Category: പ്രാദേശികം

Post

സ്നേഹവീട് താക്കോൽദാനം നാളെ

താനൂർ: ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് രംഗത്തെ ജീവനക്കാരുടെയും ഉടമകളുടെയും കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരളയുടെമലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനംനാളെ ശനിയാഴ്ചതാനാളൂർ വട്ടത്താണി കെ എം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ഇതോടൊപ്പം വട്ടത്താണിയിൽ വർക്ക്ഷോപ്പ് ജീവനക്കാനായിരിക്കെ അകാലത്തിൽ മരണപ്പെട്ട താനാളൂർ സ്വദേശി കെ.വി.ഉണ്ണിയുടെ കുടുംബത്തിന്സംഘടനയുടെ നേതൃത്വത്തിൽ നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനവും നടക്കും. രാവിലെ 9 മണിക്ക് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങിൻ്റെ ഉദ്ഘാടനവും സ്നേഹ...

Post
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ

ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ

വേങ്ങര: തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസെക്ടർ മധുസൂദനൻ പിള്ളയും പാർടിയും വേങ്ങര ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.120 കിലോഗ്രാം കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി എക്സൈസ് വലയിൽ. ജാർഖണ്ട് സാഹിബ് ഗഞ്ച് ജില്ലയിൽ സർക്കണ്ട സ്വദേശി സന്തോഷ് മണ്ടൽ ( 43) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വേങ്ങര ഭാഗത്ത് നിന്ന് ഒരാഴ്ചക്കിടെ പിടകൂടുന്ന മൂന്നാമത്തെ കേസാണിത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്ക് മരുന്ന് വിപണനവും ഉപയോഗവും വ്യാപകമാകുന്നതായും ഇതിനെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിൽ ഈ ഭാഗങ്ങളിൽ...

Post
മുഹമ്മദ് റിഹാനെ ആദരിച്ചു

മുഹമ്മദ് റിഹാനെ ആദരിച്ചു

താനൂർ : ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണവും ഒരു വെങ്കലവും കരസ്ഥമാക്കിയ തലക്കടത്തൂർ ഓവുങ്ങലിലെ പാറാപറമ്പിൽ മുഹമ്മദ് റിഹാനെ ഓവുങ്ങൽ മേഖല എം എസ് എഫ് കമ്മിറ്റി ആദരിച്ചു . താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യുസഫ് കല്ലേരി ഉപഹാരം നൽകി. സി.പി അൻസിൽ ആദ്ധ്യക്ഷ്യം വഹിച്ചു. കുറ്റിപ്പുറം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് റിഹാൻ പാറാപറമ്പിൽ ജലീൽ – ഹാജറ ദമ്പതികളുടെ മകനാണ്. ആദരം ചടങ്ങിൽ ചെറിയമുണ്ടം...

Post
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു

തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു

തിരൂർ :തലക്കടത്തൂർ സ്വദേശി അജ്മാനിൽ മരണപ്പെട്ടു.പരേതനായ ചത്തേരി മുഹമ്മദ്‌ കുട്ടി എന്നവരുടെ മകൻ ചത്തേരി മുനീർ 52 അജ്മാനിൽ മരണപ്പെട്ടു.അജ്മാനിൽ ബേക്കറി മാനേജരായി ജോലിചെയ്യുകയായിരുന്നു.ഭാര്യ :സൽമത്ത്.മക്കൾ :ജസ്‌ന ജാസിം, അംജത്ത്.മരുമകൻ :ജംഷീർ.സഹോദരങ്ങൾ :സഫീർ, മുജീബ് റഹ്മാൻ, നദീറ, സമീറ, ഫസീല.മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരും.

Post
തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി അന്തരിച്ചു

തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി അന്തരിച്ചു

തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി തിരൂർ പയ്യനങ്ങാടി സ്വദേശി,പള്ളിമാലിൽ അബുഹാജി(91) (മുൽത്താൻ അബുക്ക) മരണപ്പെട്ടു . കൽപ്പകഞ്ചേരി സ്വദേശിയായിരുന്നഅബുഹാജി തിരൂരിലേക്ക് വ്യാപരാവശ്യാർത്ഥം താമസം മാറുകയായിരുന്നു ആദ്യകാലത്ത് കോഴിക്കോട് നിന്നും ടിൻ വർക്ക്സിൽ പ്രാവീണ്യം നേടി ഷട്ടർ നിർമ്മാണ ബിസിനസിലേക്ക് കടക്കുകയായിരുന്നു.മുൽത്താൻ ഗ്രൂപ്പ് എന്ന പേരിൽതിരൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ സെൻട്രൽ ടിൻ വർക്ക്സ് & തുലാസ്, പയ്യനങ്ങാടിയിലെ മുൽത്താൻ എൻജിനീയറിങ് വർക്ക്സ്, സെൻട്രൽ അലൂമിനിയം വർക്ക്സ്, എന്നീ സ്ഥാപനങ്ങളുടെ ഉടമയായി മാറി.ആ കാലത്ത്...

Post
എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു

എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു

എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു കോഴിക്കോട് : മുൻ മന്ത്രിയും കോർപ്പറേഷൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ എം ടി പത്മയുടെ നിര്യാണത്തിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അനുശോചനം രേഖപ്പെടുത്തി. വികസന കാര്യങ്ങളിൽ അവർ നാടിന് നൽകിയ സംഭാവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു സന്ദർശിച്ചു എസ് ഡി പി ഐ നേതാക്കൾ അന്തരിച്ച മുൻ മന്ത്രി എം ടി പത്മയുടെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന...

Post
ത്രോബോൾ മത്സരം അരങ്ങേറി

ത്രോബോൾ മത്സരം അരങ്ങേറി

വെട്ടിക്കുഴി നൊട്ടേര ഡെമേം സ്കൂളിൽ വിജയികൾക്ക് സമ്മാനദാനം നൽകി രവിമേലൂർ തൃശ്ശൂർ സെൻട്രൽ സഹോദയ ത്രോബോൾ ചാമ്പ്യൻഷിപ്പ് NOTRE DAME SCHOOL VETTIKUZHY വെച്ച് നടത്തുകയുണ്ടായി മത്സരം വാർഡ് മെമ്പർ മനു ഉദ്ഘാടനം ചെയ്തു . മത്സരത്തിൽ NOTRE DAME SCHOOL (നൊട്ടർ ഡേം സ്ക്കൂൾ വെട്ടിക്കുഴി ) ബോയ്സ് ഫസ്റ്റും ഗേൾസ് ടീമിൽ എസ് എൻ ചെന്ത്രാപ്പിന്നി യൂം വിജയികളായി. ത്രോമ്പോൾ വിജയികൾക്ക് പിടിഎ പ്രസിഡൻറ് ദിലിക് ദിവാകരൻ സമ്മാനം നൽകി. കായിക താരങ്ങളെ വളർത്തിയെടുക്കുക...

Post
പള്ളിമാലിൽ അബു ഹാജി അന്തരിച്ചു

പള്ളിമാലിൽ അബു ഹാജി അന്തരിച്ചു

തിരൂർ; KNM പ്രവർത്തകനും തിരൂരിലെ MULTHAN ഗ്രൂപ്പ് ഉടമയുമായതിരൂർ പയ്യനങ്ങാടി സ്വദേശി പള്ളിമാലിൽ അബു ഹാജി(ടിൻ മേക്കർ അബു) അന്തരിച്ചു ഖബറടക്കം വൈകുന്നേരം 4.00 ന് കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post
ഗതാഗതം തടസപ്പെടും

ഗതാഗതം തടസപ്പെടും

മലപ്പുറം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ റോഡില്‍ 14 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഭാഗികമായി ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ അറിയിച്ചു.