Category: പ്രാദേശികം

Post

കെ. എം ബഷീർ ഓർമ്മ ദിനം :മെഡിക്കൽ ക്യാമ്പ് സമാപിച്ചു

തിരൂർ: യുവ മാധ്യമ പ്രവർത്തകനും സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബഷീറിൻ്റെ ഓർമ്മ ദിനം ആചരിച്ചു. കെ.എം ബഷീർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വാണിയന്നൂർ എ എം യു പി സ്കൂളിൽ നടന്ന അനുസ്മരണ സംഗമം ചെയർമാൻ മുഹമ്മദ് ബുഖാരിയുടെ അധ്യക്ഷതയിൽ മുതിർന്ന പത്രപ്രവർത്തകനും ബഷീറിൻ്റെ സഹപ്രവർത്തകനുമായ കെ പി ഒ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. നടന്നു പോയ വഴിയിൽ ബഷീർ വിതറിയ പൂക്കൾ ലോകത്തിന് മാതൃകയാണെന്നും കാലം കാത്തുവെച്ച സൗഭാഗ്യമായിരുന്നു ബഷീറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....

Post

k V V E S D Y S P ക്ക്നിവേദനം’നൽകി

വൈലത്തൂർ: നിരന്തരമായി ഗതാഗതക്കുരുക്ക്‌ അനുഭവപ്പെടുന്ന വൈലത്തൂർ ടൗണിൽ ട്രാഫിക് നിയന്ത്രണത്തിന് സ്ഥിരമായ പോലീസ് സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് KVVES വൈലത്തൂർ യൂണിറ്റ് പ്രസിഡൻറ് അഷറഫ് പന്നിക്കണ്ടത്തിൽ താനൂർ DYSP പി.പ്രമോദിന് നിവേദനം നൽകി. അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന 1വൈലത്തൂർ ടൗണിൽ ഒരുംഹോം ഗാർഡ് മാത്രമാണ് ഗതാഗത നിയന്ത്രണത്തിനായുള്ളത് ‘പലപ്പോഴും അതും ഇല്ലാത്ത അവസ്ഥയും ടൗണിലുണ്ടാവാറുണ്ട്.

Post

എഞ്ചിനീയര്‍ സി ഹാഷിം ഓര്‍മ്മ പുസ്തകം’യാ ഹബീബി’ പ്രകാശനം നാളെ കണ്ണൂരില്‍

മലപ്പുറം: സഊദി കെ.എം.സി.സി മുന്‍ ദേശീയ ട്രഷററും സഊദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സിയുടെ സ്ഥാപകരില്‍ പ്രമുഖനുമായിരുന്ന എഞ്ചിനീയര്‍ സി ഹാഷിം ഓര്‍മ്മ പുസ്തകം ‘യാ ഹബീബി’ നാളെ ജന്മനാടായ കണ്ണൂരില്‍ പ്രകാശനം ചെയ്യും. ചേംബര്‍ ഹാളില്‍ വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പുസ്തകം പ്രകാശനം ചെയ്യും. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ രാവിലെ പതിനൊന്ന് മുതല്‍ ആരംഭിക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. കണ്ണൂര്‍ എടക്കാട് സ്വദേശിയായ സി...

Post

പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പൂമുടൽ നടന്നു

തെക്കും മുറി ശ്രീ. പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ സർവ്വൈശ്വര്യത്തിനായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നടന്നു. ക്ഷേത്ര ഭാരവാഹികളും,ഭക്ത ജനങ്ങളും, നാട്ടുകാരും, മാതൃസമിതി അംഗങ്ങളും പങ്കെടുത്തു.

Post

മുഹമ്മദ് അലി ശിഹാബ് തങ്ങൾ മുസ്ലിം സമുദായത്തെ നേർവഴിക്ക് നയിച്ച മഹാൻ

മക്ക: പ്രതിസന്ധി ഘട്ടങ്ങളിൽ കേരളീയ മുസ്ലിം സമുദായത്തെ നേർവഴിയിൽ നയിച്ച മഹാ മനുഷ്യനായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെന്ന് പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ പറഞ്ഞു. മക്ക കെഎംസിസി സെൻട്രൽ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രവാചക പാരമ്പര്യയായി കൈവന്ന കാരുണ്യത്തിന്റെയും കനിവിന്റെയും സ്നേഹത്തിന്റെയും വഴിയിൽ പാണക്കാട് തങ്ങൾ സമുദായത്തെ നയിച്ചു. രാവും പകലും ഊണും ഉറക്കവുമൊഴിഞ്ഞു വിശ്രമമില്ലാതെ തന്റെ...

Post

വനിത ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യം:സെമിനാർ സംഘടിപ്പിച്ചു

തിരൂർ: വനിതാ ശാക്തികരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സാമൂഹിക സംരഭക്വത്വവുമായി സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നുംതിരൂരിലെ ഹയർ എജ്യുക്കേഷൻ രംഗത്തും വനിതാ ശാക്തീകരണ മേഖലയിലും പ്രശസ്തമായ ബ്ലൂബെൽ അക്കാദമി സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. അക്കാദമിയിൽ നിന്ന് തൊഴിലധിഷ്ടിത കോഴ്സുകൾ വിജയകരമായി പൂർത്തിയാവർക്കുള്ള കോൺവെക്കേഷൻതിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. എ.പി.ജെ ഫൗണ്ടേഷൻ ചെയർമാൻ സി.കെ.ലത്തീഫ് കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു.തിരൂർ ചേമ്പർ ഓഫ്കൊമേഴ്സ് വർക്കിംങ്ങ് പ്രസിഡൻ്റ്പി.പി. അബ്ദു റഹിമാൻ മുഖ്യ പ്രഭാഷണം നടത്തി.എം. ഫെബിന പരിശിലനത്തിന് നേതൃത്വം...

Post

അനുശോചിച്ചു

തിരൂർ: കലാഭവൻ നവാസിന്റെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു. കേരളത്തിൻറെ കലാ സാംസ്കാരിക രംഗത്തെ നികത്താനാവാത്ത നഷ്ടമാണ് കലാഭവൻ നവാസിന്റെ ആകസ്മിക വേർപാട് എന്ന് അനുശോചനത്തിൽ പറഞ്ഞു.

Post

പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ സർവ്വൈശ്വര്യത്തി നായി 3.8.25ഞായറാഴ്ച

തെക്കും മുറി ശ്രീ. പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ സർവ്വൈശ്വര്യത്തിനായി 3 -8 -25 (ഞായറാഴ്ച) രാവിലെ 10 മണി മുതൽ നടക്കുന്നതാണ്. എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കുക

Post

വേനലവധി മാറ്റുന്നത് പ്രായോഗികമല്ല : എ എച്ച് എസ് ടി എ

രണ്ട് മാസത്തെ വേനലവധി മഴക്കാലത്തേയ്ക്ക് മാറ്റുന്ന കാര്യം പൊതു സമൂഹത്തിലെ വിദഗ്ധരോടും അദ്ധ്യാപക സമൂഹത്തോടും വേണ്ടത്ര ചർച്ച ചെയ്ത ശേഷം മാത്രം നടപ്പിലാക്കേണ്ട കാര്യമാണെന്ന് എ എച്ച് എസ് ടി എ സംസ്ഥാന കമ്മിറ്റി അറിയിച്ചു.കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഓരോ വർഷം കഴിയുംതോറും വേനലിൽ ചൂട് കൂടി വരികയാണ്.സൂര്യാഘാതം അടക്കമുള്ള സാഹചര്യങ്ങൾ വേനലിൽ പതിവായ സാഹചര്യത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ സ്കൂൾ നടത്തിപ്പ് പ്രായോഗികമല്ല.മാത്രമല്ല, ഏപ്രിൽ , മെയ് മാസങ്ങളിൽ സ്കൂളുകളിലെ ജലദൗർലഭ്യവും ക്ലാസുകൾ നടത്തുന്നത് അപ്രായോഗികമാക്കുന്നു....

Post

ബശീറിന്റെ വീട്ടിലേക്ക് നടവഴി അനുവദിക്കാൻ എൻ.എഫ്.പി.ആർ സബ് കലക്ടറെ കണ്ടു

തിരൂർ : പക്ഷാഘാതം വന്ന് മാറാരോഗിയായ ബശീറിന് വീട്ടിലേക്ക് നടവഴി അനുവദിക്കുന്നതിന് അടിയന്തിര നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ . തിരൂരങ്ങാടി താലൂക്ക് കമ്മറ്റി തിരൂർ സബ് കലക്ടർക്ക് നിവേദനം നൽകി. തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര വില്ലേജ് പരിധിയിലുള്ള കൊടിഞ്ഞി കാടംകുന്നിലെ കോട്ടപറമ്പിൽ ബശീർ (53) പക്ഷാഘാതം വന്ന് നടക്കാനോ സം സാരിക്കാനോ കഴിയാത്ത മാറാ രോഗിയായ അവസ്ഥയിൽ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്.ബശീറിന്റെ ഭാര്യ ഒന്നര വർഷം മുമ്പ് മരി ച്ചു. ഡോക്ടർമാർ ഫിസിയോ തെറാപ്പി...