Category: പ്രാദേശികം

Post

കാളി മഠത്തിൽ ഹനീഫ നിര്യാതനായി

തിരൂർ: സൗത്ത് അന്നാര പരേതനായഖാലിദ് മുസ്ല്യാരുടെ മകൻ കാളി മഠത്തിൽ ഹനീഫ നിര്യാതനായി.താജു, ഹമീദ്, ഹൈദർ, ആബി എന്നിവർ സഹോദരങ്ങളാണ്മയ്യിത്ത് ഖബറടക്കം ഇന്ന്( ചൊവ്വാഴ്ച) വൈകിട്ട് 4 മണിക്ക് സൗത്ത് അന്നാര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Post

ഈത്തപ്പഴ ചലഞ്ചിന് തുടക്കം കുറിച്ച്‌ താനാളൂർ

താനാളൂർ : നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് എന്ന ആശയവുമായി താനാളൂർ മീനടത്തൂരിലെ സി എച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ചിന് താനാളൂർ പഞ്ചായത്തിൽ ഉജ്ജ്വലമായ തുടക്കം. തിരൂർ സിറ്റി ആശുപത്രി മാനേജിങ്ങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ്‌ കുട്ടി ഹാജി ഓൺലൈൻ വരിക്കാരനായി ചേർന്ന് താനാളൂരിൽ ചലഞ്ചിന് ഔദ്യോഗിക തുടക്കം കുറിച്ചു. ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ പ്രതീക്ഷ പകർന്ന് നൽകുന്ന കാരുണ്യ പ്രവർത്തനമാണ് നാടിനാവശ്യമെന്ന് കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ ചെയർമാൻ കെ എൻ...

Post
തറമ്മൽ ഫാമിലി കൗൺസിൽ വിമൻസ് വിംഗിന്റെ മാഗസിൻ പ്രകാശനം

തറമ്മൽ ഫാമിലി കൗൺസിൽ വിമൻസ് വിംഗിന്റെ മാഗസിൻ പ്രകാശനം

തറമ്മൽ ഫാമിലി കൗൺസിൽ വിമൻസ് വിംഗിന്റെ മാഗസിൻ പ്രകാശനം ച തീരുർ : തിരൂരിലെ പുരാതനവും, പേരുകേട്ടതുമായ തറമ്മൽ തറവാട്ടിലെ പെൺകുട്ടായ്മയുടെ നേതൃത്വത്തിൽ രൂപം കൊണ്ട തറവാട് എന്ന് നാമകരണം ചെയ്തിട്ടുള്ള മാഗസിന്റെ പ്രകാശനം, തീരുർ ഓല വിദ്യാലയം കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. പ്രകാശനോൽഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീ. പി. സുരേന്ദ്രൻ നിർവഹിച്ചു.തറമ്മൽ ഫാമിലി കൗൺസിൽ രക്ഷധികാരി കൂടിയായ തറമ്മൽ സിദ്ധിക്ക് ഹാജി മാഗസിൻ ഏറ്റുവാങ്ങി. ശ്രീ.ഫിറോസ് ബാബു മുഖ്യാതിഥി ആയി എത്തിയ ചടങ്ങിൽ തറമ്മൽ...

Post
അഡ്വ.ഏ.ഡി.ബെന്നിക്ക്‌ അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.

അഡ്വ.ഏ.ഡി.ബെന്നിക്ക്‌ അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.

തൃശൂർ : അഡ്വ.ഏ.ഡി.ബെന്നിക്ക്‌ പംക്തി എഴുത്തുകാരനുള്ള അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.തൃശൂർ വിവേകോദയം ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച അക്ഷരായനം അഷ്ടദളം വായനോത്സവത്തിൽ വെച്ചാണ് ഡോ.സി. രാവുണ്ണി ബെന്നി വക്കീലിന് പുരസ്കാരം നല്കിയത്.സാഹിത്യം, ചരിത്രം, ശാസ്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ആയിരത്തിലധികം വീഡിയോകൾ ബെന്നിവക്കീലിൻ്റേതായി പ്രസിദ്ധീകരിച്ചുകഴിഞ്ഞു.ആയിരത്തിലധികം ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്തൃകേസുകൾ നടത്തി റെക്കോഡിട്ടുള്ള ബെന്നിവക്കീൽ കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകസെക്രട്ടറിയും, ഇപ്പോഴത്തെ ഡയറക്ടറുമാണ്. പത്മവ്യൂഹം ഭേദിച്ച് എന്ന ബെന്നിവക്കീലിൻ്റെ ജീവചരിത്രഗ്രന്ഥം പ്രചോദനാത്മകമാണ്.വയലാർ അവാർഡ് ജേതാവ് അശോകൻ...

Post

കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം തൃശ്ശൂരിൽ നടന്നു

തൃശ്ശൂർ :പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവ നടപ്പാക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുന്നതിനും പ്രാദേശിക മാധ്യമപ്രവർത്തകക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ശക്തമായി നേരിടാനും കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃശ്ശൂർ മോത്തിമഹൽ ഹാളിൽ നടന്ന കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഗോപി ചക്കുന്നത്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഷോബി...

Post

തിരൂർ സ്വദേശി ഹൈദരാബാദിൽ നിര്യാതനായി

തിരൂർ: തിരൂർ സ്വദേശി യാത്രയ്ക്കിടയിൽ ഉണ്ടായ അവശതയെ തുടർന്ന് ഹൈദരാബാദിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടു. തൃപ്രങ്ങോട് ആനപ്പടി പുല്ലത്ത് അബ്ദുൽസലാം (65) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് യാത്രയ്ക്കിടെ കൊൽക്കത്തയിൽ വെച്ച് ഇദ്ദേഹത്തിന് രോഗം ബാധിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം പിന്നീട് വിമാനമാർഗ്ഗം നാട്ടിലേക്ക് പുറപ്പെട്ടെങ്കിലും യാത്രക്കിടയിൽ വീണ്ടും അവശനിലയിൽ ആയതോടെ വിമാനം അടിയന്തിരമായി ഇറക്കി അവിടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടയിൽ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. മയ്യത്തുമായി ആംബുലൻസിൽ ബന്ധുക്കൾ ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് കൈനിക്കര...

Post

കോൺഗ്രസ് പ്രതിഷേധ ധർണ്ണ

പൊന്നാനി: ജനങ്ങൾക്ക് ആവശ്യമായ റേഷൻ ഭക്ഷ്യ ധാന്യം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി, തവനൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. റേഷൻ കാർഡിൽ ഏതെങ്കിലും ഒരാൾ മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ കാർഡ് ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ബിപിഎൽ കാർഡ് എപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്ന പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറുടെ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ പിടി...

Post

ശാസ്താ എ.എൽ.പി.സ്കൂൾ നൂറാം വാർഷികാഘോഷം’ദേശ്മൽഹാർ’,ലോഗോ പ്രകാശനം

പുറത്തൂർ:പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൻ്റെ നൂറാം വാർഷികോത്സവംദേശ്മൽഹാറിൻ്റെ ലോഗോ പ്രകാശനം നടന്നു.ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തിങ്കളാഴ്ച്ച തുടക്കമാകും.ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിച്ചു. തിങ്കളാഴ്ച്ച ഘോഷയാത്ര,സാംസ്കാരിക സമ്മേളനം,കലാപരിപാടികൾ എന്നിവയുണ്ടാകും.പിന്നണി ഗായകനും കേരള ഫോക്ലോർ അക്കാദമി അംഗം ഫിറോസ് ബാബു മുഖ്യാതിഥിയാകും.ചൊവ്വാഴ്ച്ച വൈകിട്ട് നൂറാം വാർഷികോത്സവത്തിൻ്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും സബ് കലക്ടർ ദിലീപ് കെ.കൈനിക്കര ഉദ്ഘാടനം ചെയ്തു.ലോഗോ പ്രകാശന ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് സജിത്ത് ഷൈൻ,എച്ച്.എം ഇൻ ചാർജ് എം.ബിന്ദു,എം.ടി.എ പ്രസിഡൻ്റ് സി.പി.നാസിയ,ദിനേശ്...

Post

സോഷ്യൽ മീഡിയ: വിശ്വാസികൾ ജാഗ്രത പുലർത്തണം

നെച്ചിക്കാട്ട് മഖാം ഉറൂസിന് സമാപനം തിരൂർ : സോഷ്യൽ മീഡിയ ഉപയോഗം അധികരിച്ചു വരുന്ന ഈ കാലത്ത് വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി ആഹ്വാനം ചെയ്തു. കൂട്ടായി നെച്ചിക്കാട്ട് മഖാo ഉറൂസിന്റെ സമാപന ദിവസമായ ഇന്നലെ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ പേരിൽ ഇത്തിക്കണ്ണികളായി പുത്തൻ വാദികൾ പല രീതിയിൽ പ്രത്യക്ഷപ്പെടുമ്പോൾ നാം സൂക്ഷിച്ചേ പറ്റൂ എന്നും ലഹരിപദാർത്ഥങ്ങളെയെല്ലാം മാലിന്യങ്ങളായി കാണാൻ എല്ലാവരും തയ്യാറാകണമെന്നും ആത്മീയതയിലൂടെ മനസ്സകം ശുദ്ധീകരിക്കണം എന്നും അദ്ദേഹം...

Post

മാമാങ്ക മഹോത്സവം പൈതൃക പദ സഞ്ചലനംശ്രദ്ധേയമായി

തിരുന്നാവായ :മുപ്പത്തി ഒന്നാമത് മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ ആഴ്വാഞ്ചേരി മനയിൽ നിന്നും ആരംഭിച്ച പദ സഞ്ചലനം ശ്രദ്ധേയമായി. എട്ടു കിലോമീറ്ററിൽ യാത്ര ചെയ്ത് ബന്തർ കടവിൽ സമാപിച്ചു.ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ കെ.ടി ഹാരിസ്ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗംഎം.ശ്രീജ അധ്യക്ഷത വഹിച്ചു തുടർന്ന് കായൽമഠത്തിൽ തറവാട്ടിൽ എത്തിയ സംഘത്തെ കുടുംബത്തിലെ മുതിർന്ന അംഗം കോയ മുട്ടിയും അനിയൻ കെ.എംകുഞ്ഞും ചേർന്ന് സ്വീകരിച്ചു.തുടർന്ന് തറവാട് വീട്ടിലെ ചരിത്രശേഷിപ്പുകൾ കണ്ടു. തുടർന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ യാത്രയിൽ അനുഗമിച്ചു.ശേഷം തിരുന്നാവായയിൽ...