പൊന്നാനി: പൊന്നാനി നഗരസഭയിലെ വാർഡുകൾ പുനർ വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനത്തിൽ വ്യാപകമായ അപാകതകളാണ് സംഭവിച്ചിട്ടുള്ളതെന്ന് പൊന്നാനി മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് ഡിലിമിറ്റേഷൻ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. റോഡുകളും ,പുഴകളും അതിർത്തിനിർണയിച്ച വാർഡുകളുടെ ഭൂപടത്തിന് പുറത്തുനിന്ന് നിരവധി വീടുകളാണ് മിക്കവാർഡുകളിലും ഉൾപ്പെട്ടിട്ടുള്ളത്. പോളിംഗ് സ്റ്റേഷന് സമീപം താമസിക്കുന്നവരും, വോട്ട് ചെയ്യുന്നവരും നാലു കിലോമീറ്റർ ദൂരെയുള്ള പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യേണ്ട സ്ഥിതിയിലാണ് പൊന്നാനി നഗരസഭയിൽ വാർഡ് വിഭജനം നടത്തിയിട്ടുള്ളത്. ഒരേ നമ്പറിലുള്ള വീടുകൾ പല വാർഡുകളിൽ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
തിരുവമ്പാടി ലെവൽ ക്രോസ്സിലെ റോഡ് നന്നാക്കണം
തൃശ്ശൂർ: റോഡ് ഗതാഗതം ഏറെയുള്ള തിരുവമ്പാടി ലെവൽ ക്രോസ്സിലെ റോഡ് അറ്റകുറ്റ പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് തൃശ്ശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ റെയിൽവേ, തൃശ്ശൂർ കോർപ്പറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. പൂങ്കുന്നം മേൽപ്പാലത്തിന് ബദലായി, നിരവധി വാഹനങ്ങൾ എപ്പോഴും കടന്നുപോകുന്ന പൂങ്കുന്നം – തിരുവമ്പാടി റോഡിൽ, പൂങ്കുന്നം റെയിൽവേ സ്റ്റേഷന് തൊട്ട് തെക്കുവശത്തായി സ്ഥിതി ചെയ്യുന്ന തിരുവമ്പാടി റെയിൽവേ ഗേറ്റ്, നഗര ഗതാഗതത്തിൽ സുപ്രധാനസ്ഥാനം വഹിയ്ക്കുന്ന ഒന്നാണ്. അവിടെ റെയിൽവേ ഗേറ്റുകൾക്കുള്ളിലും ഗേറ്റുകളോട് ചേർന്നുമുള്ള റോഡ് ഭാഗം...
പന്നികണ്ടത്തിൽ കദീജ അന്തരിച്ചു
വൈലത്തൂർ : പന്നികണ്ടത്തിൽ മുഹമ്മദ് എന്ന ബാവ ഹാജിയുടെ (ടൗൺ ജുമാ മസ്ജിദ് സെക്രട്ടറി ) ഭാര്യ പന്നികണ്ടത്തിൽ കദീജ (കദിയാമു ) അന്തരിച്ചു. പരേതയുടെ മയ്യത്ത് നമസ്കാരം തിങ്കളാഴ്ച (ഇന്ന്) ഉച്ചക്ക് 12 മണിക്ക് ചിലവിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തണം
മംഗലം: തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ മുതിർന്ന ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെ ന്നും ലഹരിമുക്ത സമൂഹത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും എം ജി എം തിരൂർ മണ്ഡലം എൻറിച്ച് സംഗമം ആവശ്യപ്പെട്ടു. ചേന്നരയിൽ നടന്ന സംഗമം കെ എൻ എം മർക്കസുദ്ദഅവ ജില്ലാ ട്രഷറർ പി.മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ആയിഷാബി പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. കെ. സൈനബ റിപ്പോർട്ട് അവതരിപ്പിച്ചു. അവാർഡ് ദാന ചടങ്ങിൽജലത്തിൽ നിശ്ചലനായിപൊങ്ങിക്കിടന്ന്ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ബീരാഞ്ചിറ മുഹമ്മദ് ഹനീൻ...
സി.പി. കുഞ്ഞു മുഹമ്മദ് സാഹിബിനെ മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു
മലപ്പുറം :Mss ന്റെ മുൻ സംസ്ഥാന പ്രസിഡന്റ് ആദരണീയനായ സി. പി. കുഞ്ഞു മുഹമ്മദ് സാഹിബിനെ മലപ്പുറം ജില്ലാ കമ്മിറ്റി 01/12/2024 (ഞായർ ) ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ജില്ലാ പ്രസിഡന്റ് Dr. ഹസ്സൻ ബാബു ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി കെ. വി. മുഹമ്മദ് കുട്ടി പൊന്നാട അണിയിച്ചു. സ്റ്റേറ്റ് സെക്രട്ടറി കെ. പി. ഫസലുദീൻ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ എട്ടുവീട്ടിൽ ഷാഫി, സി. ഇബ്രാഹിം ഹാജി പരപ്പനങ്ങാടി, ജോയിന്റ് സെക്രട്ടറി ടി....
അനധികൃത പെൻഷൻ: സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം
മലപ്പുറം: കേരളത്തിലെ ക്ഷേമ പെൻഷൻ മേഖലയിൽ വലിയ അനാസ്ഥയും ക്രമക്കേടും നടന്ന്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരള സർക്കാർ ഈ വിഷയത്തിൽ ഒളിച്ച് കളി അവസാനിപ്പിച്ച് കുറ്റക്കാർക്കെതിരെ മാതൃകാ പരമായ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി. ജില്ലാ പ്രസിഡന്റ് നാദിർഷ കടായിക്കൽ പത്രകുറിപ്പിൽ ആവശ്യപ്പെട്ടു. സർക്കാർ ജോലി ചെയ്തവർ പോലും ഒരു ലജ്ജയുമില്ലാതെ ഇരട്ട പെൻഷൻ എന്ന രീതിയിൽ സർവ്വീസ് പെൻഷനും ക്ഷേമ പെൻഷനും ,സർവ്വീസ് ശമ്പളവും ക്ഷേമ പെൻഷനുമൊക്കെ വാങ്ങി നാട്ടിൽ വിലസുമ്പോൾ ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ...
നാടക പ്രവർത്തകർക്ക് ആക്റ്റ് സാമ്പത്തിക സഹായം കൈമാറി
തിരൂർ :നാടകം അവതരിപ്പിച്ചു മടങ്ങവേ കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസ് ട്രൂപ്പിൻ്റെ ബസ്സപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുംതിരൂരിലെ കലാസ്നേഹികളുടെ സഹകരണത്തോടെ തിരൂരിൻ്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ പ്രവർത്തകർ നാടകമേള വേളയിൽ സമാഹരിച്ച സംഖ്യ, തിരൂർ ഗവൺമെൻറ് റസ്റ്റ് ഹൗസിൽ ആക്റ്റ് വൈസ് പ്രസിഡണ്ട് അഡ്വ.വിക്രമകുമാർ മുല്ലശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആക്റ്റ് പ്രസിഡണ്ടും ബഹു: കേരള സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ വി.അബ്ദുറഹിമാൻ ദേവ കമ്മ്യൂണിക്കേഷൻസിന്റെ പ്രതിനിധികളായ സുരീഷ്, മനേഷ് എന്നിവർക്ക് കൈമാറി. ചടങ്ങിൽ...
വിലക്കയറ്റം രൂക്ഷംസർക്കാർ കണ്ണ് തുറക്കണം
പാലക്കാട്: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും സർക്കാർ കണ്ണ് തുറക്കണമെന്നും എസ്ഡിപി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്. പാലക്കാട് ജില്ലയിലെ കൊപ്പത്ത് എസ് ഡി പി ഐ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം വില അനിയന്ത്രിതമായി കുതിച്ചുയരുമ്പോഴും സർക്കാർ നിസ്സംഗത പാലിക്കുകയാണ്. അരി, തേങ്ങ, വെളിച്ചെണ്ണ, സവാള, വെളുത്തുള്ളി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാനാവുന്നതിനപ്പുറമാണ്. സർക്കാരിന് വിപണിയിൽ യാതൊരു നിയന്ത്രണവുമില്ല. കഴിഞ്ഞ കാലങ്ങളിൽ സാധാരണക്കാർക്ക് ഏറെ...
ചേലക്കര പഴയ പള്ളി പെരുന്നാൾ തിങ്കളാഴ്ച ആരംഭിക്കും
ചേലക്കര: സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ 220 -ാം മത് പെരുന്നാൾ തിങ്കൾ ചൊവ്വ ,ബുധൻ ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. ബസ്സേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിലാണ് വിശുദ്ധ കുർബ്ബാന നടക്കുക. കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത സഹകാർമ്മികത്വം വഹിക്കും. തിങ്കളാഴ്ച 6.30 ന് സന്ധ്യാ നമസ്കാരം 7.30 ന് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം. ചൊവ്വാഴ്ച 10 ന് കുരിശുപള്ളികളിലേക്ക് വിളംബര ഘോഷയാത്ര 6...
തീരദേശത്ത് സുകൃതം പദ്ധതിയുമായി തിരൂർ പോളി എൻ.എസ്.എസ്. വളണ്ടിയർമാർ
കൂട്ടായി : തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജ് നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സുസ്ഥിര വികസനത്തിനായി യുവത എന്ന ദേശീയ പ്രമേയത്തിൻ്റെ ഭാഗമായിമംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി തീരദേശ മേഖലയിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന സുകൃതം പദ്ധതി ഡിസംബറിൽ ഈ വർഷത്തെ എൻ.എസ്.എസ്. സപ്തദിന സഹവാസക്യാമ്പിൻ്റെ ഭാഗമായി ആരംഭിക്കുവാൻ തീരുമാനിച്ചു.ക്യാമ്പിന്റെ സ്വാഗതസംഘ രൂപീകരണം കൂട്ടായി എസ് എച്ച് എം യു പി സ്കൂളിൽ വച്ച് നടന്നു.പിടിഎ പ്രസിഡൻ്റ് സി.പി.മുജീബിൻ്റെ...

