Category: പ്രാദേശികം

Post
‘ലഹരിക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തണം ‘

‘ലഹരിക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തണം ‘

തെക്കൻ കുറ്റൂർ :വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രാദേശിക തലങ്ങളിൽ ബോധവൽക്കരണങ്ങൾ ശക്തിപ്പെടുത്തണമെന്ന് കെ.എൻ. എം മർകസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല സമിതി സംഘടിപ്പിച്ച എൻലൈറ്റ് കോൺഫ്രൻസ് ആവശ്യപ്പെട്ടു. തിരൂർ മണ്ഡലം സെക്രട്ടറി അബ്ദുറഹിമാൻ മുണ്ടേക്കാട്ട് ഉദ്ഘാടനം ചെയ്തു. എം. അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. ഹുസൈൻ കുറ്റൂർ വാർഷിക പദ്ധതികൾ അവതരിപ്പിച്ചു. റിയാസ് സുല്ലമി എടത്തനാട്ടുകര, ലുഖ്മാൻപോത്ത് കല്ല്, ടി.വി. ജലീൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് പാറപ്പുറത്ത്...

Post
‘അധികൃതർക്കെതിരെ നടപടി വേണം’

‘അധികൃതർക്കെതിരെ നടപടി വേണം’

തകർന്ന റോഡിൽ ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെടുകയും, നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ ഒരു നടപടികളും സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്

Post
ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

തിരൂർ: ഓവുങ്ങൽ പാറാൾ പള്ളിയിലെ ആണ്ട് നേർച്ചയോട് അനുബന്ധിച്ച് തിങ്കളാഴ്ച വൈലത്തൂർ തിരൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റെയിൽവേ വിമാന യാത്രക്കാർ സമയ ക്രമീകരണം നടത്തി യാത്ര ആരംഭിക്കാൻ ശ്രദ്ധിക്കുക.

Post
വഖഫ് സംരക്ഷണ സമിതി രൂപീകരിച്ചു

വഖഫ് സംരക്ഷണ സമിതി രൂപീകരിച്ചു

താനൂർ: എസ്ഡിപിഐ താനൂർ നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വഖഫ് സംരക്ഷണ സമിതി രൂപീകരിച്ചു.വട്ടത്താണി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് താനാളൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: സാദിഖ് നടുത്തൊടി വിഷയാവതരണം നടത്തി. നിയമമന്ത്രി കിരൺ റിജിജു 2024 ആഗസ്റ്റ് എട്ടിന് പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര വഖഫ് ഭേദഗതി ബിൽ 2024 വരുന്ന ശീതകാല സമ്മേളനത്തിൽ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ....

Post
‘പിണറായി ഭരണം ആർഎസ്എസിന്റെ റിമോട്ട് കൺട്രോളിൽ’

‘പിണറായി ഭരണം ആർഎസ്എസിന്റെ റിമോട്ട് കൺട്രോളിൽ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കരയിൽ നടത്തിയ പ്രസ്താവനആർഎസ്എസ് ചങ്ങാത്തം പുറത്തുവന്നതിൻ്റെജാള്യത മറയ്ക്കാനാണെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ. പിണറായി ഭരണത്തിൽ കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് ഉൾപ്പെടെ ആർ എസ് എസ് റിമോട്ട് കൺട്രോളിലാക്കിയിരിക്കുന്നു.കേരളത്തെ ആർഎസ്എസ്സിൻ്റെ നിഴൽ ഭരണത്തിൻ കീഴിലാക്കിയ ശേഷം ജനങ്ങളെ വിഡ്‌ഢികളാക്കാൻ നടത്തുന്ന ശ്രമം വിലപ്പോവില്ല. ഇല്ലാത്ത ന്യൂനപക്ഷ തീവ്രവാദമെന്ന ആരോപണം ആർ എസ് എസ്സിനെ തൃപ്തിപ്പെടുത്താൻ മാത്രമാണ്. പഴകി പുളിച്ച ഈ ആരോപണം ജനങ്ങൾ പുച്ഛിച്ചു...

Post
മുഹമ്മദ് കുട്ടി മക്കയിൽ അന്തരിച്ചു

മുഹമ്മദ് കുട്ടി മക്കയിൽ അന്തരിച്ചു

പരപ്പനങ്ങാടി: പാലത്തിങ്ങൽ മുരിക്കൽ സ്വാദേശി സി.കെ. മുഹമ്മദ് കുട്ടി (72) മക്കയിൽ അന്തരിച്ചു.ഉംറക്ക് പോയതായിരുന്നു.മുരിക്കൽ ബദരിയ്യഃ പള്ളി മുൻ പ്രസിഡന്റ് ആയിരുന്നു ഭാര്യ: പരേതയായ കുഞ്ഞി പത്തുമ്മ. മക്കൾ: മുഹമ്മദലി, ഖദിജ, അസ്മാബി, ജസിറ, സുഹൈല.മരുമക്കൾ: ഹസ്ന, റഷീദ്, നാസർ, കബീർ, അബ്ദുറഹ്മാൻ.

Post
ഇടത്താവള നിർമാണം ഡിസംബർ 31നകം പൂർത്തീകരിക്കും

ഇടത്താവള നിർമാണം ഡിസംബർ 31നകം പൂർത്തീകരിക്കും

രവിമേലൂർ കൊരട്ടി: ചിറങ്ങര ശബരിമല തീർഥാടകരുടെ വിശ്രമ ഇടത്താവള നിർമ്മാണം 70 ശതമാനമായി. എത്രയും പെട്ടന്ന് പൂർത്തീകരിക്കാൻ വേണ്ട നടപടികൾ എടുത്തു കഴിഞ്ഞുവെന്നും സനീഷ്കുമാർ ജോസഫ് എം എൽഎ. ചിറങ്ങര ഇടത്താവള നിർമ്മാണം 70 ശതമാനം പൂർത്തിയായതായും കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളും വിന്യസിച്ച് പ്രവർത്തി വേഗത്തിലാക്കണെമെന്ന് എഞ്ചിനിയറിങ്ങ് വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയതായും സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു. 2024 ഡിസംബർ 31നകം ഈ നിർമ്മാണം പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം വകുപ്പ് മന്ത്രി വി...

Post
എം.ഇ.ടി കാരുണ്യകൈനീട്ടം ധനസഹായം വിതരണം ചെയ്തു

എം.ഇ.ടി കാരുണ്യകൈനീട്ടം ധനസഹായം വിതരണം ചെയ്തു

തിരൂർ: മുസ്‌ലിം എജുക്കേഷനൽ ട്രസ്റ്റ് ബ്രീസ് ഓഫ് മദീന മീലാദ് കാമ്പയിന്റെ ഭാഗമായി പ്രഖ്യാപിച്ച കാരുണ്യ കൈനീട്ടം ധനസഹായം വിതരണം ചെയ്തു. വിദ്യാർത്ഥി പ്രതിനിധികളിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി എം.ഇ.ടി സെക്രട്ടറി അബ്ദുർറഹ്മാൻ മുഈനി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികള്‍ തന്നെ തുക സമാഹരിച്ച് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുകയും വെട്ടം ശാന്തി സ്‌പെഷ്യൽ സ്‌കൂളിൽ സ്‌നേഹ വിരുന്നൊരുക്കുകയും ചെയ്തിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് വിദ്യാർത്ഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും അർഹതപ്പെട്ടവരെ കണ്ടെത്തി...

Post

പലസ്തിന്‍ പോരാളികളെ അധിക്ഷേപിക്കുന്നത് മുജാഹിദ് നിലപാടല്ല

കോഴിക്കോട്: ഇസ്രയേല്‍ അധിനിവേശനത്തിനെതിരെ ധീരമായി പോരാടുന്ന പലസ്തീന്‍ പോരാളികളെ തീവ്രവാദ ചാപ്പകുത്തി അധിക്ഷേപിക്കുന്നത് മുജാഹിദ് നിലപാടല്ലെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ജനിച്ച മണ്ണില്‍ ജീവിക്കാനായി ജൂത ഭീകരരോട് മുഖാമുഖം ഏറ്റുമുട്ടി വീരമൃത്യു വരിക്കുന്ന പലസ്തീനികളെ ജനങ്ങള്‍ക്കിടയില്‍ കയറിക്കൂടി പ്രശ്‌നം സൃഷ്ടിക്കുന്ന ഭീകരരായി ചിത്രീകരിക്കുന്ന കെ.എന്‍.എം സി.ഡി ടവര്‍ വക്താവ് മജീദ് സ്വലാഹിയുടെ നടപടിക്ക് മുജാഹിദുകളുമായി ബന്ധമില്ല. മുജാഹിദ് പ്രസ്ഥാനത്തിന് മൊത്തം ചീത്തപ്പേര് വരുത്തി വെക്കുന്ന സ്വലാഹിയുടെ വഴിവിട്ട പ്രസ്താവനകളോട് മൗനം ദീക്ഷിക്കുന്ന കെ.എന്‍.എം സി.ഡി...

Post
ഡയറസ് മാര്‍ഷല്‍ എന്‍ഡോവ്‌മെന്റ് കാര്‍ റാലി 27ന്

ഡയറസ് മാര്‍ഷല്‍ എന്‍ഡോവ്‌മെന്റ് കാര്‍ റാലി 27ന്

ട്രാഫിക് ബോധവത്ക്കരണവും, അച്ചടക്കവും ലക്ഷ്യമാക്കിയുള്ള കുടുംബ സമേതം പങ്കെടുക്കാവുന്ന ടൈം സ്പീഡ് ഡിസ്റ്റന്‍സ് കാര്‍ റാലിയാണ് സംഘടിപ്പിക്കുന്നത്