണ്ണായ) ഒന്നാം സ്ഥാനവും സൂപ്പർ സീനിയർ വിഭാഗത്തിൽ പ്രസംഗ മത്സരത്തിൽ സ്ലിറ്റ മരിയ സജി മൂന്നാം സ്ഥാനവും ( മർത്ത മറിയം സിംഹാസനപ്പള്ളി പഴയന്നൂർ )കരസ്ഥമാക്കി

Post
അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ് സിപിഐ സമരപ്രചരണ കാൽനട ജാഥ നടത്തി

അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ് സിപിഐ സമരപ്രചരണ കാൽനട ജാഥ നടത്തി

രവി മേലൂർ കാലടി: അങ്കമാലി അർബൻ സഹകരണ ബാങ്കിൽ നടന്ന സംഘടിത തട്ടിപ്പിനെതിരെ സിപിഐ അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രചരണ കാൽനടജാഥ നടത്തി.രാവിലെ നീലേശ്വരത്തു നിന്നും ആരംഭിച്ച ജാഥ വൈകിട്ട് അങ്കമാലിയിൽ സമാപിച്ചു.അങ്കമാലി അർബൻ ബാങ്കിൽ നടന്നത് ബാങ്ക് കുംഭകോണമാണെന്നും,ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒന്നിച്ച് നടത്തിയ ഈ കുംഭകോണത്തിന് കൂട്ടുനിന്ന മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത് അവരുടെ സ്വത്തുകൾ കണ്ടുകെട്ടി നിക്ഷേപകർക്ക് നൽകണമെന്നും ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മുൻ എംഎൽഎയും...

Post
എസ്ഡിപിഐ ജന ജാഗ്രത ക്യാമ്പയിൻ സംഘടിപ്പിച്ചു

എസ്ഡിപിഐ ജന ജാഗ്രത ക്യാമ്പയിൻ സംഘടിപ്പിച്ചു

പൊന്നാനി : പിണറായി പോലീസ് ആർ എസ് എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന ക്യാമ്പയിന്റെ ഭാഗമായി എസ് ഡി പി ഐ പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥയും പദ യാത്രയും സംഘടിപ്പിച്ചു വാഹനജാഥ പുതുപൊന്നാനിയിൽ മണ്ഡലം ജോയിന്റ് സെക്രട്ടറി പി റിഷാബ് ഉദ്ഘാടനം ചെയ്തു പദയാത്ര ബിയ്യം സെന്ററിൽ മണ്ഡലം പ്രസിഡന്റ്‌ റാഫി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു സമാപന പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം ഫത്താഹ് പൊന്നാനി ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ പ്രസിഡന്റ്‌...

Post
ബെറ്റർ എജ്യുക്കേഷൻ ലൈഫിന്റെ സോഷ്യൽ വർക്കർ അവാർഡ് ഹമീദ് പരപ്പനങ്ങാടിക്ക്

ബെറ്റർ എജ്യുക്കേഷൻ ലൈഫിന്റെ സോഷ്യൽ വർക്കർ അവാർഡ് ഹമീദ് പരപ്പനങ്ങാടിക്ക്

കോട്ടക്കൽ: ബെറ്റർ ലൈഫ് എജുക്കേഷൻ സിസ്റ്റം ഏർപ്പെടുത്തിയ മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല സോഷ്യൽ വർക്കർക്കുള്ള അവാർഡിന് മാധ്യമപ്രവർത്തകനും , എസ്.ഡി.പി.ഐ. ജില്ല കമ്മിറ്റി അംഗവുമായ ഹമീദ് പരപ്പനങ്ങാടിയെ തെരഞ്ഞെടുത്തു. കോവിഡ് കാലത്തെ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഇദ്ധേഹം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂരിൽ ജില്ലയിലെ എസ്.ഡി.പി പ്രവർത്തകർക്ക് നേതൃത്വം കൊടുത്ത വളണ്ടിയർ ജില്ല കോഡിനേറ്റർ കൂടിയാണ് ഹമീദ് പരപ്പനങ്ങാടി. കോട്ടക്കലിൽ വെച്ച് നടന്ന ചടങ്ങിൽ യോഗ പരിശീലകൻ ഡോക്ടർ രാജാറാം തൃശൂർ ഹമീദ് പരപ്പനങ്ങാടിക്ക് അവാർഡ് നൽകി....

Post
നിറമാല മഹോത്സവം ബ്രോഷർ പ്രകാശനം

നിറമാല മഹോത്സവം ബ്രോഷർ പ്രകാശനം

ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രം 2024 നിറമാല മഹോത്സവം ബ്രോഷർ പ്രകാശനം , ഉപദേശക സമിതി പ്രസിഡന്റ് ശ്രീ. കെ.പി ശ്രീ ജയൻ ഭഗവതി ക്ഷേത്രം മേൽശാന്തി ശ്രീ വാസുദേവൻ തിരുമേനിക്ക് നൽകി നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീ .എസ്.നന്ദകുമാർ , സെക്രട്ടറി പി.എം ജയറാം , മെമ്പർമാരായ ശ്രീ ഗോകുൽ ദാസ് , പ്രവീൺ, ഉണ്ണികൃഷ്ണൻ , മണികണ്ഠൻ എന്നിവർ സന്നിഹിതരായിരുന്നു.

Post

മുസ്‌ലിംലീഗ് ഒരുക്കം 2024 ശിൽപശാല ചേലക്കരയിൽ നടക്കും

ചേലക്കര: മുസ്‌ലിം ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ഏക ദിന ശിൽപശാല ഒരുക്കം 2024 ശനിയാഴ്ച ചേലക്കര എം.എസ്‌.എൻ ഓഡിറ്റേറിയത്തിൽ വെച്ച് നടക്കും. രണ്ട് സെഷനുകളിലായി നടക്കുന്ന ശില്‌പ ശാലയുടെ ആദ്യ സെഷൻ രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി സതീ ശൻ ഉദ്ഘാടനം ചെയ്യും. രണ്ടാം സെഷൻ ഉച്ചയ്ക്ക് 2 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും .രണ്ട് സെഷനുകളിലായി മുസ്‌ലിം ലീഗ് സംസ്ഥാന വൈസ്...

Post

തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ സബ്മിഷൻ

തിരൂർ: രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന് സർക്കാർ അനുവദിച്ചിട്ടുള്ള 10 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള തടസ്സം നീക്കണമെന്നും സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. കായിക വകുപ്പും തിരൂർ മുനിസിപ്പാലിറ്റിയും ആയിട്ടുള്ള തർക്കമാണ് സ്റ്റേഡിയം നിർമാണത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്നും കിഫ്ബി പദ്ധതി പ്രകാരമുള്ള പഞ്ചായത്ത് / മുനിസിപ്പാലിറ്റി സ്റ്റേഡിയം നിർമ്മാണത്തിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഫോർമാറ്റിൽ ധാരണ പത്രം ഒപ്പിടാൻ മുനിസിപ്പാലിറ്റി തയ്യാറാവുകയാണ് എങ്കിൽ സ്റ്റേഡിയത്തിന്റെ പണി...