Category: പ്രാദേശികം

Post
ആക്റ്റ് നാടകമേളയുടെ ലോഗോ പ്രകാശനം

ആക്റ്റ് നാടകമേളയുടെ ലോഗോ പ്രകാശനം

തിരൂർ: കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ, തിരൂർ നഗരസഭയുടെ ലോഗോ പ്രകാശനം സംഘടിപ്പിക്കുന്ന പതിനേഴാമത് ആക്റ്റ് നാടകമേളയുടെ ലോഗോ പ്രകാശനം തിരൂർ ഖലീസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ .ദിലീപ് കെ കൈനിക്കര( സബ് കലക്ടർ തിരൂർ ) നിർവഹിച്ചു. ശ്രീ സുജിത് പരേര( അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ മലപ്പുറം) ലോഗോ ഏറ്റുവാങ്ങി. നാടകമേളയുടെ ആദ്യ സ്പോൺസർഷിപ്പ് ടീം തിരൂർ യുഎഇ പ്രതിനിധികളിൽ നിന്നും. ഡോ. എൽ സുഷമ ( വൈസ് ചാൻസലർ മലയാളം സർവ്വകലാശാല സ്വീകരിച്ചു.ആക്റ്റ് ജനറൽ...

Post
ഹാട്രിക് പുരസ്കാരത്തിന് അർഹമായി തിരൂർ ഐ. എച്ച്.ടി കോളേജ്

ഹാട്രിക് പുരസ്കാരത്തിന് അർഹമായി തിരൂർ ഐ. എച്ച്.ടി കോളേജ്

ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണഫലം എല്ലാ ജനങ്ങളിലേക്കും വിശിഷ്യാ സ്ത്രീകളിലേക്ക് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് 2023 24വര്‍ഷത്തെ പുരസ്‌കാരം പ്രഖ്യാപിച്ചു.എറണാകുളം ദി റിനയി കൊച്ചിനിൽ വെച്ച് നടന്ന പരിപാടി നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി ശ്രീ.പി രാജീവ് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് കേരളത്തിലെ മികച്ച പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം കേരള ഖാദി വില്ലേജ് ഇൻഡസ്രീസ് ബോർഡ്‌ വൈസ് ചെയർമാൻ പി...

Post
എ.പി അഫ്സൽ റഹ്മാനെ ആദരിച്ചു

എ.പി അഫ്സൽ റഹ്മാനെ ആദരിച്ചു

തിരൂർ : വാഴ സിനിമയിലെ പാട്ട് പാടി സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയ തലക്കടത്തൂർ – തറയിൽ സ്വദേശിയായ എ.പി അഫ്സൽ റഹ്മാനെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഉപഹാരം നൽകി ആദരിച്ചു. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ തിരൂർ കിങ് ഷിപ്പ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് അഫ്സൽ പാടിയ ഈ പാട്ട് വൈറലായി മാറിയ സാഹചര്യത്തിൽ എഴുപത് ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടത് . ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന ഉപഹാരം നൽകി. ആദരം...

Post
ലോഗോ പ്രകാശനം

ലോഗോ പ്രകാശനം

തിരൂർ : തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എഎംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ലോഗോ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ് സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ അസ്‌ലം തിരൂരിന് തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ എ എസ് ഉപഹാരം നൽകി. പി ടി എ പ്രസിഡൻ്റ് പി. ആഷിഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തി....

Post
യു പി അബ്ദു റഹിമാൻ മൗലവി മാത്തൂർ അന്തരിച്ചു

യു പി അബ്ദു റഹിമാൻ മൗലവി മാത്തൂർ അന്തരിച്ചു

തിരൂർ: യു പി അബ്ദു റഹിമാൻ മൗലവി മാത്തൂർ അന്തരിച്ചു. യു പി അബ്ദുല്ലത്തീഫ് മുസ്ലിയാരുടെയും ( ബാപ്പുട്ടി മുസ്‌ലിയാർ )കെ കെ ഫാത്തിമ എന്നിവരുടെ മകനായി 1949-50 കളിൽ ജനനം. അതളൂർ എൽ പി സ്കൂളിൽ അഞ്ചാം ക്ലാസ്സ്‌ വരെ പഠിച്ചു. കന്മനം പറവന്നൂർഎന്നിവടങ്ങളിലെ ദർസുകളിൽ പഠനം നടത്തി.പിന്നീട് മൗനത്തുൽ ഇസ്ലാം അറബി കോളേജിൽ രണ്ടുവർഷത്തോളം പഠിച്ചു.ഉപരിപഠനത്തിനായി വാഴക്കാട് ദാറുമിലേക്ക് പോയി.ഒ.സി അബ്ദുള്ള മൗലവി കണ്ണൂർകുഞ്ഞബ്ദുള്ള മൗലവി വടകരഎന്നിവർ പ്രധാന ഗുരുനാഥന്മാർ.ദാറുൽ ഉലൂമിലെ മൂന്ന് വർഷത്തെ...

Post
കോനൂർ ഓണംകളി മത്സരം ഞായറാഴ്ച

കോനൂർ ഓണംകളി മത്സരം ഞായറാഴ്ച

രവിമേലൂർ കൊരട്ടി: ഓണം മലയാളികളെ സംമന്ധിച്ച് ആചരങ്ങളുടെ ആഘോഷം മാത്രമല്ലാ; വിവിധ നാടൻ കലകളുടെയും, കളികളുടെയും വീണ്ടെടുപ്പാണ്. പഴമക്കാരുടെ ഓർമ്മകളിൽ ഇപ്പോഴും പഴമയുടെ പാരമ്പര്യത്തോടെ നിലനിൽക്കുന്ന, തുടർന്ന് പോരുന്ന കലയാണ് ഓണംകളി. മധ്യകേരളത്തിലെ ഓണാഘോഷ കലകളായ കുമ്മാട്ടികളി, കരടികളി,ഓണത്തല്ല്, പുലികളി, വള്ളംകളി, കൈകൊട്ടികളി പോലെ മധ്യകേരളത്തിൽ തൃശ്ശൂർ, എർണ്ണാകുളം, പാലക്കാട് ജില്ലകളിൽ പതിനായിരങ്ങളെ ആകർഷിക്കുന്ന ഒന്നാണ്ഓണംകളി മത്സരം.ഒരു ടീമിൽ 45 മുതൽ 55 വരെ കലാകാരൻമാർ അണിനിരക്കുന്ന ഓണംകളിയിൽ പത്ത് മുതൽ പതിനഞ്ച് മിനിറ്റ് നീണ്ട് നിൽക്കുന്ന...

Post
ബെംഗളൂരു കേരള സമാജം അനുമോദിച്ചു

ബെംഗളൂരു കേരള സമാജം അനുമോദിച്ചു

ബെംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയെ ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കേരള ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ് കുമാർ പൊന്നാടയണിച്ചു. ഡി. ഷാജി അധ്യക്ഷതവഹിച്ചു. ശരത് ബച്ചെ ഗൗഡ എം.എൽ.എ.,കർണാടക മുൻമന്ത്രി അരവിന്ദ് ലിംബാവലി, കസ്റ്റംസ് അഡിഷണൽ കമ്മിഷണർ ഗോപകുമാർ, കേരള സമാജം പ്രസിഡൻ്റ് സി.പി. രാധാകൃഷ്ണൻ, ജനറൽസെക്രട്ടറി റജികുമാർ,...

Post
മസ്റ്ററിങ്ങിന് അവസരം

മസ്റ്ററിങ്ങിന് അവസരം

തിരൂർ: താലൂക്കിൽ ഇനിയും മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്തവർക്ക് ബുധൻ , വ്യാഴം എന്നീ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 മണിവരെ തിരൂർ താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് ഐറിസ് ക്യാമറ ഉപയോഗിച്ച് മസ്റ്ററിങ് ചെയ്യാവുന്നതാണ് എന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Post
ഖദീജ അന്തരിച്ചു

ഖദീജ അന്തരിച്ചു

തിരൂര്‍: തിരൂരിലെ പൗരപ്രമുഖനും പ്രമുഖ അഭിഭാഷകനുമായ വി.എം.കെ. അഹമ്മദിന്റെ ഭാര്യ എ.കെ. ഖദീജ (87) അന്തരിച്ചു. ഖബറടക്കം ഇന്ന് (22-10-2024 ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് തിരൂര്‍ കോരങ്ങത്ത് ജുമാമസ്ജിദില്‍.മക്കള്‍ ഡോ.സഫിയ, (തിരൂര്‍ നേഴ്‌സിംഗ്‌ഹോം) ഹഫ്‌സ സലാഹുദ്ദീന്‍ ,ഡോ.മുഹമ്മദ് സുബൈർ (ചെസ്റ്റ് ഹോസ്പിറ്റല്‍, കോഴിക്കോട്) , അബ്ദുല്‍ ലത്തീഫ്(കെ.എസ്.ഇ.ബി. റിട്ടയേര്‍ഡ് എഞ്ചിനീയര്‍) , ഹാരിസ് (ബിസ്‌നസ് -തിരൂര്‍)മരുമക്കള്‍: ഡോ. കെ.അബ്ദുല്‍ നാസര്‍(തിരൂർ നേഴ്‌സിംഗ്‌ഹോം), സലാഹുദ്ദീൻ(ആലുവ), ഡോ.ഫെമിന (ചെസ്റ്റ് ഹോസ്പിറ്റല്‍, കോഴിക്കോട്), സജ്‌ല (എറണാകുളം), സാജിത (മൂര്‍ക്കനാട്).

Post
തൃക്കണ്ടിയൂർ റോഡിനി ഡോ ആലികുട്ടി റോഡ് : നെറ്റ്‌വ റെസിഡൻസ് സ്വാഗതം ചെയ്തു

തൃക്കണ്ടിയൂർ റോഡിനി ഡോ ആലികുട്ടി റോഡ് : നെറ്റ്‌വ റെസിഡൻസ് സ്വാഗതം ചെയ്തു

തിരൂർ : തിരൂർ സിറ്റി ജംഗ്ഷൻ മുതൽ അമ്പലക്കുളങ്ങര വരെയുള്ള തൃക്കണ്ടിയൂർ റോഡിന് ഡോക്ടർ ആലിക്കുട്ടി റോഡ്  എന്ന നാമകരണം ചെയ്ത തിരൂർ മുൻസിപ്പാലിറ്റിയുടെ നടപടി നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ  സ്വാഗതം ചെയ്തു.  നവമ്പർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വ്യത്യസ്തമായ പല സാമൂഹിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും തിരൂരിലെ ഒരു പ്രമുഖ ഫിസിയോതെറാപ്പി  സ്ഥാപനവുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് ആരോഗ്യ മെഡിക്കൽ ക്യാമ്പ് നടത്താനും തീരുമാനിച്ചു. അന്നേദിവസം റസിഡൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് (കോർവ) വയനാട് ദുരിതാശ്വാസ ഫണ്ട്...