Category: പ്രാദേശികം

Post

ഉണ്യാൽ പാലം പുനർനിർമ്മിക്കും വരെ ബദൽ സംവിധാനം ഏർപ്പെടുത്തണം

ഉണ്യാൽ :തീരദേശത്തെ ജനങ്ങളെയും യാത്രക്കാരെയും പ്രയാസപ്പെടുതിക്കൊണ്ട് അടച്ചിട്ട ഉണ്ണിയാൽ പാലം പുനർ നിർമ്മിക്കണമെന്നും പുതിയ പാലം നിർമ്മിക്കുന്നത് വരെ തീരദേശത്തെ യാത്രക്കാർക്ക് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും താനൂർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി ഉണ്ണിയാലിൽ സംഘടിപ്പിച്ച സമര സദസ്സ് അധികൃതരോട് ആവശ്യപ്പെട്ടു. അറ്റകുറ്റ പണിയുടെ പേരിൽ ഉണ്ണിയാലിലെ പാലം അടച്ചത് മൂലം ഈ പ്രദേശത്തുകാർ ആകെ പ്രയാസത്തിലാണ്. പല തവണ ഈ വിഷയം മന്ത്രിയുടെയും മറ്റു അധികൃതറുടെയും ശ്രദ്ധയിൽ പെടുത്തുയിട്ടും...

Post

ഹജ്ജ് അപേക്ഷ സമർപ്പണം പൂർത്തിയായി

സംസ്ഥാനത്ത് 27,186 അപേക്ഷകർ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വർഷത്തെ ഹജ്ജിന് ഇതുവരെ 27,186 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 5238 പേർ 65+ വിഭാഗത്തിലും, 3624 പേർ ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്റം ഇല്ലാത്ത 45+) വിഭാഗത്തിലും, 917 പേർ ജനറൽ ബി. (WL) വിഭാഗത്തിലും 17,407 പേർ ജനറൽ വിഭാഗത്തിലുമാണ് അപേക്ഷ സമർപ്പിച്ചത്. 2025 വർഷത്തിൽ 20,636 അപേക്ഷകളായിരുന്നു ലഭിച്ചത്. സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളിൽ അപേക്ഷകളൂടെ സൂക്ഷ്മ പരിശോധന പൂർത്തിയായി വരുന്നു....

Post

കായിക ഉപകരണങ്ങൾ കൈമാറി

ആത്തിയൂർ :KHMHSS ആത്തിയൂരിലെ കായികതാരങ്ങൾക്ക് PTA നേതൃത്വത്തിൽ ഫുട്ബോൾ – വോളിബോൾ – ഷട്ടിൽ കോക്ക് – അത്ലറ്റിക്ക്സ് ഉപകരണങ്ങൾ PTA വൈസ് പ്രസിഡൻറ് ഷാഫി വാക്കയിൽ പ്രധാന അധ്യാപിക എം ബിന്ദു ടീച്ചർ പ്രിൻസിപ്പൽ സോണിയ സി വേലായുധൻ എന്നിവർ ചേർന്ന് കായിക താരങ്ങൾക്ക് കൈമാറി. കായിക അധ്യാപകൻ എം ഷാജിർ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറിമാരായ നൗഫൽ മാസ്റ്റർ – സി സുബൈർ എന്നിവർ സംസാരിച്ചു.60000 രൂപ വിലയുള്ള കായിക ഉപകരണങ്ങളാണ് കൈമാറിയത്.(8-8-2025 വെള്ളി )

Post

എക്സിക്യൂട്ടീവ് ഏക ദിന സെമിനാർ സംഘടിപ്പിച്ചു

നിലമ്പൂർ :മുസ്ലിം സർവീസ് സൊസൈറ്റി മലപ്പുറം ജില്ല നിലമ്പൂർ റോക്ക് dale റിസോർട്ടിൽ സംഘടിപ്പിച്ച എക്സിക്യൂട്ടീവ് ഏക ദിന സെമിനാർ ബഹുമാനപ്പെട്ട നിലമ്പൂർ MLA ശ്രീ. ആര്യാടൻ ഷൌക്കത്ത് ഉത്ഘാടനം ചെയ്തു..ജില്ലാ പ്രസിഡന്റ്‌ Dr. കെ. എം. ഹസ്സൻ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട മുനീർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.mss സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ മമ്മദ്ക്കോയ, പി. ടി.. മൊയ്‌തീൻ കുട്ടി മാസ്റ്റർ സംസ്ഥാന സെക്രട്ടറി കെ. പി. ഫസലുദീൻ, ജില്ലാ വൈസ്...

Post

ഓണപ്പരീക്ഷ ടൈംടേബിൾ പരിഷ്‌കരിക്കണം : എ എച്ച് എസ് ടി എ

മലപ്പുറം : ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഓണപ്പരീക്ഷയുടെ ടൈംടേബിൾ പരിഷ്‌കരിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ( എ.എച്ച് എസ് ടി എ ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഈ മാസം 18 മുതൽ 27 വരെയാണ് ഹയർ സെക്കൻഡറി വിഭാഗത്തിന് ഓണപ്പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ 19ന് രാവിലെ പ്രധാന വിഷയങ്ങളായ ഇംഗ്ലിഷ് പരീക്ഷയും ഉച്ചയ്ക്ക് ശേഷം സയൻസ് വിദ്യാർഥികൾക്ക് ഗണിത ശാസ്ത്ര പരീക്ഷയുമാണ് ക്രമീകരിച്ചിട്ടുള്ളത്. രണ്ട് പ്രധാന വിഷയങ്ങൾ ഒരുമിച്ചു ഒരു ദിവസം വരുന്നത് വിദ്യാർഥികൾക്കു...

Post

ഐഎഎസുകാർക്ക് 9 ഗഡു ക്ഷാമബത്ത; ജീവനക്കാർക്ക് വെറും 3 ഗഡുവും

ധനമന്ത്രിയുടെ ‘ഇരട്ടത്താപ്പ്’ – AHSTA ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഒമ്പത് ഗഡു ക്ഷാമബത്തയാണ് അനുവദിച്ചത്. ഇതിന്റെ കുടിശ്ശിക പണമായി നൽകുകയും ചെയ്തു. എന്നാൽ, ഇതേ കാലയളവിൽ സർക്കാർ ജീവനക്കാർക്ക് ലഭിച്ചത് വെറും മൂന്ന് ഗഡു ക്ഷാമബത്ത മാത്രമാണ്. ഇതിന്റെ കുടിശ്ശികയും നൽകിയിട്ടില്ല. ഇത് വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ജീവനക്കാർക്ക് സംഭവിച്ചിരിക്കുന്നത്. 2022 ജനുവരി പ്രാബല്യത്തിലെ ക്ഷാമബത്തയാണ് ജീവനക്കാർക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. 2022 ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ട മൂന്ന് ശതമാനം ക്ഷാമബത്ത...

Post

ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് – ഉദ്ഘാടനവും, റീസർവെ പ്രവർത്തനോത്ഘാടനവും

ഓഴൂർ :തിരൂർ റീസർവെ സൂപ്രണ്ടാഫീസിൻ കീഴിൽ, തിരൂർ താലൂക്കിൽ ഉൾപ്പെട്ട് വരുന്ന ഒഴൂർ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് *ഉദ്ഘാടനം *2025 ആഗസ്റ്റ് മാസം 7 -ാം* തീയതി 2 .30 pm ന്ആദരണീയനായ ഒഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. യൂസഫ് കൊടിയേങ്ങൽ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ, റീ സർവെ പ്രവർത്തന ഉദ്ഘാടനം ബഹു: റീസർവെ അസിസ്റ്റൻ്റ് ഡയറക്ടർ, ശ്രീ.എ ഷൈൻ നിർവ്വഹിച്ചു. സർവെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ . കെ. ആർ .രാജീവ്...

Post

മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് സമുച്ചയം ഉണ്യാലിൽ ഉദ്ഘാടനം ചെയ്തു

നാട് പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ രക്ഷക്കെത്തിയ മത്സ്യത്തൊഴിലാളികൾക്കായി എന്തു ചെയ്താലും അധികമാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്യാൽ :നാട് പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ സ്വജീവൻ പോലും നോക്കാതെ രക്ഷക്കെത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികൾക്കായി എന്തു ചെയ്താലും അധികമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്ത് വേലിയേറ്റ മേഖലയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുന്ന സർക്കാരിന്റെ പുനർഗേഹം പദ്ധതി പ്രകാരം നിറമരുതൂർ ഗ്രാമപഞ്ചായത്തിലെ ഉണ്യാലിൽ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി...

Post

ചേരുരാൽ സ്ക്കൂൾഎസ്.പി.സി. രക്ഷാകർതൃ സംഗമം

തിരുന്നാവായ : ചേരുരാൽ ഹയർസെക്കൻ്ററി സ്ക്കൂൾ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് വാർഷിക പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഇതു സംബന്ധിച്ച് നടന്ന രക്ഷാകർത്തൃ സംഗമംകല്പകഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ വി. ദാസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് നാസർ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി. സി അബ്ദുറസാഖ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ഇ. പി ആനന്ദ കൃഷ്ണൻ, ഡി.ഐ. ജംഷാദ്, എ.എൻ ജമീർ , കെ. വി.ബീന എന്നിവർ സംസാരിച്ചു.

Post

ആടിയും പാടിയും വിദ്യാരംഗം ഉദ്ഘാടന വേദിയിൽ വിദ്യാർത്ഥികൾ

തലക്കടത്തൂർ: തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന ചടങ്ങിനെ ആടിയും പാടിയും അഭിനയിച്ചും വർണാഭമാക്കി. വിദ്യാരംഗം കലാ സാഹിത്യ വേദി എഴുത്തുകാരി റോഷ്നി കൈനിക്കര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി ആഷിഖ് ആദ്ധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപിക വി പി മീരാ മോൾ , എം എ റഫീഖ്, എം കെ രമേശൻ , പി മായാദേവി എന്നിവർ പ്രസംഗിച്ചു. നാടൻപാട്ട്...