Category: പ്രാദേശികം

Post
പിടിച്ച് പറിയ്ക്കുന്ന KSEB

പിടിച്ച് പറിയ്ക്കുന്ന KSEB

താനൂർ: വൈദ്യുതി റഗുലേറ്ററിംഗ് കമ്മിറ്റിയിൽ ഉപഭോക്താക്കൾ ശക്തമായ് പ്രതിഷേധിച്ചിട്ടും കാട്ടു കൊള്ളക്കാരെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള കെ.എസ്.ഇ.ബി യുടെ കൊള്ളക്ക് സർക്കാരും പച്ചക്കൊടാ കാണിക്കുന്നത് ഉപഭോക്താക്കളോടുള്ള ധിക്കാരമാണെന്ന് താനൂർ ബ്ലോക്ക് NCP കമ്മിറ്റി.2022-23 വർഷത്തിൽ ഏതാണ്ട് ഇരുനൂറോളം കോടി ലാഭത്തിലുള്ള കമ്പനിയാണ് കെ.എസ്.ഇ.ബി. എന്നിരിക്കെ ഇപ്പോൾ നടത്തുവാനിരിക്കുന്ന നിരക്ക് വർദ്ധന പൊതുജനത്തോടുള്ള ധിക്കാരവും അനാവശ്യവുമാണ് യോഗത്തിൽ താനൂർ ബ്ലോക്ക് പ്രസിഡണ്ട് ദേവരാജൻ മഞ്ഞായിൽ അധ്യക്ഷം വഹിച്ചു ജില്ലാ ജനറൽ സിക്രട്ടറി സന്തോഷ് മൂച്ചിക്കൽ ഉദ്ഘാടനം നടത്തിനടുവട്ടം കേശവദാസ്, കെ.സന്തോഷ്,...

Post
ലോഗോ പ്രകാശനവും ദത്ത് ഗ്രാമം പ്രഖ്യാപനവും നടത്തി

ലോഗോ പ്രകാശനവും ദത്ത് ഗ്രാമം പ്രഖ്യാപനവും നടത്തി

കൂട്ടായി: തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജ് നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെൽ സപ്തദിന ക്യാമ്പ് (സുകൃതം 2024)ന്റെ ഭാഗമായുള്ള ലോഗോ പ്രകാശനവും ദത്ത് ഗ്രാമ പ്രഖ്യാപനവുംമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി. കുഞ്ഞുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് മെംബർ ഇസ്മായിൽ പട്ടത്ത് അധ്യക്ഷത വഹിച്ചു.പ്രോജക്ട് കോർഡിനേറ്റർ ഡോ: അബ്ദുൽ ജബ്ബാർ അഹമ്മദ്, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ഇബ്രാഹിം ചേന്നര , ഷിഹാബ് എ.പി,ഷബീബ് പി.പി.നാഷണൽ സർവ്വിസ് സ്കീം മലപ്പുറം ജില്ലാ കോർഡിനേറ്റർ...

Post
നഗരസഭാ ജീവനക്കാരുടെ അനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം

നഗരസഭാ ജീവനക്കാരുടെ അനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം

പൊന്നാനി: നഗരസഭാ ജീവനക്കാരുടെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഡിഎ കുടിശികയും,ലീവ് സറണ്ടർ അനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് കേരള ലോക്കൽ ഗവൺമെൻറ് സ്റ്റാഫ് അസോസിയേഷൻ പൊന്നാനി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മുൻ എംപി സി ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അസ്കർ അധ്യക്ഷ വഹിച്ചു. ഫർഹാൻ ബിയ്യം മുഖ്യ പ്രഭാഷണം നടത്തി. എ പവിത്രകുമാർ, കെ ജയപ്രകാശ്, എം അബ്ദുല്ലത്തീഫ്, എൻജിഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പ്രവീൺ, വി അബ്ദുൽ നാസർ, പി രാജൻ, ടി...

Post

വൈ.എം.സി.എ.ക്രിസ്തുമസ്പുതുവത്സരാഘോഷം ബ്രോഷർ പ്രകാശനംചെയ്തു

തിരൂർ: ഡിസംബർ 14-ാം തീയതി വെ.എം.സി.എ തിരൂർ സംഘടിപ്പിക്കുന്ന എക്യംമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിൻറെ ബ്രോഷർ തിരൂർ സി.എസ്.ഐ. ചർച്ച് ഇവാഞ്ചലിസ്റ്റ്കെ.എസ് ബിനോയ് പ്രകാശനം ചെയ്തുവൈ.എംസി.എ പ്രസിഡൻ്റ് ഡോ.ലിബി മനോജ് അധ്യക്ഷത വഹിച്ചു.എസ്.ദാനം,ഷാജി ജോർജ്ജ്,മനോജ് ജോസ് ,ജോളി കാക്കശ്ശേരി,,വി.ജി.റിജിൻ, ഞ്ചെഞ്ചമിൻ,സേവ്യർ ചിത്രകൂടം,പി.എ. ചെറിയാൻ കനക ജെയ്ൻ ,ജിഷ കൊച്ചമ്മ മാത്യം ജോൺ ,ജോസ് മാത്യു ,സജി ചാത്തുകുളം എന്നിവർ സംസാരിച്ചു

Post

പനമ്പാലം പാലം – തിരൂർ എംഎൽഎ നുണ പ്രചരിപ്പിക്കുന്നു

താനൂർ:പനമ്പാലം പാലം നിർമാണവുമായി ബന്ധപ്പെട്ട് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ നടത്തിയ പ്രസ്താവന തീർത്തും വ്യാജമെന്ന് സിപിഐ എം ചെറിയമുണ്ടം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. 2006 – 2011കാലത്ത് കുറ്റിപ്പുറത്ത് കെ ടി ജലീലും, തിരൂരിൽ പി പി അബ്ദുള്ളക്കുട്ടിയും എംഎൽഎമാരായിരുന്നപ്പോഴാണ് ചെറിയമുണ്ടത്തിനേയും തിരൂർ നഗരസഭയേയും ബന്ധിപ്പിക്കുന്ന ഈ പാലത്തിൻ്റെ പദ്ധതി സമർപ്പിച്ചതും പരിശോധനയും ധനാഭ്യർത്ഥന നടത്തിയത്. 2011ൽ മണ്ഡല പുനർനിർണയത്തിൻ്റെ ഭാഗമായി ചെറിയമുണ്ടം താനൂരിലേക്ക് മാറി. 2011- 2016ൽ താനൂരിലും തിരൂരിലും യുഡിഎഫ് എംഎൽഎമാർ...

Post

OBC, SC/ST സംവരണം അട്ടിമറിക്കപ്പെടുന്നു

പൊതുവിഭാഗത്തില്‍പ്പെട്ട ആളുകള്‍ കൂടുതലായി ആധിപത്യം പുലര്‍ത്തുന്ന പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) എന്നിവിടങ്ങളിലെ ഫാക്കല്‍റ്റി തസ്തികകളില്‍ ഒബിസി, എസ്സി, എസ്ടി എന്നിവര്‍ക്കുള്ള സംവരണം അട്ടിമറിക്കപ്പെടുന്നു. ഓള്‍ ഇന്ത്യ ഒബിസി സ്റ്റുഡന്റ്സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഗൗഡ് കിരണ്‍ കുമാര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകള്‍ക്ക് 2024 സെപ്തംബറില്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച മറുപടിയില്‍ കുറഞ്ഞത് രണ്ട് ഐഐടികളിലും മൂന്ന് ഐഐഎമ്മുകളിലും 90% ഫാക്കല്‍റ്റികളും ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന്...

Post

പ്രവാസി മലയാളികൾ ആധുനിക കേരള ശില്പികൾ

മുക്കം :കേരളീയ സാമൂഹിക മുന്നേറ്റത്തിൽ കനപ്പെട്ട സംഭാവനകളൾ അർപ്പിച്ചവരാണ്നി മലയാളികൾ എന്ന് നിസംശയം പറയാം . ഭൂപരിഷ്കരണ നിയമം നിലവിൽ വന്നപ്പോൾ ഉരുത്തിരിഞ്ഞു വന്ന തൊഴിൽ പ്രതിസന്ധിയെ മലബാർ മറികടന്നത് ഗൾഫ് പ്രവാസം കൊണ്ടാണ്. സാമൂഹിക മുന്നേറ്റത്തിന് പ്രവാസികളുടെ സംഭാവനകളെക്കുറിച്ച് പറയുമ്പോൾ, പത്തേമാരിയിലും ലോഞ്ചുകളിലും സാഹസ യാത്ര ചെയ്ത് ഗൾഫ് നാടുകളിലെത്തി പുതിയ കാല കേരളത്തിന് അടിസ്ഥാനശിലയിട്ട ആദ്യകാല ഗൾഫ് പ്രവാസികളെ മറന്നുപോകരുതെന്ന് ഡോ. എം എൻ കാരശ്ശേരി പറഞ്ഞു. അമ്മാർ കീഴുപറമ്പ് രചിച്ച്, പേജ് ഇന്ത്യ...

Post

തിരൂർ സിറ്റി ഹോസ്പിറ്റൽ റൂബി ജൂബിലി ഞായറാഴ്ച

തിരൂർ: തിരൂരിലെ ആരോഗ്യരംഗത്തെ പ്രധാന മേൽവിലാസങ്ങളിൽ ഒന്നായ തിരൂർ സിറ്റി ആശുപത്രിയുടെ റൂബി ജൂബിലി (നാല്പതാം വാർഷികം) ഡിസംബർ 8 ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1984 ഡിസംബർ 8 ന്അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്നവയലാർ രവിയാണ്ആശുപത്രിയുടെഉദ്ഘാടനം നിർവഹിച്ചിരുന്നത്. ഞായറാഴ്ച രാവിലെ 9:30 ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ റൂബി ജൂബിലി ഉദ്ഘാടനം ചെയ്യും.നാല്പതാം വാർഷികത്തോടനുബന്ധിച്ച് നിരവധി പദ്ധതികളാണ്വിഭാവനം ചെയ്തിട്ടുള്ളത്.മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ,ആരോഗ്യ ബോധവത്കരണ പരിപാടികൾ,പാൻ ബസാറിലെ...

Post

വി ഡി സതീശന്റെ പരാമർശം ഒരു സമൂഹത്തെ ആക്ഷേപ്പിക്കുന്നത്

വി ഡി സതീശൻ കോൺഗ്രസിൻറെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുനമ്പം പ്രശ്നത്തിൽ അദ്ദേഹം ഇടപെട്ട് സംസാരിച്ച രീതി, കാര്യങ്ങൾ മനസ്സിലാക്കാതെ ഒരു സമൂഹത്തെ ആക്ഷേപമുനയിൽ നിർത്താനാണ് സ്വന്തം പ്രസ്താവനയിലൂടെ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. ആർഎസ്എസു മായി ക്രിയാത്മകമായ ബന്ധമുണ്ട് എന്ന് സംശയിക്കപ്പെടുന്ന ഇദ്ദേഹത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനമെടുക്കാതെ പോയാൽ ഇയാൾ കേരളത്തെ ‘ മറ്റൊരു യു.പി ആക്കും ‘എന്ന് തോന്നിപ്പോകുന്നു . ഇദ്ദേഹത്തെ മനസ്സിലാക്കാതെ മുന്നോട്ടുപോയാൽ മഹത്തായ കോൺഗ്രസ് പ്രസ്ഥാനം രക്ഷപ്പെടില്ല. തലപ്പത്തിരിക്കുന്ന...

Post

ലോക ഭിന്നശേഷി ദിനാഘോഷം ജീവനം 2024 സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻറും, ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി ലോക ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. പുത്തൻ പീടിക പുള്ളിക്കലകത്ത് പ്ലാസയിൽ വെച്ച് നടന്ന ജീവനം 2024 കെ.പി ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി. അനിൽ പരപ്പനങ്ങാടിയുടെ മാജിക് ഷോയും അരങ്ങേറിയ ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് നൗഫൽ ഇല്യൻ അധ്യക്ഷത വഹിച്ചു. സെൻ്റർ കോഡിനേറ്റർ ടി.ജിഷ സ്വാഗതം പറഞ്ഞു. പരപ്പനങ്ങാടി...