തിരൂർ:താരസംഘടന അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻ്റ് ശ്വേതാ മേനോന് ജന്മനാട്ടിൽ സ്വീകരണം നൽകി.തിരൂർ വാഗൺ ട്രാജഡി സ്മാരക കേന്ദ്രത്തിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.തിരൂർ പൗരാവലിയും തിരുന്നാവായ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് സ്വീകരണ പരിപാടി ഒരുക്കിയത്.വെട്ടത്ത്നാട്ടിലാണ് ശ്വേതാമേനോൻ കുട്ടിക്കാലം ചെലവഴിച്ചത്. സ്വീകരണപരിപാടിയിൽ പൗരാവലിക്ക് വേണ്ടി എഴുത്തുകാരിയും തിരൂർ നഗരസഭാ ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണുമായ ഫാത്തിമത്ത് സജ്ന ശ്വേതാ മേനോന് പൊന്നാടയണിയിച്ചു.മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനും സ്വീസ് എഡ്ടെക് ഫൗണ്ടറുമായ സി.പി.എം ഹാരിസ് ഉപഹാരം കൈമാറി.കെ.പി.ഒ.റഹ്മത്തുള്ള,ബഷീർ പുത്തൻവീട്ടിൽ,ഉമ്മർ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
കേരള മദ്യനിരോധനസമിതി സംസ്ഥാന സമ്മേളനം : വാഹന പ്രചാരണം തിരൂരിൽ സമാപിച്ചു
തിരൂർ : മദ്യാധികാര വാഴ്ച്ചക്കെതിരെ ജനാധികാര വിപ്ലവംഎന്ന പ്രമേയത്തിൽകേരള മദ്യനിരോധന സമിതി സെപ്റ്റംബർ ഒന്നിന് മലപ്പുറത്ത് നടത്തുന്ന 47-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച വാഹന പ്രചാരണം തിരൂരിൽ സമാപിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് തിരൂരിൽ സമാപിച്ചത്. സർക്കാർ മദ്യ നയം തിരുത്തുക സ്ക്കൂൾ പാഠ പുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുക സർക്കാർ പ്രകടന പത്രികയിലെ മദ്യ നയവുമായി ബന്ധപ്പെട്ട അവകാശങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വാഹന പ്രചാരണം നടത്തിയത്.കേരള മദ്യ...
ചരിത്രരചന നേതൃതല കമ്മിറ്റി യോഗം സംഘടിപ്പിച്ചു
വളവന്നൂർ :താനൂർ ബ്ലോക്ക് പഞ്ചായത്ത് ചരിത്രരചന നേതൃതല കമ്മിറ്റി യോഗത്തിൽജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നസീബ അസീസ് മായ്യേരി 2.9.2025ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്നതിന്റെ പരിപാടികൾ വിശദീകരിച്ചു. യോഗത്തിൽ കെ. സി. അബ്ദുള്ള, സി. പി. മുഹമ്മദ്, പി. സി, മുഹമ്മദ്, നൗഫൽ തിരൂർ അഫ്സൽ മയ്യേരി. നവാസ് എൻ.സി.എന്നിവർ പ്രസംഗിച്ചു
അൽ അമീൻ നൂറാം വാർഷികോത്സവം: സമാപനം നാളെ (തിങ്കൾ)
മലപ്പുറം: മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്ഥാപിച്ച അൽ അമീൻ പത്രത്തിന്റെ നൂറാം വാർഷികോത്സവത്തിന്റെ സമാപനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അബ്ദുറഹിമാൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിന്ന വിവിധ പരിപാടികൾക്കാണ് നാളെ (തിങ്കളാഴ്ച) രാവിലെ 10ന് മലപ്പുറം വ്യാപാര ഭവനിൽ നടക്കുന്ന മാധ്യമ സെമിനാറോടെ സമാപനം കുറിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ചടങ്ങിൽ മുഖ്യാതിഥിയാവും. പ്രഥമ മുഹമ്മദ് അബ്ദുറഹിമാൻ മാധ്യമ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും ടെലഗ്രാഫ് മുൻ എഡിറ്റർ...
തിരൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പൊതു വിപണി പരിശോധിച്ചു
തിരൂർ :തിരൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ 30.8.25 ന് തിരൂരിൽ പൊതു വിപണി പരിശോധിച്ചു. പലചരക്ക്- പച്ചക്കറി കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.വിലവിവരം പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും കർശനമായ നിർദ്ദേശം നൽകുകയും ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ. കെ സി. മനോജ്കുമാർ, റേഷനിങ്ങ് ഇൻസ്പെക്ടർ ഹരി എ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.വരും ദിവസങ്ങളിൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ കർശനമായ പരിശോധന ഉണ്ടാകുമെന്നും വിവരങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യുമെന്നും...
ആലത്തിയൂരോണം എന്ന പേരിൽ ഓണ പരിപാടി സംഘടിപ്പിച്ചു
ആലത്തിയൂർ:കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആലത്തിയൂരോണം എന്ന പേരിൽ ഓണ പരിപാടി സംഘടിപ്പിച്ചു. പൂക്കളം,വടം വലി , മ്യൂസിക്കൽ ചെയർ,ലെമൺ സ്പൂൺ,മെഴുകുതിരി കത്തിക്കൽ, തംബോല തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.പരിപാടി പ്രിൻസിപ്പാൾ സോണിയ.സി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടി കൺവീനർ എ.സി. പ്രവീൺ, എൻ.എസ്. എസ്. കോ ഓഡിനേറ്റർ ധന്യ.സി. നായർ, സ്റ്റാഫ് സെക്രട്ടറി നൗഫൽ, എം.ജംഷീർ ബാബു, ഐ.പി ജംസീർ, ഷെബീർ നെല്ലിയാളി , അഫീല റസാക്ക്, ഐയ് ജാസ്...
അബ്ദുല്ലത്തീഫ് എന്നാ കുഞ്ഞുമോൻ ഹാജി(78) നിര്യാതനായി
തിരൂർ. പാൻ ബസാറിലെ പരേതനായ കൈനിക്കര നമ്പർ 2 മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുല്ലത്തീഫ് എന്ന കുഞ്ഞുമോൻ ഹാജി(78) നിര്യാതനായി. ഭാര്യ പരേതയായ ഉമ്മാത്തുമ്മ. മക്കൾ റെജീന, സുമയ്യ, ജംഷിയ, സഫാന. മരുമക്കൾ ചങ്ങമ്പള്ളി കുഞ്ഞാലൻ കുട്ടി (കുറ്റിപ്പുറം) കൈപ്പള്ളി അബ്ദുൽ നാസർ( മണ്ണാർമല) മാമ്പറക്കൽ ജാഫർ( ചമ്രവട്ടം)മയ്യത്ത് കബറടക്കം ഇന്ന് മൂന്നുമാനിക്ക് കോരങ്ങത്ത് ജുമ്മഹത്ത് കബർസ്ഥാനിൽ.
തിരൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം (വെള്ളിയാഴ്ച്ച)29 ന്
തിരൂർ:തിരൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം നാളെ- ഇന്ന് ( വെള്ളിയാഴ്ച ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.“അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്”എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന മുനിസിപ്പൽ,പഞ്ചായത്ത് തല സമ്മേളനങ്ങളുടെ ഭാഗമായാണ് സമ്മേളനം.വൈകുന്നേരം നാല് മണിക്ക് പയ്യനങ്ങാടിയിൽ നിന്നും ആരംഭിക്കുന്ന യുവജന ജാഥയോടുകൂടി സമ്മേളനത്തിന് തുടക്കം കുറിക്കും.തുടർന്ന് വാഗൺ സ്മാരക ടൗൺ ഹാളിൽ നടക്കുന്ന പൊതു സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്...
കേരള മദ്യനിരോധനസമിതി സംസ്ഥാന സമ്മേളനം
തിരുന്നവയയിൽ വിളംബര ജാഥ നടത്തി തിരുന്നാവായ :കേരള മദ്യനിരോധന സമിതി സെപ്റ്റംബർ ഒന്നിന് മലപ്പുറത്ത് നടത്തുന്ന 47-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി തിരുന്നാവായ ടൗണിൽ വിളംബര ജാഥ നടത്തി.സമാപന സംഗമം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. കേരള മദ്യ നിരോധന സമിതി സംസ്ഥാനസെക്രട്ടറി ഖദിജ നർഗീസ് മുഖ്യ പ്രഭാണം നടത്തി.ജില്ലാ പ്രസിഡൻ്റ്മജീദ് മാടമ്പാട്ട് മൂന്നാം വർഷ ജില്ല സത്യാഗ്രഹ പദ്ധതികൾ അവതരിപ്പിച്ചു. മദ്യ നിരോധന സമിതി...
MSS താനൂർ യൂനിറ്റ് ജനറൽ ബോഡി യോഗം Dr. ഹസ്സൻ ബാബു ഉദ്ഘാടനം ചെയ്തു
താനൂർ :താനൂർ ടീവീസ് ആഡിറ്റോറിയത്തിൽ വെച്ചു 27-8.25 ന് നടന്ന MSS താനൂർ യൂനിറ്റ് ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡണ്ട് Dr. ഹസ്സൻ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഫസലുദ്ദീൻ നേതൃത്വം നൽകിയ ചർച്ചയിൽ മദ്രാസ് MSS പ്രവർത്തക സമിതി അംഗം ടി.വി ഇസ്മായിൽ മുൻ IDA സംസ്ഥാന പ്രസിഡണ്ടു Dr മുഹമ്മദ് സമീർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.കെ.എം ബാപ്പുഹാജി , പ്രവാസി മലയാളി ടി പി എം ഫൈസൽ...