Category: പ്രാദേശികം

Post

പൊന്നാനിയിലെ പുനർ ഗേഹം ഭവനസമുച്ചയം ജില്ലാ കലക്ടർ സന്ദർശിക്കണം കോൺഗ്രസ്

പൊന്നാനി: മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പുനർ ഗേഹം പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളിലെ താമസക്കാർക്ക് ദുരിതമാണ് സർക്കാർ നൽകിയതെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കുറ്റപ്പെടുത്തി. സർക്കാരിൻ്റെ അനുമതിയോടുകൂടി ഭാരതപ്പുഴ നികത്തി മൂന്നുവർഷം മുൻപാണ് 128 കുടുംബങ്ങൾക്ക് അശാസ്ത്രീയമായ രീതിയിൽ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകിയത്. കടലിനോടും, ഭാരതപ്പുഴയോടും ചേർന്ന് കിടക്കുന്ന ഫ്ലാറ്റുകൾക്ക് കെട്ടിട നമ്പർ അനുവദിച്ചു നൽകാത്തതും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദുരിതത്തിലാക്കി. ഭാരതപ്പുഴ മണ്ണിട്ട് നികത്തി കെട്ടിടം നിർമ്മിച്ചത് കാരണം മിക്ക വീടുകളുടെയും ഭിത്തിയിൽ വിള്ളൽ സംഭവിച്ച് വീടുകൾ അപകടാവസ്ഥയിലായി....

Post

നിറമരുതൂരിൽ വീട്ടുമുറ്റത്തെ കിണർ അപ്രത്യക്ഷമായി പരിസരവാസികൾ ഭയാശങ്കയിൽ

താനാളൂർ: നിറമരുതൂർ പഞ്ചായത്തിലെ എട്ടാം വാർഡ് പത്തമ്പാട് പാണർതൊടുവിൽ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണർ പൊടുന്നനെ അപ്രത്യക്ഷമായി. ഇന്നലെ രാവിലെ പത്ത് മണിയോടെ വീട്ടുകാരി പുറത്തിറങ്ങിയപ്പോഴാണ് കിണർ അപ്രത്യക്ഷമായത് ശ്രദ്ധയിൽ പെട്ടത്. അയൽവാസിയായ വരിക്കോടത്ത് ഷാജിദിന്റെ മതിലിനും കിണറിന്റെ ഓരത്തും കേട് പാടുകൾ ഉണ്ട്. വിവരമറിഞ്ഞ വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇസ്മായിൽ പുതുശ്ശേരി ഉടൻ സ്ഥലത്തെത്തി. ഡെപ്യൂട്ടി തഹസ്സിൽദാർ വില്ലേജ് ഓഫീസർ ദുരന്ത നിവാരണ ഉദ്യോഗസ്ഥർ എന്നിവരെ വിവരമറിയിച്ചു. ജില്ലാ കളക്ടർ ജിയോളജിക്കൽ ഡിപ്പാർട്മെന്റിനോട്...

Post

ഓൺലൈൻ അന്ധവിശ്വാസ നിർമാർജന നിയമം നടപ്പിലാക്കണം

തിരൂർ: വർധിച്ചു വരുന്ന ഓൺലൈൻ അന്ധവിശ്വാസങ്ങൾക്കെതിരെസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും അന്ധവിശ്വാസ നിർമാർജന നിയമം ഭരണകൂടം നടപ്പിലാക്കണമെന്നുംകെ.എൻ.എം മർക്കസുദ്ദഅവതബ്സ്വിറ തർബിയത്ത് ക്യാമ്പ് ആവശ്യപ്പെട്ടു.ഉന്നത വിദ്യാഭ്യാസംനേടിയവർ പോലും ഓൺലൈൻ അന്ധവിശ്വാസങ്ങളുടെ പിന്നാലെപോകുകയാണെന്നും ഓൺലൈൻഗൈമുകളുടെ അതിപ്രസരം യുവാക്കളെ പോലും ആത്മഹത്യയിലേക്ക് നയിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇതിനെതിരെ ധാർമിക വിദ്യാഭ്യാസം സമൂഹത്തിന് അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.കുറ്റൂർ ഐ.ഇ. സി ഹാളിൽ നടന്ന ക്യാമ്പ് കെ.എൻ. എം മർക്കസുദ്ദഅവ ജില്ലാ വൈസ് പ്രസിഡൻ്റ് ടി. ആബിദ് മദനി ഉദ്ഘാടനം ചെയ്തു. മൂസ ആയപ്പള്ളി അധ്യക്ഷത...

Post

മാധ്യമപ്രവർത്തകർക്ക് കേന്ദ്രപെൻഷൻ വേണം:എസ്.ജെ.എഫ്.ഐ

തിരുവനന്തപുരം: വിരമിച്ച മാധ്യമ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതി ഏർപ്പെടുത്തണമെന്ന് സീനിയർ ജേണലിസ്‌റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ സമ്മേളനം ആവശ്യപ്പെട്ടു. ഇന്നലെ സമാപിച്ച മുതിർന്ന മാധ്യമ പത്രപ്രവർത്തകരുടെ അഖിലേന്ത്യാ സമ്മേളനമാണ് പുതിയ സംഘടനയ്ക്ക് രൂപം നൽകിയത്.മുതിർന്ന മാധ്യമ പ്രവർത്തകർക്ക് രാജ്യവ്യാപകമായി ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പാക്കണമെന്നും നിർത്തലാക്കിയ റെയിൽവേ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സംഘടനയുടെ പ്രസിഡന്റായി സന്ദീപ് ദീക്ഷിതും (ഡൽഹി) ജനറൽ സെക്രട്ടറിയായി എൻ.പി. ചെക്കുട്ടിയും (കേരളം) തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ:ആനന്ദം പുലിപാലു പുല-തെലങ്കാന,സുഹാസിനി...

Post

ദേശീയ മാനിക വേദിയുടെ രണ്ടാം വാർഷിക ആഘോഷം ആഗസ്റ്റ് 23, 24 തീയതികളിൽ

തിരൂർ :ദേശീയ മാനിക വേദിയുടെ ആഗസ്റ്റ് 23, 24 (ശനി ഞായർ) തീയതികളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന രണ്ടാം വാർഷിക ആഘോഷ പരിപാടികൾക്കുള്ളതായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ജീവിതം അസഹനീയമാക്കുംവിധം വെറുപ്പിന്റെ വ്യാപനം ഭരിക്കുന്നവരുടെ ഒത്താശയോടെ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെതിരെ രാഷ്ട്രീയമായ പ്രതിരോധത്തിനപ്പുറമുള്ള സാംസ്കാരികമായ ഇടപെടലുകളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാൻ ആണ് ഈയൊരു കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രമുഖ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ ശ്രീ കെ സച്ചിദാനന്ദൻ നേതൃത്വത്തിൽ മുന്നോട്ട് പോകുന്ന...

Post

സീനിയർ ജേർണലിസ്റ്റ് ഫോറം ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു

പത്രപ്രവർത്തകരുടെ പെൻഷൻ ഉയർത്തും കുടുംബ ഇൻഷുറൻസ് ഏർപ്പെടുത്തും തിരുവനന്തപുരം. 2026 അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാർ പത്രപ്രവർത്തകരുടെ പെൻഷൻ ക്രമാതീതമായി ഉയർത്തും എന്നും മുതിർന്ന മാധ്യമപ്രവർത്തകർക്ക് വേണ്ടി കുടുംബ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കുമെന്നും പി ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് സീനിയർ ജേർണലിസ്റ്റ് ഫോറം ദേശീയ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മാധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന് പറയുന്ന മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകർക്ക് നേരത്തേത് പോലെ സ്വതന്ത്രരായി കടന്നു ചെല്ലാൻ കഴിയുമോ...

Post

ജല ജാഗ്രത സമിതി സംയുക്ത യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി

രവിമേലൂർ ചാലക്കുടി :ചാലക്കുടി /പുഴയിൽ വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള നടപടികൾ കൈക്കൊള്ളാതിരിക്കുന്ന അധികാരികളുടെ നിലപാടിൽ ചാലക്കുടിറിവർ പ്രൊട്ടക്ഷൻ ഫോറം, ജല ജാഗ്രതസമിതി സംയുക്ത യോഗംകടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പെരിങ്ങൽകുത്തിലെ ജലനിരപ്പ് 415 മീറ്ററിൽ താഴെ നിർത്തിയാലും 100% വൈദ്യുതി ഉല്പാദനം സാധ്യമാണ് എന്നിരിക്കെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഏറെ സഹായകരമായ ഈ നടപടി പോലും കൈക്കൊള്ളാൻ വൈദ്യുതി ബോർഡ് എന്തുകൊണ്ടാണ് തയ്യാറാകാത്തത് എന്ന് യോഗം ചോദിച്ചു. വെള്ളപ്പൊക്ക നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾ പുഴത്തടത്തിലെ വിവിധ ഇടങ്ങളിലായി തുടരുന്നതിനും നിയമപരമായ...

Post

സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു

മാധ്യമം ലേഖകൻ റിയാദ്: റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖർജിനടുത്ത് ദിലം എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു. വണ്ടൂർ വാണിയമ്പലം കാരാട് സ്വദേശി മോയിക്കൽ ബിഷർ (29) ആണ് മരിച്ച മലയാളി. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ ടോയോട്ട ഹൈലക്സ് പിക്കപ്പ് വാൻ ട്രെയ്‌ലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു സ്വകാര്യ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു ബിഷർ. ഇദ്ദേഹത്തിന്റെ പിതാവ് മോയിക്കൽ ഉമർ സൗദിയിൽ തന്നെ പ്രവാസിയാണ്. മാതാവ് സൽമത്ത്...

Post

ഗായകൻ അബ്ദുസലാം പുഷ്പഗിരി നിര്യാതനായി

തലശ്ശേരി: മാപ്പിളപ്പാട്ട് ഗാന ശാഖക്ക് ഒട്ടനവധി സംഭാവനകൾ നൽകിയ ഗായകൻ അബ്ദുൽസലാം പുഷ്പഗിരി (74) മരണപ്പെട്ടു. എച്ച് എം വി റിക്കോർഡ് കാലത്ത് പാടിയ കോഴിക്കോട്ട ങ്ങാടിയിൽ കോളിളക്കം…..,പുന്നാര മാരന്റെ വരവും കാത്ത്……., റബ്ബോടടുത്താൽ നൽകിടും….., ഒരു കിഴവി അനുദിനം തന്നുടെ സംഭാവനയായി മുന്തിരിഎന്ന പാട്ടുകൾ അദ്ദേഹത്തിൻ്റെ ഹിറ്റ് പാട്ടുകളാണ്. കണ്ണൂർ ജില്ലയിലെ തലശ്ശേരി കൊളത്തായി ഉസ്മാൻ കുട്ടിയുടെയും കാക്കാറമ്പത്ത് പാത്തുട്ടിയുടെയും മകനായി ജനിച്ച അബ്ദുൽസലാം ചെറുപ്പത്തിലെ പാട്ടു ലോകത്തെത്തി. പിതാവ് ഉസ്മാന്‍ കുട്ടി ഒരു ഗായകനും...

Post

ഫാത്തിമ നിര്യാതയായി

ഇരിങ്ങാവൂർ : തിരുത്തുമ്മൽ സ്വദേശി കോരം കണ്ടത്തിൽ മമ്മദ് എന്നിവരുടെ ഭാര്യ ഫാത്തിമ എന്നവർ നിര്യാതയായി.മക്കൾഖദീജ. ഫാത്തിമ. അബ്ദുൾ ഖാദർ. (ബാപ്പു)അബ്ദുൾ അസീസ്. (Alain)ലത്തീഫ്. (Alain)ഹമീദ്. സമദ്.മരുമക്കൾ .അഹമ്മദ് കുട്ടി കട്ടച്ചിറആയിഷ കെ ഇ കെനിറമരുതുർ പഞ്ചാരമൂലസൈഫു .തിരുത്തുമ്മൽശാഹിദ .താനാളൂർറഷീന ചേന്നരതോഹിഫ .വെട്ടം