Category: പ്രാദേശികം

Post

മയക്കുമരുന്ന് ബോധവൽക്കരണ പരിപാടിയും മിൽമ ഉൽപ്പന്ന വിതരണവും നടത്തി

ചൊവ്വര :മിൽമ എറണാകുളം മേഖല യൂണിയൻറെ നേതൃത്വത്തിൽചൊവ്വര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ മയക്കുമരുന്ന് ബോധവൽക്കരണ പരിപാടിയും വിദ്യാർത്ഥികൾക്കായുള്ള മിൽമ ഉൽപ്പന്നങ്ങളുടെ വിതരണ ഉദ്ഘാടനവും നടത്തി . ആലുവ അർബൻ സഹകരണ ബാങ്ക് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും ആയ അഡ്വ. ബി.എ.അബ്ദുൽ മുത്തലിബ് ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് വിപിൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിൽമ എറണാകുളം മേഖല യൂണിയൻ ഡയറക്ടർ ബോർഡ് അംഗം കെ. സി മാർട്ടിൻ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത്...

Post

ചലോ മാർച്ചിന്റെ ഭാഗമായി ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഏജിസ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി

തൃശൂർആൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ നേത്യത്വത്തിൽ നടക്കുന്ന ചലോ പാർലമെന്റ്‌ മാർച്ച്‌ നടത്തുന്നതിന്റെ ഭാഗമായ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജിസ് ഓഫീസിലേക്ക് മാർച്ച് നടത്തി.ഇന്ധനവില കുറയ്ക്കുക, ഡ്രൈവർമാരെ തുറങ്കിലടയ്ക്കുന്ന കരിനിയമങ്ങൾ കേന്ദ്രം പിൻവലിക്കുക, രാജ്യത്തെ മോട്ടോർ വാഹന തൊഴിലാളികൾക്ക് ക്ഷേമ പദ്ധതി നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. സി.എംഎസ് സ്കൂളിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം എജീസ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന...

Post

മാധ്യമ അവാർഡുകൾ നേടിയ മാധ്യമ പ്രവർത്തകരെ ആദരിച്ചു

ചേലക്കര:പ്രാദേശികമാധ്യമപ്രവർത്തകർ ചെയ്യുന്നജോലിക്ക് .വേണ്ടത്രഅനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.നിങ്ങൾക്ക് ആവശ്യമായ ക്ഷേമനിധിയെ പറ്റിയുള്ള ചർച്ച അടിയന്തരമായി നിയമസഭയിൽ അവതരിപ്പിക്കും എന്ന് യു.ആർ.പ്രദീപ് എം.എൽ.എ..  കേരള ജേണലിസ്റ്റ് യൂണിയൻ കെ ജെയും ചേലക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വിവിധ മാധ്യമഅവാർഡുകൾ നേടിയ മേഖലയിൽ പ്രവർത്തിക്കുന്ന ജേതാക്കളെആദരിക്കുന്ന ചടങ്ങ്.ചേലക്കര അശ്വതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. ചാലക്കുടി പ്രസ്സ് ഫോറത്തിന്റെ മികച്ച ജില്ലാ വാർത്ത അവതാരക ചേലക്കര സിസിവി ചാനലിലെ ധന്യ മണികണ്ഠൻ, ചാലക്കുടി പ്രസ് ഫോറത്തിന്റെ മികച്ച വാർത്താ...

Post

പാറക്കൂട്ടം ഹരിത വാർഡും ഹരിത ഗ്രന്ഥാലയം പ്രഖ്യാപനം നടത്തി

പാറക്കൂട്ടം. കൊരട്ടി പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി വാർഡ് 3 പാറക്കൂട്ടത്തിനെയും, പാറക്കൂട്ടം ജനകീയ വായനശലയെയും യഥാക്രമം ഹരിത വാർഡായും ഹരിത ഗ്രന്ഥാലയം ആയി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിൻ്റെ ഉദ്ഘാടനം ചാലക്കുടി താലൂക്ക് ലൈബ്രററി കൗൺസിൽ പ്രസിഡൻ്റ് സി. ഡി പോൾസൻ നിർവ്വഹിച്ചു. ജനകീയ വായനശാല പ്രസിഡൻ്റ് ശ്രീജ വിധു അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് വികസന ചെയർമാൻ അഡ്വ കെ ആർ സുമേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത ചിത്രക്കാരൻ സുരേഷ് മുട്ടത്തി മുഖ്യാഥിതിയായി. പ്രഖ്യാപനത്തിൻ്റെ...

Post

പ്ലാസ്റ്റിക് കവറിന് ബദൽ സംവിധാനം ഏർപ്പെടുത്തണം

അരീക്കോട് — പ്ലാസ്റ്റിക് കവറിന് ബദൽ സംവിധാനം ഏർപ്പെടുത്താതെ സീസൺ സമയത്ത് പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും ഉദ്യോഗസ്ഥർ പിന്തിരിയണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കോട് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കച്ചവടം ചെയ്യുന്ന കച്ചവടക്കാർക്ക് സ്വതന്ത്രമായി കച്ചവടം ചെയ്യുവാനുള്ള സാഹചര്യം ഒരുക്കിതരണമെന്നും തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ചെക്ക് പോസ്റ്റുകളിൽ തടയാതെ സാധാരണക്കാരായ കച്ചവടക്കാരെ പ്രയാസപ്പെടുത്തുന്ന സമീപനമാണെങ്കിൽവലിയ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യാപാരി...

Post

വേദപഠനം കാലഘട്ടത്തിൻ്റെ ആവശ്യം – പി. മാധവൻകുട്ടി വാര്യർ

കോട്ടക്കൽ : വേദം അറിവിൻ്റെ മൂലസ്രോതസ്സാണെന്നും വേദപഠനം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നുംകോട്ടക്കൽ ആര്യവൈദ്യ ശാല മാനേജിങ് ട്രസ്റ്റി പി. മാധവൻകുട്ടി വാര്യർ അഭിപ്രായപ്പെട്ടു.ജീവിതവിജയത്തിന് വേദം പഠിക്കൂ എന്ന സന്ദേശവുമായി, പ്രമുഖ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷ് തയ്യാറാക്കിയ വേദപഠനപദ്ധതിയുടെ മലപ്പുറം ജില്ലയിലെ ക്ലാസ്സുകളുടെ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടക്കൽ കിഴക്കേ കോവിലകം വക ശ്രീവെങ്കട്ടത്തേവർ ശിവക്ഷേത്രത്തിൽ ആരംഭിച്ച വേദപഠനംആചാര്യശ്രീ രാജേഷ് നേതൃത്വം നൽകുന്നകാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കേരളത്തിലെ 108 ഇടങ്ങളിൽ ആരംഭിക്കുന്ന സൗജന്യ വേദപഠനപദ്ധതിയുടെ ഭാഗമാണ്....

Post

എംഇഎസ് തിരൂർ യൂണിറ്റ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

തിരൂർ : എംഇഎസ് തിരൂർ യൂണിറ്റിന്റെ പെരുന്നാൾ കിറ്റ് വിതരണ ഉദ്ഘാടനം തിരൂർ എംഇഎസ് സെൻട്രൽ സ്കൂളിൽ വച്ച് തിരൂർ നഗരസഭാ അധ്യക്ഷ എപി നസീമ നിർവഹിച്ചു . നിർധനരായ ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നേരിട്ട് എത്തിച്ചു കൊണ്ടാണ് തിരൂർ എംഇഎസ് യൂണിറ്റ് ഈ കൊല്ലത്തെ കിറ്റ് വിതരണത്തിന് മാതൃകയാകുന്നത് . ഈ രീതിയെ തിരൂർ ചെയർപേഴ്സൺ പ്രശംസിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ കൈനിക്കര അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഷാഫി ഹാജി കൈനിക്കര മുഖ്യപ്രഭാഷണം...

Post

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഗ്രാൻ്റ് സലൂട്ട്:രാജ്യ പുരസ്കാർ അവാർഡ് ജേതാക്കളെ ആദരിച്ചു

തിരുന്നാവായ : ഫോക്കസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യ പുരസ്കാർ അവാർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്കിന് അർഹരായി.പട്ടർനടക്കാവ് ഐഡിയൽ സ്റ്റഡി സെൻ്റർ ഹാളിൽ നടന്ന ചടങ്ങിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം വിതരണം ചെയ്തു. പി. മുഹമ്മദ് യാസിർ അധ്യക്ഷത വഹിച്ചു. വിവിധതരം പ്രവർത്തനങ്ങൾ, കഴിവുകൾ, സേവനം എന്നിവയിലൂടെ യുവാക്കളെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഭാരത് സ്കൗട്ട്സ്...

Post

കൂടാത്ത് മുഹമ്മദ് കുട്ടി ഹാജിക്ക് ദുബയിൽ പൗര സമിതി സ്വീകരണം നൽകി

ദുബായ് :ഹൃസ്വ സന്ദർശനാർത്ഥം ദുബായിൽ എത്തിയ. മുൻ പ്രവാസി നേതാവും പൂക്കോട്ടൂർ മാപ്പിള വാർ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനും തിരൂർ സിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറുമായ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജിക്ക് ദുബയിൽ പൗര സമിതി സ്വീകരണം നൽകി. കെ എം സി സി താനൂർ മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ താനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സൈദലവി ഹാജി മുഖ്യാതിഥിയായിരുന്നു.പരിപാടിയിൽ കെ എം സി സി മലപ്പുറം ജില്ലാ പ്രിസിഡന്റ് സിദ്ധിക്ക് കലോടി...

Post

ക്ഷീര കർഷക പരിശീലന പരിപാടി സംഘടിപ്പിച്ചു

മിൽമ എറണാകുളം മേഖലാ യൂണിയന്റെ നേതൃത്വത്തിൽ NDDB സഹായത്തോടുകൂടി ചന്ദ്രപ്പുര ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വച്ച് ക്ഷീരകർഷക പരിശീലന പരിപാടി സംഘടിപ്പിച്ചു.സംഘം പ്രസിഡണ്ട് ശ്രീ P.Y സണ്ണി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എറണാകുളം മേഖലാ യൂണിയൻ ഭരണസമിതി അംഗം ശ്രീ K.C മാർട്ടിൻ ഉദ്ഘാടനം ചെയ്തു.ചാലക്കുടി DVU ഡോക്ടർ ബാലഗോപാൽ നൂതന ചികിത്സാരീതികളെ കുറിച്ചും, മിൽമ സൂപ്പർവൈസർ ശ്രീമതി ഗ്രീഷ്മ K.S മിൽമയുടെ പദ്ധതികളെക്കുറിച്ചും ക്ലാസ്സെടുക്കുകയും ചെയ്തു.സംഘം സെക്രട്ടറി ശ്രീമതി ലിമി പൗലോസ് നന്ദി പറഞ്ഞു.