Category: പ്രാദേശികം

Post

കേരളത്തിലെ മികച്ച മൾട്ടി ക്യുസിൻ റസ്റ്റോറൻ്റിനുള്ള പുരസ്കാരം തിരൂർഖലീസ് റസ്റ്റോറൻ്റിന്

തിരൂർ:ഫുഡ് കൊണോഷ്യസ് കൺവെൻഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച മൾട്ടി ക്യുസിൻ റസ്റ്റോറൻ്റിനുള്ള പുരസ്കാരം തിരൂർഖലീസ് റസ്റ്റോറൻ്റിന് ലഭിച്ചു.ബംഗ്ളുരുവിൽ നടന്ന ചടങ്ങിൽ ഷെഫ് സുരേഷ് പിള്ള അവാർഡ് സമ്മാനിച്ചു. പുരസ്കാരം ലഭിച്ച ഖലീസ് റസ്റ്റോറൻ്റ് സാരഥികളെ തിരൂരിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. നഗരസഭാധ്യക്ഷ എ.പി.നസീമ യോഗം ഉദ്ഘാടനം ചെയ്തു.ഖലീസ് മാനേജിങ് ഡയരക്ടർ വി.മുഹമ്മദ് ഷെഫ്നീദ് അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ദീൻ മുഖ്യാതിഥിയായിരുന്നു. ഖലീസ് മാനേജിങ് ഡയറക്ടർമാരായ മുഹമ്മദ് ഷഫ് നീദ്, വി.നാസിമുദ്ദീൻ,...

Post

ഹുസ്സൻക്കുട്ടി (59) നിര്യാതനായി

തിരൂർ: വെട്ടം രണ്ടത്താണിക്ക് സമീപം താമസിക്കുന്ന ഇല്ലിക്കൽ ഹുസ്സൻക്കുട്ടി (59) മരണപ്പെട്ടു.സലാല KMCC സെക്രട്ടറി,വെട്ടം രണ്ടത്താണി മുസ്ലീംലീഗ് സെക്രട്ടറി, വെട്ടം പുതുച്ചിറ മഹല്ല് റിസീവർ മുതലായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഭാര്യ: ജമീല, മക്കൾ: ഫാത്തിമ, ജുബൈരിയ, ഫൈറൂസ, അമീറമരുമക്കൾ: റഫീഖ് (കാളാട്), സവാദ് (വെട്ടം), അഷ്ക്കർ (താനാളൂർ) ഖബറടക്കം നാളെ (10/2/2025 തിങ്കൾ) രാവിലെ 8 മണിക്ക് വെട്ടം പുതുച്ചിറ പള്ളി ഖബർസ്ഥാനിൽ.

Post

ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മിനി ഊട്ടി :മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് -മിനി ഊട്ടി റോഡില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത് .ഇന്നു രാവിലെ പത്തുമണിയോടെയാണ് അപകടം. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥി കൊട്ടപ്പുറം സ്വദേശി അഫ്‌ലഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്.ടിപ്പര്‍ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കോട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായ ഞായറാഴ്ച മൂവരും മിനി ഊട്ടിയില്‍ സ്ഥലം കാണാനെത്തിയതാണെന്നാണ് വിവരം.

Post

പ്രിയങ്ക ഗാന്ധി സുല്ലമുസ്സലാം സയൻസ് കോളേജിൽ സന്ദർശനം നടത്തി

അരീക്കോട്: വയനാട് ലോകസഭാംഗം പ്രിയങ്ക ഗാന്ധി എംപി അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ സന്ദർശനം നടത്തി. കോളേജിലെ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററായ ‘റൈസ്’ സന്ദർശിച്ച പ്രിയങ്ക ബിസിനസ് ഇങ്കുബേറ്ററിലെ സ്റ്റാർട്ട്അപ്പ്കളുമായി ആശയവിനിമയം നടത്തി. ടി ബി ഐയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികളുടെ സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ ആശയങ്ങൾ വിദ്യാർത്ഥികൾ പ്രിയങ്കയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി മുഹമ്മദ് ഇല്യാസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി മുസ്തഫ ഫാറൂഖ്, റൈസ് സി ഇ ഓ യാസിർ എൻ...

Post

സെയ്നുദ്ദീൻ ബാവ ഹാജി (90)നിര്യാതനായി

ആലത്തിയൂർ:ആലത്തിയൂർ കൺട്രാം വളപ്പിൽ സെയ്നുദ്ദീൻ ബാവ ഹാജി (90)നിര്യാതനായി. നാല് പതിറ്റാണ്ടുകാലം ഖത്തറിൽ പ്രവാസി ജീവിതം നയിച്ചു.കേരള പ്രവാസി സംഘം രൂപീകരണ സംസ്ഥാന സമ്മേളനത്തിൽകോഴിക്കോട് പതാക ഉയർത്തി. പ്രവാസി സംഘടനയുടെ മലപ്പുറം ജില്ലാ ട്രഷററായും പ്രവൃത്തിച്ചു.തൃപ്രങ്ങോട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്റ്ററായി 15 വർഷം പ്രവൃത്തിച്ചു. ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി സ്ഥാപകാംഗവും ചാരിറ്റി ട്രസ്റ്റ് ബോഡ് അംഗവുമായിരുന്നു. ആലത്തിയൂർ TIMLP സ്കൂൾ മേനേജറായിരുന്നു.കഴിഞ്ഞ 30 വർഷമായി ആലത്തിയൂർ നവജീവൻ ഗ്രന്ഥാലയം പ്രസിഡൻ്റായിരുന്നു. CPI(M) ആലത്തിയൂർ ഹൈസ്ക്കൂൾ...

Post

മരക്കാർഹാജി(80) നിര്യാതനായി

തിരൂർ: കോട്ട് ഇല്ലത്തപ്പാടം പാലക്കൽ മരക്കാർഹാജി(80) നിര്യാതനായി.ഭാര്യ: ഇയ്യാത്തുമ്മു .മക്കൾ: അബ്ദുൽ വാഹിദ് (KMCC അബുദാബി) അബ്ദുൽ സലാം, അബ്ദുൽഗഫൂർ(G മാർട്ട് തിരൂർ) മുഹമ്മത്ബഷീർ(ചേമ്പർഓഫ്‌കൊമേഴ്സ് യൂത്ത്‌വിങ്ങ് വൈസ് പ്രസിഡണ്ട് തിരൂർ )മരുമക്കൾ: ഷഹർബാൻ, നജ്‌ല, നൂർജഹാൻ, റിൻസിയ.

Post

കൈത്തക്കര കുണ്ടനി പാടത്ത് ട്രാക്ടർ പാത നിർമ്മിക്കുന്നു.

പ്രദേശത്തെ കർഷകർക്ക് ആശ്വാസമാകും തിരുന്നാവായ : കർഷകർക്ക് ഏറെ ഗുണകരമാകുന്നകൈത്തക്കര കുണ്ടനി പാടത്ത് ട്രാക്ടർ പാത നിർമ്മിക്കുന്നു. തിരൂർബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി.റംഷീദ ടീച്ചറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് ട്രാക്ടർ പാത ഒരുങ്ങുന്നത്. പ്രദേശത്തെ കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി ട്രാക്ടർ പാത നിർമ്മിക്കുന്നതോടെ കർഷകർക്ക് ഏറെ ആശ്വാസമാകും. കൃഷിയിടങ്ങളിലേക്ക് സഞ്ചാര പാത ഇല്ലാത്തതിനാൽ കർഷകർ ഏറെ പ്രയാസത്തിലായിരുന്നു. വിവിധ ഇനം നെൽകൃഷിയും അനുബന്ധ കൃഷികളും ചെയ്തുവരുന്ന പാടത്ത്...

Post

എമർജിംഗ് ടു പവർലീഡർഷിപ്പ് ട്രെയിനിംഗ് സംഘടിപ്പിച്ചു

താനൂർ : എമർജിംഗ് ടു പവർ എന്ന തലക്കെട്ടിൽ 2024 – 2027 കാലയളവിലേക്ക് ബ്രാഞ്ച് പഞ്ചായത്ത് മണ്ഡലം തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്.ഡി.പി.ഐ നേതൃത്വങ്ങൾക്ക് മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ലീഡ് 1 എന്ന പേരിൽ ലീഡർഷിപ്പ് ട്രെയിനിംഗ് പോഗ്രാം സംഘടിപ്പിച്ചു. വട്ടത്താണി സി.കെ ഓഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ : സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു.നല്ല നേതാവ്, വെൽഫയർ സ്കീമുകൾ, പൊളിറ്റിക്കൽ ആക്റ്റിവിസം, ടീം ബിൽഡിംഗ്, പാർട്ടി ദർശനം എന്നീ വിഷയങ്ങളിൽ ജില്ലാ വൈസ് പ്രസിഡന്റ്...

Post

പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂൾ നൂറാം വാർഷികോത്സവം ഫെബ്രുവരി 10,11ന്

പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂൾ നൂറാം വാർഷികോത്സവം ദേശ്മൽഹാറിന് നാളെ തുടക്കം തിരൂർ:പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൻ്റ ഒരു വർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷികോത്സവ പരിപാടി ദേശ്മൽഹാറിന് തിങ്കളാഴ്ച്ച തുടക്കമാകും.രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉദ്ഘാടനപരിപാടിയിൽ കുട്ടികളുടെ കലാവിരുന്ന്,യാത്രയയപ്പ് സമ്മേളനം,അങ്കണവാടി കലോത്സവം,സാംസ്കാരിക സമ്മേളനം,ഘോഷയാത്ര, സൂഫി നൃത്തം,ഫയർ ഡാൻസ്,ഗാനമേള എന്നിവയുണ്ടാകും.തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര,കേരള ഫോക്ക്ലോർ അക്കാദമി എക്സിക്യൂട്ടീവ് അംഗം ഫിറോസ് ബാബു എന്നിവർ അഥിതികളായെത്തും. 37 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന പ്രഥമാധ്യാപിക ആർ.കെ.ശ്യാമള,പഴയകാല അധ്യാപകർ എന്നിവരെ ചടങ്ങിൽ ആദരിക്കും.തിങ്കളാഴ്ച്ച ഉച്ചക്ക്...

Post

കാർട്ടോകാർട്ട് കോട്ടക്കലിൽ ‘മാർക്കറ്റ് ഓൺ’ ഉൽഘാടന പ്രോഗ്രാം സങ്കടിപ്പിച്ചു

കോട്ടക്കൽ: പ്രാദേശിക മാർക്കററ്റുകൾ ഡിജിറ്റലാക്കികൊണ്ട് സാധാരണ വ്യാപാരികൾക്ക് വിപുലമായ ഓൺലൈൻ സാധ്യത ഒരുക്കുന്ന കാർട്ടോകാർട്ട് , കോട്ടക്കൽ സ്മാർട്ട്‌ ട്രേഡ് സിറ്റിയിൽ വെച്ച് ‘മാർക്കറ്റ് ഓൺ കോട്ടക്കൽ’ പ്രോഗ്രാം സംഘടിപ്പിച്ചു. ‘എഐ ടെക്നോളജിയുടെ പുതുസാധ്യത ഉപയോഗപെടുത്തി നാട്ടിലെ വ്യാപാരികൾക്ക് അവരുടെ വ്യാപരത്തെ മെച്ചപ്പെടുത്തുവാൻ കാർട്ടോകാർട്ട് ടീം മുന്നോട്ടുവെക്കുന്ന നവീന ആശയം ഒരേ സമയം വ്യാപാരികൾക്കും, പർച്ചെയ്‌സിന് ആളില്ലാതെയും, സമയമില്ലാതെയും ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കും ഒരുപോലെ ഉപകാരപ്പെടുമെന്ന്’ ‘കാർട്ടോകാർട്ട് വ്യാപാരി കണക്ട് ആപ്പ്’ സോഫ്റ്റ് ലോഞ്ച് ചെയ്തു സംസാരിക്കവേ കോട്ടക്കൽ...