Category: പ്രാദേശികം

Post
ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു

ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു

സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി തിരുന്നാവായ: കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുറ്റിപ്പുറം ഉപ ജില്ലാ അസോസിയേഷൻ ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു. 1907 ൽ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ തുടങ്ങിയ സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽവ്യത്യസ്ത പരിപാടികൾ നടന്നു. ബണ്ണീസ്, കബ്, ബുൾബുൾ, സ്കൗട്ട്സ്, ഗൈഡ്സ്. റോവർ, റൈഞ്ചർ എന്നീ വിഭാഗക്കാർക്കാണ് വിവിധ മത്സരങ്ങൾ നടന്നത്. വിഷൻ 2026 പദ്ധതിയുടെ...

Post
പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ചേലക്കര : ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ജോലി തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തി പി വി അൻവർ എം എൽ എ യ്ക്കെതിരെ പോലീസ് എടുത്ത കള്ളക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി എം കെയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. ചേലക്കര താലൂക്ക് ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ചെട്ടിത്തെരുവ് വെച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ഡിഎംകെ ചേലക്കര നിയോജകമണ്ഡലം സ്ഥാനാർഥി എൻ കെ സുധീർ...

Post
ഡിഎംകെ 1000 വീട്ടുകൾ നിർമ്മിച്ചു നൽകും

ഡിഎംകെ 1000 വീട്ടുകൾ നിർമ്മിച്ചു നൽകും

ചേലക്കര: ചേലക്കര നിയോജകമണ്ഡലത്തിൽ ഭവനരഹിതർ ക്കായി ആയിരം വീടുകൾ ഡി എം കെയുടെ നേതൃത്ത്വത്തിൽ നിർമ്മിച്ചു നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ പി.വി അൻവർ പത്ര സമ്മേളനത്തിൽ അറിയിച്ചു .അഭയം എന്ന പേരിൽ സുരക്ഷിതമായ ഭാവി അഭയത്തിന്റെ കരുതൽ എന്ന പ്രോജക്ടിലൂടെയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. പ്രാഥമിക ഘട്ടത്തിൽ 9 വീടുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. തമിഴ്നാട്ടിലെ കോർപ്പറേറ്റ് കമ്പനികളുടെ സിഎസ് ആർ ഫണ്ടുകൾ വിനിയോഗിച്ചു കൊണ്ടാണ് 750 വീടുകൾ നിർമ്മിക്കുന്നത് നല്കുന്നത്. കൂടാതെചേലക്കര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ്...

Post
ജഴ്സി പ്രകാശനം ചെയ്തു

ജഴ്സി പ്രകാശനം ചെയ്തു

തിരൂർ: ഫുട്ബോൾ രംഗത്ത് മികവ് തെളിയിച്ച ജില്ലയിലെ പ്രമുഖ ക്ലബ്ബായ “റിയൽ നാഷണൽ” പുല്ലൂരിന് ഈ സീസണിലേക്കുള്ള ജഴ്സി സി. ടി. എം അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂരും അനീസ് മാസ്റ്ററും ചേർന്ന് ക്ലബ്ബ് പ്രസിഡന്റ്‌ ടി. കെ സലീമിന് കൈമാറി.പ്രൊഫഷണൽ അക്കൗണ്ടിങ് ആൻഡ്‌ ടാക്‌സാക്ഷൻ ട്രെയിനിങ് രംഗത്ത് വേറിട്ട പഠന രീതി പഠിതാക്കൾക്ക്‌ സമ്മാനിച്ച് മുന്നേറുന്ന സി. ടി. എം അക്കാദമി വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ടിങ് കോഴ്സ് പൂർത്തീകരിച്ചവർക്ക് ഇന്റേൺഷിപ്പ് ട്രെയിനിങ് നൽകി വരുന്നതായി അനീസ്...

Post
എൽ പി വിഭാഗം ഓവറോൾ നേടി ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ.

എൽ പി വിഭാഗം ഓവറോൾ നേടി ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ.

തിരൂർ സബ് ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ കിരീടം സ്വന്തമാക്കി, ഗോൾഡൻ ജൂബിലി വർഷത്തിൽ ഫാത്തിമ മാതാ സ്കൂൾ മുൻനിരയിൽ തന്നെ പ്രയാണം തുടരുന്നു….പങ്കെടുത്ത എല്ലായിനത്തിലും എ ഗ്രേഡും,ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി നേടിയുമായിരുന്നു, ഫാത്തിമ മാതാ എൽ പി സ്കൂളിലെ മിടുക്കന്മാരും മിടുക്കിക്കികളും സ്വർണ്ണ കപ്പ് ഏറ്റുവാങ്ങിയത്…… തിരൂർ ജില്ലയിൽ, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും ഒന്നാം സ്ഥാനത്താണ് ഫാത്തിമ മാതാ എൽ പി സ്കൂൾ….. സ്കൂളിൻറെ വിജയത്തിൽ എന്നും ചേർത്തുപിടിച്ചും, സഹകരിച്ചും,...

Post
യുവമോർച്ച ഉപവാസ സമരം

യുവമോർച്ച ഉപവാസ സമരം

കുറ്റ്യാടി: ഗവ: ആശുപത്രിയിൽ ആവശ്യത്തിന്ന് ഡോക്ടർമാരെ നിയമിക്കുക, പ്രസവവാർഡ് തുറന്ന് പ്രവൃത്തിക്കുക, ആശുപത്രി സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തികുറ്റ്യാടി മണ്ഡലം ഭാരതീയ യുവമോർച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.പി മഹേഷ് ഉദ്ഘാടനം ചെയ്തു. ഷിഖിൽ ഊരത്ത് അധ്യക്ഷത വഹിച്ചു.രാജഗോപാൽ പുറമേരി, മുകുന്ദൻ പാതിരി പ്പറ്റ, വിനീത് നിട്ടൂർ, പറമ്പത്ത് കുമാരൻ,അനീഷ് കക്കട്ടിൽ, പി.പി അനീഷ്, സുനിനരിക്കൂട്ടും ചാൽ എന്നിവർ പ്രസംഗിച്ചു. പടം.. നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.പി.മഹേഷ്...

Post
ഉപജില്ലാ കലോത്സവം ഓവറാൾ ഗവ.ബോയ്സ് തിരുരിന്

ഉപജില്ലാ കലോത്സവം ഓവറാൾ ഗവ.ബോയ്സ് തിരുരിന്

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനംതിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളും രണ്ടാംസ്ഥാനം തിരൂർ ബോയ്സ് സ്ക്കുളും മൂന്നാം സ്ഥാനം കെ.എച്ച്. എം. എച്ച് എസ്. ആലത്തിയൂരും കരസ്ഥമാക്കിഹൈസ ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കെ.എച്ച് എം. എച്ച്. എസ്. എസ്. ആലത്തിയൂർ കരസ്ഥമാക്കി സമാപന സമ്മേളനം ഉദ്ഘാടനം എ.കെ. അനീന, പി.കെ സുപ്രിയ, എ. ഇ. ഒ വി.വി. രമ, പി.ടി എ പ്രസിഡണ്ട് എ.കെ ബാബു, വൈസ് പ്രസിഡണ്ട് വിനോദ് കുമാർ എന്നിവർ ട്രോഫികൾ...

Post
എടപ്പാളിൽ ‘പിച്ചകപ്പൂങ്കാവ്’ 16 ന്

എടപ്പാളിൽ ‘പിച്ചകപ്പൂങ്കാവ്’ 16 ന്

എടപ്പാളിൽ ‘പിച്ചകപ്പൂങ്കാവ്’ എടപ്പാൾ: ടെൽ ബ്രെയ്ൻ ബുക്ക്സ് സംഘടിപ്പിക്കുന്ന പാട്ടും പറച്ചിലും എന്ന സംഗീത പരിപാടി നവംബർ 16 ന് നടക്കും. ഷിബു ചക്രവർത്തി, എടപ്പാൾ വിശ്വനാഥ് , സുദീപ് പാലനാട് എന്നിവർ ചേർന്ന് ഒരുക്കുന്ന ‘പിച്ചകപ്പൂങ്കാവ് എന്ന പരിപാടി എടപ്പാൾ എമിറേറ്റ്സ് മാളിലാണ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സംഗീത വിരുന്നൊരുക്കുന്നത്.

Post
ഓസ്കാർ പുരുഷുവിനെക്കുറിച്ച്

ഓസ്കാർ പുരുഷുവിനെക്കുറിച്ച്

തിരൂർ:കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം കൂടി ഈ നാടകം പറയുന്നില്ലേ ?വർണ്ണവെറി സൃഷ്ടിക്കുന്ന അധികാരത്തിന്റെയും സൗന്ദര്യാത്മകതയുടെയും പ്രശ്നങ്ങൾ?പ്രകൃതിയിലെ വർണ്ണ വൈവിധ്യങ്ങളെ ഒരേ അളവിൽ ആസ്വദിക്കുമ്പോഴുംതങ്ങൾക്കിടയിലെതൊലി വെളുപ്പും തൊലിക്കറുപ്പും സൃഷ്ടിക്കുന്ന അസമത്വങ്ങൾ നാടകംചർച്ച ചെയ്യുന്നുണ്ട്. വെളുത്തവനായ പുരുഷു പ്പൂച്ച, അധികാരത്തിന്റെ അഹങ്കാരത്തിന്റെ അടയാളമാകുന്നു. ഹിറ്റ്ലറുടെ ‘ആര്യ’ത്വത്തിന്റെ പ്രതീകം. തൊലിക്കുപ്പിന്റെ അപകർഷതാ ബോധവും തൊലി വെളുപ്പിന്റെ ഉത്കർഷതാ ബോധവും നാടകത്തിൽ വെളിപ്പെടുന്നു. ഉത്കൃഷ്ട ജന്മത്തിൽ ഊറ്റം കൊള്ളുന്ന പുരുഷുവിൽ നിന്നേൽക്കുന്ന അപമാനമാണ് സ്വജാതീയനിൽ അമർഷമായി വളർന്ന്,നാടകാന്ത്യം ശത്രു പക്ഷം ചേർന്ന് (ഒരു...

Post
വള്ളംകളി ജേതാക്കളെ എസ് ഡി പി ഐ ആദരിച്ചു

വള്ളംകളി ജേതാക്കളെ എസ് ഡി പി ഐ ആദരിച്ചു

പൊന്നാനി :ബിയ്യം കായൽ, കടവനാട്, പടിഞ്ഞാറേക്കര വള്ളംകളി മത്സരങ്ങളിൽ മൈനർ വിഭാഗത്തിൽ ജേതാക്കളായ കടവനാട് ആരോഹ റോഹേഴ്സ് ക്ലബ്ബ് മിഖായേൽ വള്ളത്തിന് തുഴയെറിഞ്ഞ മുഴുവൻ താരങ്ങളെയും എസ് ഡി പി ഐ കടവനാട് ബ്രാഞ്ച് ആദരിച്ചു എസ് ഡി പി ഐ പൊന്നാനി മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ ഹാരിസ് പള്ളിപ്പടി ഉദ്ഘാടനം ചെയ്തു ബ്രാഞ്ച് പ്രസിഡന്റ് വി വി ഷംസു അധ്യക്ഷത വഹിച്ചുമാറഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ നിഷാദ് അബൂബക്കർ എസ് ഡി പി ഐ മുനിസിപ്പൽ...