ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നത് ദൂരിപക്ഷത്തിൻ്റെ ഉത്തരവാദിത്വം : നടൻ പ്രകാശ് രാജ് തിരൂർ: ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നത് ദൂരിപക്ഷത്തിൻ്റെ ഉത്തരവാദിത്വമാണെന്ന് നടൻ പ്രകാശ് രാജ് പറഞ്ഞു. ഭൂരിപക്ഷമാണ് ശരിയെങ്കിൽ മയിലിനു പകരം കാക്കയെ ദേശീയ പക്ഷിയായും കടുവയ്ക്കും പകരം പശുവിനെ ദേശീയ മൃഗമായും കാണേണ്ടി വരും. മുസോളിനി, ഹിറ്റ്ലർ എന്നിവരും ഇപ്പോൾ നരേന്ദ്ര മോദിയും ആർ.എസ്.എസും വരെ സെനോഫോബിയയെ ഉപയോഗിക്കുകയാണ്. നമ്മൾ അപടത്തിലാണെന്ന് അവർ പറയും.ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാനല്ല, അവർക്കു താൽപര്യം അധികാരികമായ സംഭവനകളാണ് രാഷ്ട്രത്തിനു വേണ്ടത്. അതു ചെറുതായലും വലുതായലും...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മെക്ക സ്ഥാപക ദിന സംസ്ഥാന സമ്മേളനം വിജയിപ്പിക്കും
കല്പകഞ്ചേരി: പിന്നാക്ക- ദലിത് – ന്യൂനപക്ഷ – മതവിഭാഗങ്ങളുടെ ശാക്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്ന മുസ്ലിം എപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) ആഗസ്റ്റ് 28 ന്കോഴിക്കോട് വെച്ച് നടത്തുന്ന47-ാം സ്ഥാപക ദിന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തിരൂർതാലൂക്ക് കൺവെൻഷൻ തീരുമാനിച്ചു. കടുങ്ങാത്തുകുണ്ടിൽ നടന്ന കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി ബി. റിയാസ്മോൻ ഉദ്ഘാടനം ചെയ്തു. പി.സി.ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുസ്സലാം മുഖ്യ പ്രഭാഷണം നടത്തി.സി.എസ്.എം. യൂസഫ്, ജലീൽ തൊട്ടി വളപ്പിൽ, കെ.എൻസൈതു മുഹമ്മദ്, കെ.എൻ. ഗഫൂർ,യൂനുസ് മയ്യേരി...
കെ .ടി.മുഹമ്മദ് അഷറഫിന് അറബി സാഹിത്യത്തിൽ ഡോക്റ്ററേറ്റ്
താനൂർ: രായിരിമംഗലം എസ്എംഎം ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ കെടി മുഹമ്മദ് അഷ്റഫിന് കോഴിക്കോട് സർവകശാലയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്റ്ററേറ്റ് ലഭിച്ചു.മനുഷ്യ ചിന്തയും അറിവുംപ്രചോദിപ്പിക്കുന്നതിൽ വിശുദ്ധ ഖുർആൻ വിവരണത്തിന്റെ പങ്ക് എന്നതായിരുന്നു ഗവേഷണ വിഷയം.കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ മുഹമ്മദ് ബഷീറിന് കീഴിലായിരുന്നു ഗവേഷണം ‘ ശാസ്ത്ര പരീക്ഷണം ഖുർആനിലൂടെ, വിമർശനങ്ങൾ അതിജീവിച്ചമുഹമ്മദ് നബി എന്നി ഗ്രന്ഥങ്ങളുടെകർത്താവു കൂടിയാണ്.തേഞ്ഞിപ്പലം കടക്കാട്ടുപ്പാറസ്വദേശിയാണ്.
ക്ഷീര കർഷക അവാർഡ് ജേതാവിനെ വൈരങ്കോട് ജനകീയ കൂട്ടായ്മ ആദരം നൽകി
തിരുന്നാവായ : കൃഷി വകുപ്പിൻ്റെ ക്ഷീര കർഷക അവാർഡ് ലഭിച്ച ആലുങ്ങൽ ജലീലിനെനോർത്ത് വൈരങ്കോട് ജനകീയകൂട്ടായ്മ ആദരിച്ചു. കൃഷിയോടുള്ളഅടങ്ങാത്ത ആവേശവും പശുക്കളോടുള്ള സ്നേഹവുംകൈമുതലാക്കിയ ജലീൽ ഇരുപത് വർഷമായി ക്ഷീര കർഷക രംഗത്ത് സജീവമാണ്. ക്ഷീര സഹകരണ സംഘത്തിലും കടകളിലും പ്രദേശത്തെ വീടുകളിലും ലിറ്റർ കണക്കിന് പാൽ ജലീൽ നൽകുന്നുണ്ട്.കൂട്ടായ്മയുടെ ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനിച്ചു.സിദ്ധീഖ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. ഇ.പി. അലി, അബ്ദു റഹിമാൻ കളയേങ്ങൽ,കെ.പി. അലി ബാവ,സൈനുദ്ധീൻ ചേലാട്ട്,ജാഫർ...
ലഹരി വിരുദ്ധ സന്ദേശം ഗവ: ഗോൾസ് ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം
ലഹരി വിരുദ്ധ സന്ദേശത്തിൻ്റെ ഭാഗമായി സംസ്ഥാന ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവ്വീസ് സ്ക്കിം തയ്യറാക്കിയ കോറിയോഗ്രാഫി മൽസരത്തിൽ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ഗവ: ഗോൾസ് ഹയർ സെക്കണ്ടറി സ്കൂളിനുള്ള ആദരം എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. പ്രജുന ടീച്ചർ താനൂർ Dysp ശ്രീ. പ്രമോദിൽ നിന്ന് സ്വീകരിക്കുന്നു. റീജിണൽ പ്രോഗ്രാം കോഡിനേറ്റർ ശ്രീ. ശ്രീചിത്ത് , ജില്ല പ്രോഗ്രാം കോഡിനേറ്റർ ശ്രീ. രാജ്മോഹൻ ടി.പി , പ്രിൻസിപ്പാൾ ശ്രീമതി. ആഷ...
വേൾഡ് കെ.എം.സി.സി.പരീക്ഷ വിജയികളെ അനുമോദിച്ചു
താനൂർ:വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എൻ. എം. എം എസ് പരീക്ഷയിൽ വിജയിയായ ടി. ആയിഷ മിൻഹയെയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ടീ. മുഹമ്മദ് സയാൻ എന്നിവർക്ക് ജില്ലാ പഞ്ചായത്തംഗം വി കെ എം ഷാഫി ഉപഹാരം നൽകി. നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ...
പാത്തുമ്മ ഹജ്ജുമ്മ (92) നിര്യാതയായി
തിരൂർ : പൊറൂർ കല്ലിങ്ങൽ പരേതനായ തെക്കൻ മുഹമ്മദ്ക്കുട്ടിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (92) നിര്യാതയായി . മക്കൾ: ഇബ്രാഹിം കുട്ടി, അബ്ദുൽ ഖാദർ (ദുബായ് )അൻവർ (അബുദാബി ) സുഹറ (വൈലത്തൂർ ), സുബൈദ, (ഇരിങ്ങാവൂർ )മരുമക്കൾ: മൂസ ഹാജി, അബ്ദുൽ റഷീദ്, മറിയക്കുട്ടി(കാരത്തൂർ) നുസൈബ (കോലുപ്പാലം) ജംഷീന (നിറമരുതൂർ ). ഖബറടക്കം വള്ളികാഞ്ഞിരം ജുമാമസ്ജിദ് കബർസ്ഥാനിൽ. സമയം വിവരം പിന്നീട് അറിയിക്കും.
വ്യാപാരികൾ സ്നേഹാദരവ് നൽകി
വൈലത്തൂർ: സ്തുത്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കൽപകഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ കെ. പ്രതീഷ് കുമാറിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് സ്നേഹാദരവ് നൽകി.വൈലത്തൂർ ആദൃശ്ശേരി കണ്ണത്തപ്പടി സ്വദേശി കൂടിയാണ് കെ. പ്രതീഷ് കുമാർയൂണിറ്റ് പ്രസിഡൻ്റ് അഷറഫ് ‘പന്നിക്കണ്ടത്തിൽ, വനിതാ വിംഗ് ജില്ലാ സെക്രട്ടറി ശ്രീമതി MG വിനിത ,യൂണിറ്റ് വൈസ് പ്രസിഡൻ്റുമാരായ A ദാമോരൻ മാസ്റ്റർ, EP മുജീബ് റഹ്മാൻ, PP ഇബ്രാഹിം കുട്ടി എന്നിവർ സംബന്ധിച്ചു.
ഹോട്ടലുടമകളുടെ സായാഹ്നധർണ്ണ
തിരൂർ:അവശ്യസാധനങ്ങളുടെഅനുദിനമുള്ള വിലക്കയറ്റംപിടിച്ചു നിർത്താൻ സർക്കാർഅടിയന്തിരമായി വിപണിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽആൻ്റ് റസ്റ്റാൻ്റെ അസോസിയേഷൻ തിരൂർമേഖല കമ്മററിയുടെ ആഭിമുഖ്യത്തിൽ ബസ്സ്റ്റാൻ്റിൽ സായാഹ്ന ധർണ്ണ നടത്തി.സംസ്ഥാനവൈസ് പ്രസിഡൻ്റ് പി.പി. അബ്ദുൽറഹ് മാൻ ഉദ്ഘാടനം ചെയ്തു.ഓണം സീസൺ അടുത്തിരിക്കെ സർക്കാർ ഈ ഗുരുതരവിഷയത്തിൽഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുമെന്ന്അദ്ദേഹം അറിയിച്ചു. യൂണിറ്റ് പ്രസിഡൻ്റ് സബ്ക്ക അമീർ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻ്റ് സി.എച്ച്സമദ് മുഖ്യ പ്രഭാഷണം നടത്തി.പി.എ. ബാവ,കെ.ടി.രഘു,ഈസ്റ്റേൺനിസാർ,പി.അഹമ്മദ്,സമദ്പ്ലസൻ്റ്,കെ.അനിൽകുമാർ,സംഗംമണി,പി.എ.റഷീദ്,സീനത്ത്ജലീൽ,സി.മമ്മി,സുരേഷ്പൊന്നാനി,രാജീവ് കുറ്റിപ്പുറം,റോയൽനവാസ്,നസീസ്ഗഫൂർ,ഷീബ നന്ദകുമാർ,മെട്രോസിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.
വന്യജീവി ആക്രമണം; ശാസ്ത്രീയ പദ്ധതി നടപ്പാക്കണം – കെവി സഫീർഷ
മലപ്പുറം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കല്യാണിയമ്മയുടെ കുടുംബത്തെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു. ഒതായി കിഴക്കേ ചാത്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ കല്യാണി അമ്മയുടെ കുടുംബത്തിന് വേണ്ടി അടിയന്തരമായി നഷ്ടപരിഹാരം നൽകുകയും കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുകയും ചെയ്യണമെന്ന് ജില്ലാ പ്രസിഡണ്ട് സഫീർഷ ആവശ്യപ്പെട്ടു. മനുഷ്യനു നേരെയുള്ള വന്യജീവി ആക്രമണം ഒഴിവാക്കാൻ ശാസ്ത്രീയ പദ്ധതികൾ തയ്യാറാക്കി കൃത്യമായി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ നിരവധി പദ്ധതികൾ നടപ്പിലാക്കപ്പെടുന്നത് പ്രശ്നങ്ങൾക്കുള്ള പരിഹാരമായിട്ടല്ല; അഴിമതിക്ക് വേണ്ടി മാത്രമാണ്....