തിരൂർ: തെക്കും മുറി ശ്രീ. പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ അഖണ്ഡനാമയഞ്ജം നടന്നു.ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് ബാബു, സെക്രട്ടറി മണികണ്ഠൻ, ജോ. സെക്രട്ടറി സജീവ് ട്രഷറർ സി.വി. ഗിരീഷ്, വൈസ് പ്രസിഡണ്ട് പി.വി പ്രകാശൻ,എക്സിക്യൂട്ടീവ് അംഗങ്ങൾ, മാത്യസമതി അംഗങ്ങൾ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തുവിവിധ അമ്പലങ്ങളിൽ നിന്ന് നിരവധി സ്വാമിമാർ അഖണ്ഡ നാമയഞ്ജത്തിൽ പങ്കെടുത്തു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
‘സാന്ത്വനപരിചരണത്തിനായ് വിദ്യാർത്ഥികളും’ പദ്ധതിക്ക് തുടക്കം
രവിമേലൂർ കൊരട്ടി: ഗ്രാമപ്പഞ്ചായത്തിൻ്റെയും നാലുകെട്ട് കുടുംബാരോഗ്യകേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ കൊരട്ടിയിലേ സ്കൂൾ വിദ്യാർഥികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി വാർഡ് 14 ൽ എം എ എം എച്ച് എസ് എസിലെ NSS വളണ്ടിയേഴ്സിൻ്റെ സഹകരണത്തോടെ തുടക്കം കുറിച്ചു. വീടുകളിൽ പര്യാപ്തമായ സഹായികളില്ലാത്ത പാലിയേറ്റീവ് രോഗികളുടെ വീടും പരിസരവും വൃത്തിയാക്കി കൊടുക്കുക, അവർക്കാവശ്യമായ മറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വാർഡ് 14 ലെ ഒരു പാലിയേറ്റീവ് രോഗിയുടെ വീടും പരിസരവും വൃത്തിയാക്കി നൽകിയാണ് പദ്ധതിക്ക്...
ഗ്രേയ്സി ജോസ് ( 77 ) നിര്യാതയായി
ചേലക്കര: കളപ്പാറ പൂളച്ചോട് മടലിയാങ്കൽ പരേതനായ ജോസ് ഭാര്യ ഗ്രേയ്സി ജോസ് നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3.30 – പങ്ങാരപ്പിള്ളി സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ – രാജീവ്, മനോജ്, രാജേഷ് മരുമക്കൾ – ജെയ്സി, ബിജി, സിന്ധു
കേരളത്തിൻ്റെ പട്ടിണി മാറ്റിയത് ഗൾഫ് പ്രവാസം
കോഴിക്കോട് :മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടി പോയതോടെയാണ് കേരളത്തിൻ്റെ പട്ടിണിയും ദാരിദ്ര്യവും തീർന്നതെന്ന് സംസ്ഥാന കായിക, ന്യൂന പക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ സംഘടിപ്പിച്ച യു. എ. ഇ ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഭരണാധികളും തൊഴിൽ ദാതാക്കളും പൗരൻമാരും ഇന്ത്യക്കാരോട് അങ്ങേയറ്റത്തെ സ്നേഹവും ബഹുമാനവും വെച്ച് പുലർത്തുന്നവരാണ്.നമുക്ക് ജോലിയും സൗകര്യങ്ങളും സമ്പാദ്യവും ഒരുക്കിത്തരുന്ന...
ഹരിഗോവിന്ദൻ (ബാബു 68 വയസ്സ്) അന്തരിച്ചു
വള്ളികുന്നം :വള്ളിക്കുന്നു നിയോജകമണ്ഡലം മുൻ യുഡിഫ് ചെയര്മാനും കോൺഗ്രസ് നേതാവുമായിരുന്ന പുളിയശ്ശേരി ഹരിഗോവിന്ദൻ (ബാബു 68 വയസ്സ്) അന്തരിച്ചു. അച്ഛൻ: പരേതനായ പി ഐ ജി മേനോൻ അമ്മ: പുളിയശ്ശേരി രത്നപ്രഭാദേവി അമ്മ. ഭാര്യ: ഗീത ( റിട്ടയേർഡ് തപാൽ വകുപ്പ്). മകൾ ആര്യ പി ( മാതൃഭൂമി ന്യൂസ്). മരുമകൻ ആദർശ് ( മനോരമ ദിനപത്രം). സംസ്കാര ചടങ്ങുകൾ ഇന്ന് (ശനിയാഴ്ച 30-11-2024) വൈകിട്ട് 3 മണിക്ക് വള്ളിക്കുന്ന് അത്താണിക്കൽ തറവാട്ടു വളപ്പിൽ (താന്നാട്ട വീട്)....
മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകൾ വരുന്നു
ഡിസംബര്‍ 6 മുതല്‍13 വരെ പരാതികള്‍ നല്‍കാം* മലപ്പുറം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ – പരാതി പരിഹാര അദാലത്തുകളിൽ പരിഗണിക്കുന്നതിനുള്ള മലപ്പുറം ജില്ലയിലെ പരാതികൾ ഡിസംബർ 6 മുതൽ 13 വരെ നൽകാം. പരാതികള്‍ ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും karuthal.kerala.gov.in പോർട്ടൽ വഴി ഓൺലൈനായും നൽകാം. നേരത്തെ ഡിസംബർ 2 മുതൽ അപേക്ഷ സ്വീകരിക്കാനുള്ള തീരുമാനം സർക്കാർ ഉത്തരവ് പ്രകാരം 6...
മണ്ടായപുറത്ത് ഫാത്തിമ അന്തരിച്ചു
കൽപകഞ്ചേരി: മണ്ടായപുറത്ത് മുഹമ്മദ് മൂപ്പൻ്റെ ക്രുഞ്ഞാപ്പു) ഭാര്യ ഫാത്തിമ (81) 30 ന് അന്തരിച്ചുകബറടക്കം ഇന്ന് 11.30 ന് സ്വദേശമായ കൽപകഞ്ചേരി ജുമാമസ്ജിദിൽ നടത്തി.മക്കൾ റഷീദ് മൂപ്പൻ, അഹമ്മദ് മൂപ്പൻ, നൗഷാദ് മൂപ്പൻ. മരുമക്കൾ ഷെമിo,റജീന, ജസീന,
ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ.
തിരുവനന്തപുരം നാവായിക്കുളം പ്ലാവില പുത്തൻവീട്ടിൽ സിദ്ദിഖ് ഷമീർ (32)നെയാണ് ആലുവ പോലീസ് പിടികൂടിയത്. 27 ന് ചാലക്കൽ മജുമഉ ജുമാ മസ്ജിദിൻ്റെ ഓഫീസ് മുറിയിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചതിനാണ് അറസ്റ്റ്. ഇൻവെർട്ടർ സർവിസ് ചെയ്യുന്ന ആളാണെന്ന് പറഞ്ഞു പള്ളികളിൽ വരികയും ഇൻവെർട്ടർ ഇരിക്കുന്ന സ്ഥലം നോക്കി വയ്ക്കും. പള്ളി ഭാരവാഹികളെ പരിജയപ്പെടുകയും ചെയ്യും. തുടർന്ന് മറ്റൊരു ദിവസം ആളില്ലാത്ത സമയം നോക്കി ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുകയും ആണ് ഇയാളുടെ രീതി. പുലർച്ചെ പള്ളികളിൽ പ്രാർത്ഥന നടക്കുന്ന...
പുറമ്പോക്ക് സ്ഥലങ്ങൾക്ക് ഉടൻ പട്ടയം അനുവദിക്കുക
കൊരട്ടി: കൊരട്ടി പഞ്ചായത്തിലെ വിവിധ പുറംമ്പോക്ക് സ്ഥലങ്ങളിലെ കൈവശക്കാർക്ക് ഉടൻ പട്ടയം അനുവദിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് സി.പി.ഐ (എം) കൊരട്ടി ഈസ്റ്റ് ലോക്കൽ സമ്മേളനം ആവിശ്യപ്പെട്ടു. പഞ്ചായത്തിലെ കന്നുകാലി മേച്ചിൽപുറം, പി. ഡ ബ്ലി ഡി. പുറംമ്പോക്ക്, തോട്, കുളം, ഇറിഗേഷൻ തുടങ്ങിയ പുറംമ്പോക്കുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ആണ് നിലവിൽ പട്ടയം കിട്ടാൻ താമസം വരുന്നത്. ലോക്കൽ പ്രതിനിധി സമ്മേളന്നം സി പി. ഐ (എം) തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം പി.ആർ വർഗ്ഗീസ് മാസ്റ്റർ...
അധ്യാപക നിയമനം
താനൂർ :താനൂര്‍ ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ കെമിസ്ട്രി, ഇംഗ്‌ളീഷ് നോണ്‍ വൊക്കേഷണല്‍ സീനിയര്‍ അധ്യാപകരുടെ ഒഴിവുണ്ട്. ഇന്റര്‍വ്യൂ ഡിസംബര്‍ രണ്ടിന് രാവിലെ 11ന്. ഫോണ്‍: 0494 2443141.



