Category: പ്രാദേശികം

Post

ലഹരിക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണ൦:AKTMA

തിരൂർ:പഠിച്ചുവളർന്നു വരേണ്ട വിദ്യാർത്ഥികളെ വലയിൽ വീഴ്ത്തി അവരുടെ ജീവിത൦ നശിപ്പിക്കുന്ന ലഹരി കുട്ടികളിൽ വിതരണ൦ ചെയ്യുന്നവരേയു൦ അവരുടെ പിന്നിലുള്ളവർക്കെതിരെയു൦ ശക്തമായി നടപടി സ്വീകരിക്കണം . പഞ്ചായത്തുകൾ കേന്ദീകരിച്ച് ലഹരിക്കെതിരെ ജനകീയ കമ്മിറ്റി രൂപീകരിക്കണമെന്നു൦ തെക്കുമുറി ഇൻസൈറ്റ് അക്കാദമിയിൽ ചേർന്ന ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെൻ്റ് അസോസിയേഷൻ(AKTMA) തിരൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സ൦സ്ഥാന ജോ. സെക്രട്ടറി റാഷിദ് മാസ്റ്റർ ഇൻസൈറ്റ് തിരൂർ , സ൦സ്ഥാന വൈ പ്രസിഡൻ്റ് മുഹമ്മദ് അമീൻ മാസ്റ്റർ അക്ഷര , ജില്ലാ വൈ....

Post

കൊരട്ടി പഞ്ചായത്തിലെ നാലുക്കെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

രവിമേലൂർ കൊരട്ടി :തൃശൂർ ജില്ലയിൽ കൊരട്ടി പഞ്ചായത്ത് നാലുകെട്ട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. കേന്ദ്ര സർക്കാരിൻ്റെ നാഷ്ണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻ്റേഡ് (എന്‍.ക്യു.എ.എസ്.) പുരസ്കാരം ആണ് നാലുക്കെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിനെ തേടിയെത്തിയത്. തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് കേന്ദ്രം ഉയര്‍ത്തുന്നത്. നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രം ജില്ലാ, സംസ്ഥാന, ദേശീയ പരിശോധനകൾക്ക് ശേഷം 97.24 ശതമാനം...

Post

റോഡുപണിയിലെ അശാസ്ത്രീയത കുഴിയിൽ വീണ് വഴിയാത്രക്കാരന് പരിക്ക്

രവിമേലൂർ ഏഴാറ്റുമുഖം- മുരിങ്ങൂർ അടിപ്പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം, സൈഡ് റോഡുകളുടെ പണി പൂർത്തിയാക്കാതെ, ജനങ്ങളുടെയും, വാഹനങ്ങളുടെയും യാത്രയ്ക്ക് ഭീഷണിയാകുന്ന തരത്തിലാണ് !പണികൾ നടക്കുന്നത്! നിരപരാധിയായ ഒരു യാത്രക്കാരൻ ഇത്തരം അപകട കെണിയിൽ അകപ്പെടുകയും, വീണ കാര്യം ആരും തന്നെ അറിയുകയുണ്ടായില്ല. വീണ അഘാധമായ കുഴിയിൽ കിടന്ന് കരഞ്ഞ് ഒച്ചവച്ചപ്പോൾ നടന്ന് പോയ വൃക്തി ഒച്ചകേട്ട സ്ഥലം പരിശോധിച്ചപ്പോഴാണ് കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി, മറ്റു ആളുകളെ വിളിച്ചു വരുത്തി അഘാധമായ കുഴിയിൽ നിന്ന് രക്ഷപ്പെടുത്തിയത്! കൂർത്ത് നിൽക്കുന്ന...

Post

പല്ലാർ കെ എം എം. പ്ലേ സ്ക്കൂളിൽ അസ്മി വിദ്യാർത്ഥികളുടെ ബിരുദ്ധദാന ചടങ്ങ് നടന്നു

തിരുന്നാവായ : പല്ലാർ കെ എം എം ഹൈ ടെക് പ്ലേ സ്ക്കൂളിൽ അസ്മി വിദ്യാർത്ഥികളുടെ ബിരുദ്ധദാന ചടങ്ങ് സംഘടിപ്പിച്ചു.പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നാസർ പരപ്പിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ കെ. മുഹമ്മദ് ഷാഫി റിപ്പോർട്ട് അവതരിപ്പിച്ചു. അക്ബർ അമരിയിൽ ആമുഖ ഭാഷണം നടത്തി. ഉസ്മാൻ അമരിയിൽ,ജലീൽ വൈരങ്കോട്, കെ പി. അബു ഷായിദ്, കെ.ഷമീർ, വി.കെ. സൈഫുന്നീസ,കെ.നജ്മ ഫർസാന, പി.ഫൗസിയ, ടി.ഷമീറ,കെ.ഖദീജ എന്നിവർ സംസാരിച്ചു.

Post

കലാഭവൻ മണിയുടെ സഹോദരി അമ്മിണി രാമൻകുട്ടി അന്തരിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വെള്ളക്കാട്ട് ആനക്കച്ചിറ വീട്ടിൽ പരേതനായ രാമൻകുട്ടി ഭാര്യ അമ്മിണി ( 77 ) അന്തരിച്ചു.( പരേതനായ പ്രശസ്ത സിനിമാതാരം കലാഭവൻ മണിയും. കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസർ ആർ എൽ വി രാമകൃഷ്ണൻ സഹോദരങ്ങളാണ് )മക്കൾ ബേബി. ഗീത. ഹരി ( സെക്രട്ടറി സിപി ഐ( എം ) വെള്ളക്കാട്ട് ബ്രാഞ്ച്. മുൻ സെക്രട്ടറിഹാഷ്മി കലാവേദി & വായനശാല. ഗ്രന്ഥശാല പ്രവർത്തകൻ )മരുമക്കൾ സുബ്രൻ. ബാബു. സ്മിത. സംസ്കാരം...

Post

ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സമൂഹംമുന്നേറണം : ഇസ്ലാഹി തസ്കിയത്ത് സംഗമം

തിരൂർ: യുവാക്കളിൽഅക്രമ വാസനകൾ വർധിക്കുന്ന സാഹചര്യത്തിൽ ധാർമിക മൂല്യങ്ങളിൽ ഉയർത്തിപ്പിടിച്ച്സമൂഹം മുന്നേറണമെന്ന് ഇസ്ലാഹി തസ്കിയത്തി സംഗമം ആവശ്യപ്പെട്ടു.റമദാനിന്റെ ചൈതന്യം വരും മാസങ്ങളിലും കാത്തു സൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണെമെന്നും വിശുദ്ധ ഖുർആൻ പഠനം ജനകീയമാക്കണെമെന്നും സംഗമം ആവശ്യപ്പെട്ടു. റമളാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ ഐ എസ് എം തിരുർ മണ്ഡലം കമ്മറ്റി ഉണ്യാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം നിറമരതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായീൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.കെ എൻ എം മർക്കസുദ്ദഅവ തിരുർ മണ്ഡലം...

Post

പരപ്പനങ്ങാടി പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി 3 കോടി നീക്കി വെച്ചു

പരപ്പനങ്ങാടി :പുതിയ ബസ്റ്റാന്റ് നിർമ്മാണത്തിന് ഊന്നൽ നൽകി കൊണ്ട് പരപ്പനങ്ങാടി നഗരസഭയുടെ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദിന്റെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിൽ വെച്ച് ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി സാഹിദയാണ് ബജറ്റ് അവതരിപ്പിച്ചത്. പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി 3 കോടി നീക്കി വെച്ചു. യുവാക്കളിൽ കായികശേഷി വളർത്തിയെടുക്കാൻ തയ്യാറാക്കിയ നഹാസാഹിബ് സ്റ്റേഡിയത്തിൻ് നവീകരണം, വിവിധ ഏരിയകളിലെ നഗര സൗന്ദര്യവൽകരണം, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്പെഷ്യൽ സ്കൂൾ നിർമ്മാണം,...

Post

കടലുണ്ടി കൊടപാളിയിൽ ഓടുന്ന ട്രാവലറിന്ന് തീ പിടിച്ചു

പരപ്പനങ്ങാടി: കടലുണ്ടി റോഡിലെ കൊടപാളിയിൽ ഓടുന്ന ട്രാവലറിന് തീപ്പിടിച്ചു.അഗ്നി രക്ഷാ സേനയും നാട്ടുകാരും തീ അണച്ചു.ആളപായമില്ല.എ സി യിൽ നിന്നാണ് തീപടർന്നത്. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ട്രാവലർ. പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 26/3/25 ന് 11.50 മണിക്ക് പരപ്പനങ്ങാടി കോഴിക്കോട് റോഡിൽ കൊടപ്പാളി എന്ന സ്ഥലത്ത് വച്ച് കോഴിക്കോടു നിന്നും കൊച്ചിയിലേക്ക് പോകുന്ന ട്രാവലർ KL 08 BJ 5736 വാഹനത്തിന് തീപിടിച്ചതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് താനൂർ അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശ്രീ....

Post

കൊച്ചി മെട്രോറെയിൽ സർവ്വീസ് ചാലക്കുടി വരെ നീട്ടണ്ണം

കൊച്ചി :കൊച്ചി മെട്രോറെയിൽ സർവ്വീസ് ചാലക്കുടി വരെ നീട്ടുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കണമെന്ന് സനീഷ്‌കുമാർ ജോസഫ് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. പ്രതിവർഷം 30 ലക്ഷത്തോളം സഞ്ചാരികൾ എത്തിച്ചേരുന്ന അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രവും കൊരട്ടി ഇൻഫോപാർക്ക് ഉൾപ്പടെയുള്ളവ കേന്ദ്രീകരിയ്ക്കുന്ന ചാലക്കുടി കൊച്ചി മെട്രോയുടെ ഉപഗ്രഹനഗരമായി വികസിച്ചുകൊണ്ടരിക്കുകയാണെന്നും ഈ പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നത് നാടിൻറെ വികസനത്തിന് സഹായകരമാണെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

Post

മാലിന്യമുക്ത കൊരട്ടി ദേശീയ പാതയോരം മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

രവിമേലൂർ കൊരട്ടി. കൊരട്ടി പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കൊരട്ടി പഞ്ചായത്തിലൂടെ കടന്ന് പോകുന്ന മുരിങ്ങൂർ മുതൽ പൊങ്ങം വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളും മെഗാ ശുചികരണ യജ്ഞം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ അണിനിരന്ന മെഗാ ശുചീകരണ യജ്ഞം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് അധ്യക്ഷത...