Category: പ്രാദേശികം

Post

പത്രപ്രവർത്തക പെൻഷൻ15000 രൂപയാക്കണം

കൊച്ചി : പത്രപ്രവർത്തക പെൻഷൻ 15000 രൂപയായി വർദ്ധിപ്പിക്കണമെന്നുസീനിയർ ജേർണലിസ്റ്റ്സ് ഫോറം എറണാകുളം ജില്ലാക്കമ്മിറ്റി സർക്കരിനോട് അഭ്യർത്ഥിച്ചു.വർദ്ധിച്ച വിലക്കയറ്റവും അനുബന്ധമായ പ്രതികൂല സാഹചര്യങ്ങളും മറ്റ് ദുരിതങ്ങളും മുതിർന്ന പത്രപ്രവർത്തകരെ വല്ലാതെ അലട്ടുകയാണ്. ഈ അവസ്ഥയെ നേരിടുന്നതിന് പെൻഷൻ 15000 രൂപ യാക്കി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നു യോഗം അഭിപ്രായപ്പെട്ടു.‘മെഡിസെപ്പി’ൽ മുതിർന്ന പത്രപ്രവർത്തകരെ ഉൾപ്പെടുത്തുക, 70 വയസ്സ് കഴിഞ്ഞവർക്കായി പ്രഖ്യാപിച്ചിട്ടുള്ള ‘ആയുഷ്മാൻ ഭാരത്’ നടപ്പിലാക്കുന്നതിലെ തടസ്സങ്ങൾ നീക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ലാ പ്രസിഡൻ്റ്ആർ എം ദത്തൻ ആദ്ധ്യക്ഷ്യം...

Post
ഹായ്… ഹലോ 2K24

ഹായ്… ഹലോ 2K24

മലപ്പുറം: തിരൂരിന്റെ പ്രധാന കച്ചവട ശൃംഖലയായി മാറിയ ഫോർസ മാൾ വൺ ‘നാം അറിയുക… നമ്മെ അറിയുക…’ എന്ന ആശയത്തോട് കൂടി ടീം എഎഫ്ഒ നടത്തുന്നഹായ് ഹലോ 2K24 എന്ന ബിസിനസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഉത്ഘാടനം ഡിസംബർ19ന് തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ബാവ നിർവഹിക്കും. ചീഫ് ഗസ്റ്റ് ആയി അലി ജപ്പാൻ സ്ക്വയർ,  ഹക്കീം തിരൂർ പൊന്ന് എന്നിവരും വേദിയിൽ എത്തും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. വ്യാപാരികളുമായി സംവാധിക്കുന്നു. കൂടാതെ ഡ്രീം ഓർഗസ്ട്രാ അണിയിച്ചൊരുക്കുന്ന...

Post
ചെറിയ ബാവ അന്തരിച്ചു

ചെറിയ ബാവ അന്തരിച്ചു

താനൂർ:പുതിയ കടപ്പുറം സ്വദേശി തെക്കയിൽ ചെറിയ ബാവ(79) നിര്യാതനായി.ദിർഘകാലമായിപുതിയ കടപ്പുറം സിറാജുൽ ഹുദാ മദ്രസയുടെ പ്രസിഡണ്ടായിരുന്നു.ഭാര്യ: സൈനബമക്കൾ: മുഹമ്മദ് കാസിം (മെഡിക്കൽ റെപ്), റാഫി , യൂസഫ് (പ്രധാനാധ്യപകൻ,എം എയു.പി.സ്കൂൾ,കിളിനക്കോട് ), ഇബ്രാഹിം,ഷെഹർ ബാൻ, സറീന .മരുമക്കൾ: അലിക്കുട്ടി, നൗഫൽ, ഫാരിഷ , റുഖിയ മോൾ, ബരീറ , ഫാസിലഖബറടക്കം ഇന്ന് (ചൊവ്വ )രാവിലെ 9 മണിക്ക്പുതിയ കടപ്പുറം കാളാട്ട് ജുമാ മമ്പ് ജിദ് ഖബർസ്ഥാനിൽ

Post
സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം-വികസന സെമിനാർ

സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം-വികസന സെമിനാർ

ഇരിങ്ങാലക്കുട :സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ‘ഇരിങ്ങാലക്കുടയുടെ വികസന സാധ്യതകൾ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.എസ്.എൻ.ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർബിന്ദു ഉദ്ഘാടനം ചെയ്തു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.വ്യവസായി പോൾ ഫ്രാൻസിസ് കണ്ടംകുളത്തി (വ്യവസായം),അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പലും,പ്രശസ്ത നെഞ്ചുരോഗ വിദഗ്ദനുമായ ഡോ.റെനിസ് ഡേവിസ് (ആരോഗ്യം),കുട്ടനെല്ലൂർ അച്ചുതമേനോൻ കോളേജ് പ്രിൻസിപ്പൽ ഡോ.പി.എസ്.മനോജ് (സംസ്കാരം),ദേശീയ കർഷക അവാർഡ് ജേതാവ് വിനോദ് ഇടവന (കൃഷി) എന്നീ വിഷയങ്ങളിലെ...

Post

ലോഗോപ്രകാശനംചെയ്തു

തിരൂർ : താലൂക്ക് മാർക്കറ്റിൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ലോഗോ പ്രകാശനം ഡോ. കെ ടി ജലീൽ എംഎൽഎ നിർവഹിച്ചു.സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ സഹകരണമേഖലയുടെ ഇടപെടൽ മാതൃകാപരമാണെന്ന് എംഎൽഎ പറഞ്ഞു.സൊസൈറ്റി പ്രസിഡണ്ട് ജലീൽ മയൂര അധ്യക്ഷത വഹിച്ചു.ഓണററി സെക്രട്ടറി അബൂ താഹിർ പുതിയ പദ്ധതി സമർപ്പിച്ചു. എം.പി.സന്തോഷ്, വി.കെ..നിസാം, യു.വി.പുരുഷോത്തമൻ, ദിൽഷ പ്രകാശ്, കെ.പി ജുമൈല,ഷീജ വിനോദ്, കെ.ജയപ്രകാശ്, എ.പി.ചന്ദ്രൻ,കെ.നൗഫൽ.കെ. വിജേഷ്എന്നിവർ സംസാരിച്ചു.

Post

കൊരട്ടിയിൽതൊഴിലുറപ്പ് തൊഴിലാളി ധർണ്ണ

കൊരട്ടി:തൊഴിലുറപ്പ് കൂലി കുടിശിഖ വിതരണം ചെയ്യുക, തൊഴിലുറപ്പ് കൂലി 600 രൂപയാക്കുക, തൊഴിൽ ദിനം വർഷത്തിൽ 200 ദിവസം ആക്കുക, തൊഴിൽ വെട്ടികുറക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉനയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കൊരട്ടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കൊരട്ടി പോസ്റ്റോഫീസിലേക്ക് തൊഴിലാളി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ യൂണിയൻ ചാലക്കുടി ഏരിയ സെക്രട്ടറി ജെനീഷ് പി ജോസ് ഉദ്ഘാടനം...

Post
വൈദ്യുത ചാർജ് വർദ്ധനവിനെതിരെ മാർച്ചും ധർണയും

വൈദ്യുത ചാർജ് വർദ്ധനവിനെതിരെ മാർച്ചും ധർണയും

പൊന്നാനി: വൈദ്യുത ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി പനമ്പാട് കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. യുഡിഎഫ് ഭരണകാലത്ത് വൈദ്യുത മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് വിലകുറച്ച് വൈദ്യുതി വാങ്ങുന്നതിന് ഉണ്ടാക്കിയ കരാർ ഒഴിവാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയ ഇടത് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ് കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അദ്ധ്യക്ഷത വഹിച്ചു....

Post

എട്ട് വയസ്സായ കുട്ടികളുടെ ഫുട്ബോൾ കളി കാണികൾക്ക് കൗതുകമായി

തിരൂർ :തലക്കടത്തൂർ ചുടലപ്പുറം ഗ്രൗണ്ടിൽ എട്ടു വയസ്സായ കുട്ടികളുടെ ഫുട്ബോൾ കളി കാണികൾക്ക് കൗതുകമായി. പത്തോളം ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു.എക്സെലന്റ് പരന്നേകാട്, ചാമി യൂത്ത് ക്ലബ്ബ് ചോലപ്പുറം എന്നിവരാണ് ഫൈനലിൽ എത്തിയത്. ഫൈനലിൽ ഇരു ടീമുകളും ഗോൾ അടിക്കാതെ പെനാൽറ്റി ഷൂട്ടൗട്ട് വെക്കുകയായിരുന്നു, പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് ഗോളുകൾക്ക് ചാമി യൂത്ത് ക്ലബ്ബ് ചോലപ്പുറം വിജയിച്ചു. 10 ടീമുകളും ആവേശമായാണ് കളിച്ചത്.സ്ത്രീകളും കുട്ടികളും അടക്കം ഉണ്ടായിരുന്ന കാണികൾക്ക് കളി ഒരു കൗതുകമായി മാറി.

Post

അന്യായമായ വൈദ്യുതി ചാർജി നെതിരെ കോൺഗ്രസ്സ് പ്രതിഷേധം

തിരൂർ :അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കെപിസിസിയുടെ നിർദ്ദേശപ്രകാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനംം തിരൂർ വൈദ്യുതി ഭവന് മുമ്പിൽ എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം ശ്രീ രമേശ് ചെന്നിത്തല നിർവഹിച്ചു. തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചുപി.ടി.അജയ്മോഹൻ, അഡ്വ.കെ.എ.പത്മകുമാർ, യു.കെ.അഭിലാഷ്, യാസർ പൊട്ടച്ചോല, ഇ.പി.രാജീവ്, ടി.കുഞ്ഞമ്മുട്ടി, മെഹർഷാ കളരിക്കൽ, ആമിനമോൾ, സി.വി.വിമൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. രാമൻകുട്ടി പാങ്ങാട്ട് , നൗഷാദ് പരന്നേക്കാട്, മുഹമ്മദലി മുളക്കിൽ, യാസർ...

Post

കേരളോത്സവം ആർട്സ് മത്സരങ്ങൾക്ക്‌ തുടക്കമായി

താനൂർ :താനൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആർട്സ് മത്സരങ്ങൾ ചെറിയമുണ്ടം ഗവൺമെൻ് ഹയർ സെക്കണ്ടറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷഫി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് ആദ്ധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡന്റ് വി.കെ എ ജലീൽ , സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി നിയാസ്, ഫാത്തിമ പൊതുവത്ത് , പി എച്ച് കുഞ്ഞായിഷക്കുട്ടി, അംഗങ്ങളായ കെ സൽമ , ആബിദ ഫൈസൽ , എൻ വി...