മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു.


മലപ്പുറം :മലപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാധ്യപ്രവര്‍ത്തകര്‍ക്കായി ഓണാഘോഷം നടത്തി.
റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ പൂക്കള മത്സരത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായി .മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എസ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

എം എല്‍ എമാരായ പി ഉബൈദുള്ള,ആര്യാടന്‍ ഷൗക്കത്ത്, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടം, ഡിസിസി പ്രസിഡണ്ട് അഡ്വ. വിഎസ് ജോയ്, ബിജെപി നേതാവ് രവി തേലത്ത് ,പി ടി അജയ് മോഹന്‍ ,അഷറഫ് കോക്കൂര്‍, മലയില്‍ ഗദ്ദാഫി,ആലിപ്പറ്റ ജമീല, മലപ്പുറം ഡിവൈഎസ്പി കെ എം ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് ഉഗ്രപുരം എന്നിവര്‍ സംസാരിച്ചു. വ്യവസായി അബ്ദുറഹിമാന്‍ പട്ടക്കടവന്‍, അബുതാഹിര്‍ പാണ്ടിക്കടവത്ത്, നെസ്‌ട്രോ സോളാര്‍ എം ഡി ഇബിനു വഫ, മലപ്പുറം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ കെ വിജീഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ബി സുരേഷ് കുമാര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി പി നിസാര്‍ സ്വാഗതവും ട്രഷറര്‍ പി എ അബ്ദുള്‍ ഹയ്യ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.