Category: പ്രാദേശികം

Post

എസ്സ്സ്സ് മലപ്പുറം ജില്ലാകമ്മിറ്റി ആദരിച്ചു

മലപ്പുറം :പെരിന്തൽമണ്ണ യിലുള്ള നാട്ടുകല്ലിൽ ഒന്നര ഏക്കർ സ്ഥലവും കെട്ടിടവും അഗതി മന്ദിരത്തിനു വേണ്ടി ഇരുപതു വർഷങ്ങൾക്ക് മുൻപ് സൗജന്യമായി സംഭാവന നൽകിയ മലപ്പുറം സ്വദേശി കെ. പി. മുഹമ്മദ് അലി ഹാജിയെയും വി. വി. പ്രകാശ് ബെസ്റ്റ് ടീച്ചർ excellence അവാർഡിന് അർഹനായ താനൂർ സ്വദേശിയും പാലക്കാട്‌ വിക്ടോറിയ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പലും ആയ പ്രൊഫസർ വി. പി. ബാബു സാർ നെയും മലപ്പുറം ജില്ലാ എം സ്‌ സ്‌ ആദരിച്ചു. പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ...

Post

വാരിയം കുന്നൻ പൊരുതിയത് എല്ലാ വിഭാഗം മനുഷ്യർക്കും വേണ്ടി

മഞ്ചേരി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പൊരുതിയത് എല്ലാവരെയും ഒത്തു ചേർതായിരുന്നുവെന്നും അത് മുസ്‌ലിംകൾക്ക് വേണ്ടി മാത്രമായിരുന്നില്ല, മറിച്ചു എല്ലാ ജനവിഭാഗങ്ങളുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ പി.എ.എം ഹാരിസ് പറഞ്ഞു. മഞ്ചേരിയിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാരിയംകുന്നൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നിർത്തിയാണ് വാരിയൻ കുന്നൻ പ്രക്ഷോഭങ്ങൾ നയിച്ചത്. അദ്ദേഹത്തെ വർഗീയവാദിയും തീവ്രവാദിയും ആക്കുന്നവർ ചരിത്രം നന്നായി വായിക്കണമെന്ന് ഹാരിസ് പറഞ്ഞു. കോൺഗ്രസ് ആശയങ്ങളിൽ...

Post
തട്ടിൽ പോൾ അന്തരിച്ചു

തട്ടിൽ പോൾ അന്തരിച്ചു

മുല്ലശ്ശേരി: തട്ടിൽ പോൾ (72) (റിട്ട) ലാൻസ് നായ്ക്ക്) അന്തരിച്ചു.മെട്രോ വാർത്ത തൃശൂർ യൂണിറ്റിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: കാഞ്ഞിരത്തിങ്കൽ ലൂസി. റിട്ട: ടീച്ചർ AIHSS പാടൂർ.മക്കൾ ദ്യുതി, ദീപക് (Asst. HR Manager joy alukkas dubai മരുമക്കൾ :സ്റ്റാൻലിൻ (ബിസിനസ്‌ ), റിങ്കു ടീച്ചർ (വാണിവിലാസം up സ്കൂൾ പാടൂർ )മൃതസംസ്കാരം :22/1/2025 ബുധനാഴ്ച കാലത്ത് 10 മണിക്ക് good shepherd church മുല്ലശ്ശേരി

Post

എസ് എം എ ജില്ലാ ഓഫീസ് ഉത്ഘാടനം നാളെ

കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ ഓഫീസ് ഉത്ഘാടനം നാളെ (വ്യാഴം)വൈകുന്നേരം 4 മണിക്ക് എടരിക്കോട് താജുൽ ഉലമ ടവറിൽ സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി നിർവ്വഹിക്കും.ജില്ലാ പ്രസിഡന്റ്‌ അലി ബാഖവി ആറ്റുപുറം അദ്ധ്യക്ഷത വഹിക്കും. എസ് ജെ എം സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബൂ ഹനീഫൽ ഫൈസി തെന്നല, എസ് എം എ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ്‌ സുലൈമാൻ ഇന്ത്യനൂർ, കേരള മുസ്‌ലിം ജമാഅത് ജില്ലാ...

Post

ഈ വർഷത്തെ മാമാങ്ക സ്മാരക പുരസ്കാരം റഷീദ് പറമ്പന്

തിരുനാവായ :ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ മൂന്ന്പതിറ്റാണ്ട് കാലമായി ക്രിയാത്മകവുമായ പ്രവർത്തനങ്ങൾ നടത്തുന്ന മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘രാജീവ് യൂത്ത് ഫൗണ്ടേഷൻ്റെ’ സ്ഥാപക സാരഥിയായ അബ്ദുൽ റഷീദ് പറമ്പന്ഈ വർഷത്തെ മാമാങ്ക സ്മാരക പുരസ്കാരം നൽകാൻ മാമാങ്ക മഹോത്സവത്തിന്റെ സംഘാടകരായമാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കോയും തീരുമാനിച്ചു. കേരളക്കരയാകെ ദുരന്തംവിതച്ച രണ്ട് പ്രളയക്കാലത്തും ദുരന്തബാധിതർക്ക് സഹായമെത്തിക്കാൻ രാജീവ് യൂത്ത് ഫൗണ്ടേഷൻനടത്തിയ സേവനങ്ങൾ ശ്രദ്ധേയമായിരുന്നു. കോവിഡ്കാലത്ത് ജില്ലയിലെ ആദ്യ കോവിഡ് ആശുപത്രിയായ മഞ്ചേരി മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് രണ്ട് ആംബുലൻസുകൾ...

Post

ആന്റോ മാസ്റ്റർ അനുസ്മരണം നടത്തി

തിരൂർ :ആക്റ്റ് തിരൂരിന്റെ ആരംഭ കാലം മുതൽ രക്ഷാധികാരിയായിരുന്ന ആന്റോ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികത്തിൽ ആക്റ്റ് തിരൂരിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. ആക്റ്റ് തിരൂരിന്റെ ട്രഷറർ മനോജ് ജോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറിമാരായ കരീം മേച്ചേരി,അനിൽകുമാർ എം കെ സന്തോഷ് മേനോൻ, പി ആർ ഓ പ്രേമചന്ദ്രൻ എ കെ, എക്സിക്യൂട്ടീവ് മെമ്പർമാരായ കേശവൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, നാജിറ അഷ്റഫ്,ഷീന രാജേന്ദ്രൻ, മുജീബ് റഹ്മാൻ മുതലായവർ പങ്കെടുത്തു.

Post

വിടവാങ്ങിയ ഭാവഗായകൻ പി ജയചന്ദ്രന്നാടിന്റെ ധന്യമാമോരുപാസന

ഇരിങ്ങാലക്കുട : ഗാനങ്ങൾ ബാക്കിയാക്കി വിടവാങ്ങിയ ഭാവഗായകൻ പി ജയചന്ദ്രനെ നാട് അനുസ്മരിച്ചു. മലയാളത്തിന്റെഗാനലാപനകലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിൽ അസാമാന്യമായ സംഭാവനകൾ നൽകിയ പി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തുമെന്ന് അനുസ്മരണ സമ്മേളനം ക്രൈസ്റ്റ് കോളേജിലെ തെക്കനച്ചൻ ഹാളിൽഉദ്ഘാടനം ചെയ്തുകൊണ്ട് സംഗീത സംവിധായകൻ ഔസേപ്പച്ചൻ പറഞ്ഞു വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഭാവം അനുകരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും. സംഗീതത്തിനു മാത്രം ജീവിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു....

Post

കാലടി പഞ്ചായത്ത് പൊതു സ്മശാനം കാടുകയറി പ്രവർത്തനം നിലച്ചു

കാലടി: പഞ്ചായത്തിലെ മരണപ്പെടുന്നവരെ ദഹിപ്പിക്കുന്നതിന് പൊതുവായി ഉപയോഗിച്ച് വന്നിരുന്ന ശ്മശാനം പ്രവർത്തനരഹിത മായിട്ട് മാസങ്ങൾ കഴിഞ്ഞു. സമീപ പഞ്ചായത്തുകളിലേയും മരണപ്പെടുന്നവരെ ദഹിപ്പിക്കുവാൻ ആശ്രയിച്ചിരുന്നത് ഈ പൊതു ശ്മശാനമായിരുന്നു. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവിടെ ഇതിൻ്റെപ്രവർത്തനം തകരാറിലായി എന്നതാണ് കാരണമായി പഞ്ചായത്ത് അധികാരികൾ നൽകുന്ന വിശദീകരണം. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ അനുദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ശ്മശാനം ആധുനി വൽക്കരിച്ചത്. ഇപ്പോൾകാടും മാലിന്യങ്ങളും പരിസരമാകെ നിറഞ്ഞിരിക്കുന്നു. ഉണ്ടായിരുന്ന താൽക്കാലീക ജീവനക്കാരനെ ഒഴിവാക്കുകയും ചെയ്തു. എത്രയും...

Post

കൂടാത്ത് മുഹമ്മദ് കുട്ടിഹാജിയെ ആദരിച്ചു

തിരൂർ: അഞ്ചു പതിറ്റാണ്ട് കാലം പ്രവാസ ജീവിതം നയിച്ച് ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജിയെ തിരൂർ പൗരാവലി ആദരിച്ചു.നിലവിൽ തിരൂർ സിറ്റി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറാണ് മുഹമ്മദ് കുട്ടി ഹാജി.താനാളൂർ പകര സ്വദേശിയാണ് അദ്ദേഹം. തിരൂർ റിംഗ്സ് കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് തിരൂർ സ്പെക്ട്രം പോലീസ് കെ കെ ജിനേഷ് ഉദ്ഘാടനം ചെയ്തുതിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി എ ബാവ ഉപഹാര സമർപ്പണം നടത്തി.ഗായകൻ...

Post

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം ആശങ്കാജനകം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ലഹരി വ്യാപനം എല്ലാവിധ കുറ്റകൃത്യങ്ങളുടെയും ചാലക ശക്തിയായി മാറുകയാണ്. കഴിഞ്ഞ ദിവസം ലഹരിയ്ക്ക് അടിമയായ മകന്‍ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പിഞ്ചു കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗീക അതിക്രമങ്ങളിലും വില്ലനാവുന്നത് ലഹരി തന്നെയാണ്. രാസ ലഹരി മാത്രമല്ല, സര്‍ക്കാര്‍ അംഗീകൃത മദ്യവും അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നത് നാം കാണാതെ പോകരുത്. വരുമാനം വര്‍ധിപ്പിക്കുക...