അനന്താവൂർ: ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ലഭ്യമാക്കുന്നതിനും ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. പ്രധാന അധ്യാപകൻ പി.സി. അബ്ദുറസാക്ക് പ്രവർത്തനോത്ഘാടനം നിർവഹിച്ചു. വിവിധ മത്സര വിജയികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇംഗ്ലീഷ് ക്ലബ്ബ് വിദ്യാർത്ഥി ചെയർപേഴ്സൺ കൃഷ്ണ വേണി അമ്പാടി അധ്യക്ഷത വഹിച്ചു. വി.പി ജമില മുഖ്യപ്രഭാഷണം നടത്തി. റസാക്ക് കൊടുവള്ളിഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തന കലണ്ടർ വിതരണോത്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഗസ്റ്റ് 27 ബുധൻ
തിരൂർ: തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഗസ്റ്റ് 27 ബുധൻ വൈകീട്ട്:ഗണേശ പൂജ, ഭജന, പ്രാസാദ വിതരണം എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ അറിയിച്ചു.
ലഹരിക്കെതിരെ കൈകോർത്ത് ഐ എച് ടി കോളേജ് വിദ്യാർത്ഥികൾ
തിരൂർ :യുവതലമുറയെ ഒന്നടങ്കം കാർന്നുതിന്നുന്ന രാസ ലഹരി എന്ന വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുന്നതിന്റെ ഭാഗമായി ലോക വ്യക്തിത്വ വികസന സംഘടനയായ ജെ സി ഐ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് ഐ എച് ടി കമ്പ്യൂട്ടർ കോളേജിൽ തുടക്കമായി.പോലീസ് ലൈനിലുള്ള എച് ടി കമ്പ്യൂട്ടർ കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജെ സി ഐ ദേശീയ പ്രസിഡന്റ് ആൻഗുർ ജുംജുംവാല പരിപാടി ഉത്ഘാടനം ചെയ്തു. കോളേജ് മാനേജിങ് ഡയറക്ടർ ഷമീർ കളത്തിങ്ങൽ അധ്യക്ഷത വഹിച്ച...
എളവഞ്ചേരി മമ്മുട്ടി ഹാജി (86) നിര്യാതനായി
തിരൂർ : കോട്ട് തങ്ങൾസ് റോഡ് താമസിക്കുന്ന പയ്യനങ്ങാടി ദർബാർ സ്റ്റോർ ഉടമ എളവഞ്ചേരി മമ്മുട്ടി ഹാജി (86) മരണപെട്ടു. ഭാര്യ : ഫാത്തിമമക്കൾ : ദർബാർ ബഷീർ, മുഹമ്മദ് കുട്ടി ( UAE) ഇസ്മായിൽ, സഫിയ, സക്കീനസഹോദരന്മാർ: മുഹമ്മദ് കുട്ടി, പള്ളികുട്ടിമരുമക്കൾ : മുജീബ്(പരപ്പനങ്ങാടി ) ഹാഫിൽ ( വൈലത്തൂർ ),സൗജത്ത് ( തിരൂർ),വാഹിദ (പുത്തൻതെരു), റഷീദ ( പകര) മയ്യത്ത് കബറടക്കം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 2.00 മണിക്ക് കോട്ട് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.
ഓണക്കിറ്റ് നൽകി
ആലത്തിയൂർ:കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ പാചകക്കാർക്കും ഡ്രൈവർമാർക്കും എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഓണക്കിറ്റ് നൽകി.പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ നല്ലേ പാട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സോണിയ സി വേലായുധൻ അധ്യക്ഷത വഹിച്ചു.എൻ എസ് എസ് പ്രോഗ്രാം കോഡിനേറ്റർ ധന്യ സി നായർ, എം സെലീന എന്നിവർ പ്രസംഗിച്ചു.
കൊരട്ടി പഞ്ചായത്ത് വികസന സന്ദേശ യാത്ര ആരംഭിച്ചു
രവിമേലൂർ നാലുക്കെട്ട്: കൊരട്ടി പഞ്ചായത്തിൻ്റെ എൽ.ഡി എഫ് വികസന സന്ദേശയാത്ര പര്യടനം ആരംഭിച്ചു. ജാഥയുടെ ഉദ്ഘാടനം സി പി ഐ (എം) ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ നിർവ്വഹിച്ചു. സി പി ഐ ജില്ല കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു ജാഥ ക്യാപ്റ്റനും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി വൈസ് ക്യാപ്റ്റനും, പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ്...
ഭാഗ്യനിധി നിക്ഷേപം: നടത്തറ ഫാർമേർസ് ബാങ്കിന് എതിരെ വിധി
തൃശൂർ: ഭാഗ്യനിധി നിക്ഷേപ പദ്ധതി പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അഞ്ചേരി സ്വദേശിനി വാലത്ത് വീട്ടിൽ നവീന ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂച്ചട്ടിയിലുള്ള നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെതിരെ ഇപ്രകാരം വിധിയായത്.നവീനയുടെ പേരിൽ ഭാഗ്യനിധി പദ്ധതി പ്രകാരം 5000 രൂപ നിക്ഷേപിച്ചിരുന്നു. കാലാവധി പൂർത്തിയാകുമ്പോൾ 80000 രൂപയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്തത് പോലെ സംഖ്യ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി...
ജെ.സി.ഐ ദേശീയ പ്രസിഡൻ്റ് തിരൂരിൽ സന്ദർശനം നടത്തി
നൈപുണി പരിശീലനം കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് വഴിയൊരുക്കി-അങ്കൂർ ജുംജുംവാല(ജെ സി.ഐ നാഷണൽ പ്രസിഡണ്ട്) തിരൂർ:യുവജനങ്ങൾക്ക് നൈപുണി പരിശീലനം നൽകി കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കിയെന്ന് ജെസിഐ ദേശീയ അധ്യക്ഷൻ അങ്കൂർ ജുംജുംവാല.ജെസിഐ മലപ്പുറം പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന മേഖലാ 28 ൽ സന്ദർശനത്തിനെത്തിയ അങ്കൂർ തിരൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.കാബിൽ എന്ന പേരിലുള്ള പദ്ധതിയിൽ പത്തിലേറെ തൊഴിലധിഷ്ഠിത പരിശീലന മൊഡ്യൂളുകളുണ്ട്.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ പരിശീലന പരിപാടികൾ പൂർത്തിയാക്കി.വ്യക്തിത്വ വികസന പരിശീലനത്തിലൂടെ കൂടുതൽ യുവതി യുവാക്കളെ മുഖ്യധാരയിലേക്ക്...
എം.ഇ.എസ്. സ്റ്റേറ്റ് സയൻസ് ഫെയർ സയൻഷ്യ – 25ബുധനാഴ്ച പുത്തനത്താണിയിൽ
തിരൂർ: കേരള എം.ഇ.എസ്. സ്‌കൂൾ എജ്യുക്കേഷൻ ബോർഡിൻ്റെനേതൃത്വത്തിൽ എം.ഇ.എസ്. സ്റ്റേറ്റ് സയൻസ് ഫെയർ – സൻഷ്യ 25 .ബുധനാഴ്ച പുത്തനത്താണി സീനിയർ സെക്കൻ്ററി എം.ഇ.എസ് സെൻട്രൽ സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർപത്രസമ്മേളനത്തിൽപറഞ്ഞു. സംസ്ഥാനത്തെഎം.ഇ.എസ് സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം പ്രതിഭകൾശാസ്ത്ര മേളയിൽ പങ്കെടുക്കും.രാവിലെ 9:00 മണിക്ക്പെരിന്തൽമണ്ണ എം.ഇ.എസ്മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രൊഫസർഡോ. അബ്‌ദുൽ റഹീം ഫസൽ ഉദ്ഘാടനം നിർവഹിക്കും.എം ഇ എസ് എഡ്യൂക്കേഷൻ ബോർഡ് ചെയർമാൻ ഡോ.അബൂബക്കർ അധ്യക്ഷത വഹിക്കും വിദ്യാർത്ഥികളിൽ ക്രിയേറ്റിവിറ്റി, ശാസ്ത്രീയ മനോഭാവം, നവീന ആശയങ്ങൾ...
ഓണം ഗംഭീരമാക്കാൻ മാവേലി എത്തുന്നു
ചെണ്ട മേളത്തിന്റെയും ഓണപ്പാട്ടിന്റെയും അകമ്പടിയോടെ മാവേലി എത്തുന്നു. സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ ഓണ പരിപാടികൾക്ക് മാവേലി എത്തി ആശംസകൾ നേരും.EYE 4 MEDIA സംഘടിപ്പിക്കുന്ന ദേ മാവേലി പരിപാടിയും സ്ഥാപനങ്ങളുടെ ഓണാശംസകളും തുഞ്ചൻ വിഷൻ, തുഞ്ചൻ മീഡിയ, EYE 4 NEWS എന്നീ ചാനലുകളിലും പ്രക്ഷേപണം ചെയ്യും.സ്ഥാപന വിശേഷങ്ങളും ഓണാശംസകളും ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാം ഓണം ആഘോഷമാക്കാം.9847652360989570 717798473034008891383805
