Category: പ്രാദേശികം

Post

കാരുണ്യ പ്രവർത്തനത്തോടെ നെറ്റ്‌വ ഓണം ആഘോഷിച്ചു

തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഓണാഘോഷമാണ് ഈ പ്രാവശ്യം നടത്തിയത്. ആറുപതിറ്റാണ്ടായി തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര ദേവി ക്ഷേത്രത്തിൽ ജോലി ചെയ്തു വരുന്ന സരസ്വതി മന്താരത്തിനും , മൂന്നു പതിറ്റാണ്ടായി തിരൂർ തൃക്കണ്ടിയൂർ പ്രദേശങ്ങളിൽ പേപ്പർ ബോയ് ആയി ജോലി ചെയ്യുന്ന ഷിബു വയ്യാട്ടിനും തിരൂർ സർക്കിൾ ഇൻസ്പെക്ടർ റഫീഖ് സാർ ഓണക്കോടി നൽകി ആദരിച്ചു. പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം...

Post

മലപ്പുറം പ്രസ്‌ക്ലബ്ബ് ഓണാഘേഷം

മലപ്പുറം :മലപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാധ്യപ്രവര്‍ത്തകര്‍ക്കായി ഓണാഘോഷം നടത്തി.റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ പൂക്കള മത്സരത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായി .മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എസ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ പി ഉബൈദുള്ള,ആര്യാടന്‍ ഷൗക്കത്ത്, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടം, ഡിസിസി...

Post

മെയ്ക്ക് 7 ഒന്നാം വാർഷികാഘോഷം.

തിരൂർ. മേക്ക് സെവൻ കോട്ട് തിരൂർ ഒന്നാം വാർഷികാഘോഷം കായിക വകുപ്പ് മന്ത്രി വി .അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എൻ.പി .നസീമ അധ്യക്ഷതവഹിച്ചു. മേക്ക് സെവൻ സ്ഥാപകൻ ക്യാപ്റ്റൻ സലാഹുദ്ദീൻ, കൗൺസിലർ മുഹമ്മദ് ശരീഫ് ,സുബൈദ, പൂന്തല അബ്ദുറഹിമാൻഹാജി എന്നിവർ സംസാരിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ ബിഎസ്. സി. കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചെറുതോട്ടത്തിൽ ഫാത്തിമ സുബിയെ മന്ത്രി വി അബ്ദുറഹിമാൻ ചടങ്ങിൽ ആദരിച്ചു

Post

സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് മിഥുൻ ഭവന നിർമ്മാണ ഫണ്ടിലേക്ക് രണ്ടേകാൽ ലക്ഷം രൂപ കൈമാറി

തിരൂർ: കൊല്ലം തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് കേരള സംസ്ഥന സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് നിർമ്മിച്ചു നൽകുന്ന ഭവന നിർമ്മോണ ഫണ്ടിലേക്ക് തിരൂർ ജില്ല അസോസിയേഷൻ രണ്ടേകാൽ ലക്ഷം രൂപ കൈമാറി. ജില്ല ചീഫ് കമ്മീഷണറും തിരൂർ ജില്ല വിദ്യാഭ്യാസ ഓഫീസറുമായ ആർ.പി. ബാബുരാജിനാണ് ഫണ്ട് കൈമാറിയത്.പി. എ. എസ്. ആർ കൃഷ്ണദാസ്, സൂപ്രണ്ട് വേണുഗോപാൽ, എം മൻസൂർഷാ, ജില്ല സെക്രട്ടറി പി. ജെ അമീൻ, ട്രഷറർ കെ. കൃഷ്ണകുമാർ, ഓർഗനൈസിംഗ് കമ്മീഷണർ ജിബി ജോർജ്,...

Post

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ മദ്യ നിരോധനാധികാരം പുന:സ്ഥാപിക്കും

മലപ്പുറം: യു. ഡി. എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ എൽ . ഡി എഫ് . സർക്കാരിൻ്റെ തെറ്റായ മദ്യനയം തിരുത്തുമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മദ്യ നിയന്ത്രണാധികാരം തിരിച്ച് നൽകുക , സ്കൂൾ തലം മുതൽക്കേ പാഠപുസ്തങ്ങളിൻ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുക എന്നീ മദ്യനിരോധനസമിതി ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പിലാക്കുമെന്നും പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ പ്രഖ്യാപിച്ചു. മലപ്പുറം ടൗൺ ഹാളിൽ നടന്ന കേരള മദ്യനിരോധന സമിതിയുടെ നാൽപ്പത്തിയേഴാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം...

Post

P. V അൻവറിൻ്റെ പി എ ആയിരുന്ന ജുനൈസ് കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: പി വി അൻവറിൻ്റെ പി എ ആയിരുന്ന ജുനൈസ് നിയമസഭ ഓണാഘോഷ പരിപാടികൾക്കിടയിൽ കുഴഞ്ഞു വീണു മരിച്ചു.

Post

സ്നേഹത്തിന്റെ 2000 ദിനങ്ങൾ

കുറ്റ്യാടി:കുറ്റ്യാടി ഗവാ താലൂക്ക് ഹോസ്പിറ്റലിൽ Dyfi നടത്തിവരുന്ന പ്രഭാതഭക്ഷണവിതരണ പരിപാടിയുടെ അഞ്ചാം വാർഷികവും ഓണാഘോഷവുംDYFI സംസ്ഥാന പ്രസിഡന്റ്സ : വി വസീഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് കെ രജിൽ അധ്യക്ഷത വഹിച്ചു,സംസ്ഥാന കമ്മിറ്റി അംഗം ദീപു പ്രേംനാഥ്, ബ്ലോക്ക് സെക്രട്ടറി എം കെ നികേഷ്, ചലച്ചിത്രതാരം ശ്രീജിത്ത് കൈവേലി, പിസി രവീന്ദ്രൻ മാസ്റ്റർ, അഞ്ചു ശ്രീധർ, പി പി നിഖിൽ തുടങ്ങിയവർ സംസാരിച്ചു, ബ്ലോക്ക് ട്രഷറർ വി ആർ വിജിത്ത് നന്ദിയും, മേഖലാ സെക്രട്ടറി നിപിൻ പി...

Post

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് എല്ലാ കാലത്തുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാകൃക

മലപ്പുറം: എല്ലാ കാലത്തുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാകൃകയാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ജീവിതമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മലപ്പുറത്ത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്ഥാപിച്ച അല്‍ അമീന്‍ പത്രത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ സമാപനവും പ്രഥമ മുഹമ്മദ് അബ്ദുറഹിമാന്‍ മാധ്യമ പുരസ്‌കാര വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് അബ്ദുറഹിമാന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നിന്ന വിവിധ പരിപാടികള്‍ക്കാണ് മാധ്യമ സെമിനാറോടെ സമാപനമായത്. സാമ്രാജ്യത്വത്തിന് എതിരായി ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ...

Post

തലക്കാട് ബാറിനെതിരെയുള്ള സമരം ശക്തമാക്കും: ലഹരി നിർമാർജന സമിതി

തിരൂർ : തലക്കാട് പഞ്ചായത്തിൽ ആരംഭിച്ച ബാർ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുവാൻ തിരൂരിൽ ചേർന്ന ലഹരി നിർമാർജന സമിതി മലപ്പുറം വെസ്റ്റ് ജില്ല കൺവെൻഷൻ തീരുമാനിച്ചു. സമാന ചിന്താഗതിയുള്ള മത, സാമൂഹ്യ സംഘടനകളെ ചേർത്ത് കൊണ്ട് വിപുലമായ പ്രചാരണവും സമരവും ആരംഭിക്കും .തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉത്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ്‌ സി. കെ. എം. ബാപ്പുഹാജി അധ്യക്ഷം വഹിച്ചു.സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ഒ. കെ. കുഞ്ഞി കോമു മാസ്റ്റർ...

Post

വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മജേതാക്കളെ ആദരിച്ചു

തിരുന്നാവായ : വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ജൂനിയർ വിഭാഗം സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ട്രയാത്ത് ലോൺ മത്സരത്തിൽ രണ്ടാം സ്ഥാനംനേടിയ ടി.വി. അഷാസ് ബിൻ അമീർ, ക്ഷീര കർഷക അവാർഡ് ജേതാവ് ജലീൽ ആലുങ്ങൽ എന്നിവർക്കുള്ള ഉപഹാരം ഫുട്ബോൾ താരം ഷൗക്കത്ത് അമരിയിലും എം . ഇബ്രാഹിം എന്ന ബാവയും നൽകി. എ. ഷബീർ, എ. രതീഷ്, കെ. നൂറുൽഹഖ്, എം.പി. ഹകീം, ടി.വി. അമീർ,...