ബഹുമാന്യരെ, നമ്മുടെ കൈവശഭൂമിയുടെ റവന്യൂ,സർവെ രേഖകൾ കൃത്യവും കുറ്റമറ്റതും ആക്കുന്നതിനായി, സമയബന്ധിതമായി ഭൂമി സർവെ ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.സർവെ നടപടികൾ സമയബന്ധിതമായും, കൃത്യതയോടും നടത്തുന്നതിനായി അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ റീ സർവെ ചെയ്യുന്നതാണ്.തിരൂർ റീസർവെ സൂപ്രണ്ടാഫീസിൻ കീഴിൽ, തിരൂർ താലൂക്കിൽ ഉൾപ്പെട്ട് വരുന്ന ഒഴൂർ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് *ഉദ്ഘാടനം ** 2025 ആഗസ്റ്റ് മാസം 7 -ാം തീയതി 2 .30 pm ന് ആദരണീയനായ ഒഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
തീരദേശ ചരിത്ര പഠന ഗവേഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു
മംഗലം ചേന്നര: മൗലാനകോളേജിൽ തീരദേശ ചരിത്ര പഠന ഗവേഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കേരള പ്രാദേശിക ചരിത്ര രചന സമിതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഇതിൻ്റെ പ്രവർത്തനം നടക്കുക. കാലിക്കറ്റ് സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. പി. ശിവദാസാണ് ഉദ്ഘാടനവും മുഖ്യഭാഷണവും നടത്തിയത്. തുടർന്നു നടന്ന ചരിത്ര ശില്പശാലയിൽ മലയാള സർവകലാശാലയിലെ ചരിത്ര പഠന സ്കൂൾ മേധാവി ഡോ. മഞ്ജുഷവർമ്മ , മൗലാന കോളേജ് പ്രിൻസിപ്പാൾ ഡോ. സതീഷ്.കെ.പി., കേരള പ്രാദേശിക ചരിത്ര രചന സമിതി പ്രസിഡൻ്റ് കെ.സി. അബ്ദുള്ള...
സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ്ബണ്ണി ലീഡേഴ്‌സ് ഗാതറിങ്ങ് സംഘടിപ്പിച്ചു.
വളാഞ്ചേരി : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ല അസോസിയേഷൻ ബണ്ണി ലീഡേഴ്‌സ് ഗാതറിങ്ങ് സംഘടിപ്പിച്ചു. വളാഞ്ചേരി ടി.ആർ.കെ യു.പി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന അസിസ്റ്റൻ്റ് കമ്മീഷണർ ടി.പി നൂറുൽ അമീൻ ഉദ്ഘാടനം നിർവഹിച്ചു. കെ. പി വഹീദ അധ്യക്ഷത വഹിച്ചു. ജില്ലാ കമീഷണർ വി.കെ.കോമളവല്ലിആമുഖ പ്രഭാഷണവും ജില്ല സെക്രട്ടറി പി.ജെ അമീൻ മുഖ്യ പ്രഭാഷണവും നടത്തി. പി. ഷാഹിന , കൃഷ്‌ണകുമാർ പൊന്നാനി, പി. പ്രിയതല എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ...
ഇലക്ട്രിക് ബൈക്ക് ഒരാഴ്ച്ചയായി റോഡരികിൽ നിർത്തിയിട്ട നിലയിൽ
തിരൂർ:ഒരാഴ്ച്ചയായിറോഡരികിൽ നിർത്തിയിട്ട നിലയിൽ ഒരു ഇലക്ട്രിക് ബൈക്ക്.തിരൂർ തലക്കടത്തൂർ പോസ്റ്റ് ഓഫീസ് റോഡിൽ പത്തരമൂലക്ക് സമീപം റോഡരികിലാണ് കെ.എൽ 55 എ.ജെ 1190 നമ്പർ ഇലക്ട്രിക് ബൈക്ക് ഒരാഴ്ച്ചയായി നിർത്തിയിട്ടിരിക്കുന്നത്. രാത്രിയാണ് വണ്ടി നിർത്തി പോയത്.ഇത് വരെയായി വണ്ടി എടുത്ത് കൊണ്ടുപോവാൻ ഉടമഎത്താത്തത് കൊണ്ട് തന്നെ സമീപ വാസികളും നാട്ടുകാരും ആശങ്കയിലാണ്.കളവ് മുതൽ ആരെങ്കിലും ഉപേക്ഷിച്ചതാവുമോ എന്നുള്ള സംശയവും ഇപ്പോൾ ചിലർക്കുണ്ട്.
മണല്‍ ലേലം
അനധികൃത കടത്തിനിടെ പിടികൂടി ഡി വൈ എസ് പി ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന മണല്‍ സെപ്റ്റംബര്‍ 16ന് രാവിലെ 11ന് തിരൂര്‍ ഡി വൈ എസ് പി ഓഫീസ് കോമ്പൗണ്ടില്‍ ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍ : 0494 2422238.
തിരൂർ ഉപജില്ലാ ശാസ്ത്രക്ലബ്ബ് ഹൈസ്ക്കൂൾ കുട്ടികൾക്കായി ദേശീയ സെമിനാർ സംഘടിപ്പിച്ചു
തിരൂർ :പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും തിരൂർ ഉപജില്ല സയൻസ് ക്ലബ്ബിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ ക്വാണ്ടം യുഗം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് തിരൂർ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ഹൈസ്കൂൾ വിഭാഗം കുട്ടികൾ പങ്കെടുത്തു. തിരൂർ ഉപജില്ല സയൻസ് ക്ലബ് കൺവീനർ നവീൻ കൊരട്ടിയിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ഇ .സുശീൽ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ...
പൂങ്ങോട്ടുകുളം ഓട്ടോ പാർക്കിങ്ങ് മാറ്റുന്നത് തീരുമാനം ആയില്ല
തിരൂർ :പൂങ്ങോട്ടുകുളം ഓട്ടോ പാർക്കിങ്ങ് മാറ്റുന്നത് സംബന്ധിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കഴിഞ്ഞ മാസം ഒരു തീരുമാനം എടുത്തിരുന്നു. ആ തീരുമാനം എടുത്തിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞു. എന്നാൽ ആ തീരുമാനം ഇത് വരെ നടപ്പിൽ വരുത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. പൂങ്ങോട്ടുകുളത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം ലഭിക്കുന്ന ഒരു തീരുമാനമാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്തിട്ടുള്ളത്. എന്നാൽ ജനോപകരപ്രദമായ ഈ തീരുമാനം നടപ്പിലാക്കുന്നതിന് എന്ത് കൊണ്ട് സാധിക്കുന്നില്ല...
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
തിരൂർ.. നിറമരുതൂർ പഞ്ചായത്തിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചാര മൂല സി എച്ച് സെൻററും പഞ്ചാര മൂല മേഖല മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി ആദരിച്ചു. ചക്കര മൂല ഉമറുൽ ഫാറൂഖ് മദ്രസയിൽ ചേർന്ന ആദരവ് സമ്മേളനം നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. കെ. ടി. ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ഇ. എം .ഇക്ബാൽ, കെ. എം.. നൗഫൽ, കെ. ഇ...
അനുശോചനം
രവിമേലൂർ ചാലക്കുടി- പൂലാനി ഓട്ടോ ആൻഡ് ലേറ്റ് മോട്ടേഴ്സ് ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു ) നേതൃത്വത്തിൽ ഓട്ടോ തൊഴിലാളി കെ. എൻ രതീഷ് ഒന്നാം വാർഷിക ചരമ ദിനവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കെ.കെ രവി ( യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് ) മഞ്ജുരാജ്.എസ്. ( സിഐടിയു ഏരിയ കമ്മിറ്റിയംഗം) കെ.വി അഭയന്‍, എം.കെ ടൈറ്റസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കെ.എസ് സുമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി സുരേഷ് സ്വാഗതവും,വി....
നീർനായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
പരപ്പനങ്ങാടി:ഇന്നലെ സന്ധ്യയോടെ കുളിക്കാനിറങ്ങിയ രണ്ടു പേരെ നീർനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉള്ളണം എടത്തിരുത്തി കടവിൽ നിന്നാണ് നീർ നായയുടെ ആക്രമം ഉണ്ടായത് പരുക്കേറ്റ ടി.അൻഫാൻ അലി (14),അബൂബക്കർ സിദ്ധീഖ് (35 ) എന്നിവർക്കാണ് പരുക്ക്