മങ്ങാട് – പത്തമ്പാട് റോഡ് സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് SDPI നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി നിറമരുതൂർ പഞ്ചായത്ത് സെക്രട്ടറി മുൻപാകെ നിവേദനം നൽകി. പൊട്ടി പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത് , ഓട്ടോറിക്ഷക്കാരും ഈ റോഡിലൂടെ ഓട്ടം വരാൻ മടിക്കുന്ന കാരണത്താൽ നാട്ടുകാരും പ്രയാസത്തിലാണ്, പ്രധാനമായും 3 വാർഡിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡും നിറമരുതൂർ സ്കൂളിലെ നാലായിരത്തോളം വരുന്ന കുട്ടികൾ പോകുന്നതും ഈ റോട്ടിലൂടെയാണ് അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ലോക സെന്റർ ഫൗണ്ടേഷൻ വഴിയോര കച്ചവടക്കാർക്ക് ഓണക്കോടി നൽകി
തിരൂർ :ലോക ഇന്നർവിഷൻ ചാരിറ്റി ഫൗണ്ടേഷൻ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്ന് ബസ്സ്റ്റാൻ്റ്, റിംഗ് റോഡ് എന്നി സ്ഥലങ്ങളിൽ പൂക്കൾ വില്പന നടത്തുന്ന വഴിയോര കച്ചവട കുടുംബങ്ങൾക്ക് ഓണക്കോടി വിതരണോൽഘാടനംഗോപിനാഥ് ചേന്നര നിർവ്വഹിച്ചു. സാമൂഹികസാംസ്കാരിക പ്രവർത്തകൻ കെകെ അബ്ദുൽ റസാഖ്ഹാജി, ട്രസ്റ്റ് ട്രഷറർ അബ്ദുൽഖാദർ കൈനിക്കര വിശദീകരണം നടത്തി, സെക്രട്ടറി ജനറൽ ബാബുകാരാട്ടും സഹപ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.
രാജു അപ്സരക്ക് സ്വീകരണവും ഓണക്കോടി വിതരണവും
തിരൂർ:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട്. രാജു അപ്സരക്ക് സ്വീകരണം നൽകി.തിരൂർ ചേമ്പർ ഹാളിൽ നടന്ന ചടങ്ങിന് ട്രഷറർ പി.എ. റഷീദ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് പി. എ. ബാവ അധ്യക്ഷത വഹിച്ചു.. സ്വീകരണയോഗം KVVES മലപ്പുറം ജില്ലാ പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉൽഘാടനം നിർവ്വഹിച്ചു. 40 വർഷത്തോളമായി തിരൂർ ചേമ്പർ ഓഫ് കോമേഴ്സിന്റെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ഗൗരിക്ക് ഫാമിലി വെഡ്ഡിംഗ് സെന്റർ നൽകിയ ഓണക്കോടിയും, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള സംസ്ഥാന പ്രസിഡന്റിന്റെ ഉപഹാരം...
സ്വാഗത സംഘം രൂപീകരിച്ചു
വളവന്നൂർ :താനൂർ ബ്ലോക്ക് പഞ്ചായത്ത് തല പഞ്ചായത്ത്‌കളുടെയും മുനിസിപ്പാലിറ്റികളുടെയും ഭൂമി ചരിത്ര പുസ്തക പ്രകാശന സമ്മേളനത്തിന്റെ സ്വാഗതസംഘ യോഗം ശ്രീ കുറുക്കോളിമൊയ്‌ദീൻ തിരൂർ എം.എൽ. എ ഉദ്ഘാടനം നിർവഹിച്ചു.വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് നജ്മത് പി. സി. യുടെ അധ്യക്ഷതയിൽ. പഞ്ചായത്ത് വാർഡ് മെമ്പർ ബാബു പൊട്ടച്ചോല, അഡ്വക്കേറ്റ് R. N. ബാവു, നവാസ് മാസ്റ്റർ, ശംസുദ്ധീൻ, ചോയി മാസ്റ്റർ, സി. പി മുഹമ്മദ്, പി. സി മുഹമ്മദ് കെ. സി അബ്ദുള്ള എന്നിവർ സംസാരിച്ചു.സ്വാഗത സംഘം രൂപീകരിച്ചു.
അക്യുപങ്ചർ വിരുദ്ധത: വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത വേണം. IAPA.
കോഴിക്കോട് : കേരളത്തിൽ അക്യുപങ്ചർ ചികിത്സക്കെതിരെ ബോധപൂർവമായ പ്രചാരണങ്ങൾ വീണ്ടും സജീവമാകുന്നു. അലോപ്പതി ആശുപത്രികളും, ഏതാനും ചില മാധ്യമങ്ങളും ചേർന്ന് ‘അക്യുപങ്ചർ ഫോബിയ’ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നതിൻ്റെ അവസാന ഉദാഹരണമാണ്അടുത്തിടെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ഒരു യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് അക്യുപങ്ചറിനെ നിർത്താനുളള ബോധപൂർവമായ ശ്രമങ്ങളിലൂടെ മനസ്സിലാകുന്നത്. മാസങ്ങളായി അലോപതി ചികിത്സയിലായിരുന്നിട്ടും അവർ മരണപ്പെടുമ്പോൾ അക്യുപങ്ചർ ചികിത്സസക്കിടയിൽ യുവതി മരിച്ചു എന്ന രീതിയിലാണ് ഈ സംഭവം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. തുടർന്ന് ഇവിടെ നിലനിൽക്കുന്ന അക്യുപങ്ചർ...
മൊയ്തീൻകുട്ടി ഗുരുക്കൾ(75)നിര്യാതനായി
ചേന്നര : ആയുർവ്വേദ ഫിസിഷ്യനും നാഡി-വാത-മർമ്മ ചികിത്സകനുമായ ചങ്ങമ്പള്ളി മാങ്ങോട്ടിൽ മൊയ്തീൻകുട്ടി ഗുരുക്കൾ (കുഞ്ഞിമോൻ ഗുരുക്കൾ -75) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: ഡോ. സാബു ഗുരുക്കൾ (ചങ്ങമ്പള്ളി ആയുർ സ്പൈൻ, നരിപ്പറമ്പ്, മംഗലം), ബേബി സുഹറ (അന്നാര). മരുമക്കൾ: ഡോ. ഫാത്തിമ (മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോ ഡിസ്പെൻസറി, തുവ്വക്കാട്), സിദ്ധീക്ക് (അന്നാര).
ടീൻ ഫോർ ഗ്രീൻ എന്ന പരിപാടിയുടെ വളാഞ്ചേരി ക്ലസ്റ്റർ തല ഉദ്ഘാടനം GHSS പേരശ്ശന്നൂരിൽ നടന്നു
പേരശ്ശന്നൂർ :എൻഎസ്എസ് വളണ്ടിയേഴ്സ് ഹരിത കർമ്മ സേനയുമായി സഹകരിച്ച് പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം നടത്തുന്ന പരിപാടിയായ ടീൻ ഫോർ ഗ്രീൻ എന്ന പരിപാടിയുടെ വളാഞ്ചേരി ക്ലസ്റ്റർ തല ഉദ്ഘാടനം ജി എച്ച് എസ് എസ് പേരശ്ശന്നൂരിൽ നടന്നു. പിടിഎ പ്രസിഡണ്ട് ഒ കെ സേതുമാധവന്റെ അധ്യക്ഷതയിൽ എൻഎസ്എസ് മലപ്പുറം വെസ്റ്റ് കോഡിനേറ്റർ രാജ്മോഹൻ പിടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ, പിടിഎ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ, എൻഎസ്എസ് വളാഞ്ചേരി ക്ലസ്റ്റർ കോഡിനേറ്റർ എം വി ഷാഹിന...
സംഗീത ശ്രേഷ്ഠ സുവർണ മുദ്ര സ്പെഷ്യൽ ജൂറി അവാർഡ് നേടി വേദിത ദാസും, നിരഞ്ജന ദാസും
രവീന്ദ്ര നാഥ ടാഗോർ സ്മാരക സംഗീത ശ്രേഷ്ഠ സുവർണ മുദ്ര സ്പെഷ്യൽ ജൂറി അവാർഡ് നേടി മലപ്പുറം പരപ്പനങ്ങാടി സ്വദേശികളും, സഹോദരികളുമായ നിവേദിത ദാസും, നിരഞ്ജന ദാസും പരപ്പനങ്ങാടി : കലാനിധി ഫോക് ഫെസ്റ്റ് 2025 രവീന്ദ്ര നാഥ ടാഗോർ പുരസ്‌കാരം, മീഡിയ അവാർഡ് ഏറ്റു വാങ്ങി കുമാരി നിവേദിത ദാസും ,നിരഞ്ജന ദാസും. രവീന്ദ്ര നാഥ ട്ടാഗോർ സ്മാരക സംഗീത ശ്രേഷ്ഠ സുവർണ മുദ്ര സ്പെഷ്യൽ ജൂറി അവാർഡ് ഡോ. സന്ധ്യ ഐ പി എസ്...
സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാർത്ഥികൾ സംഘപരിവാർ ഗണഗീതം പാടിയ സംഭവം
ആലത്തിയൂർ:ആലത്തിയൂർ KHMHSS സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാർത്ഥികൾ സംഘപരിവാർ ഗണഗീതം പാടിയ സംഭവത്തിൽ എസ്ഡിപിഐ ഹെഡ്മാസ്റ്ററേയും പ്രിൻസിപ്പലിനേയും ഉപരോധിച്ചു. കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കാമെന്ന് രേഖാമൂലം HM ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി ഉപരോധം അവസാനിപിച്ചു. ഉപരോധത്തിന് മണ്ഡലം സെക്രട്ടറി ഇ.പി നാസർ, തൃപ്രങ്ങോട് പഞ്ചായത്ത് സെക്രട്ടറി അഫ്‌സർ അയാസ് കൈമലശ്ശേരി, കരീം നാളിശ്ശേരി, ഫായിസ് കാരത്തൂർ, ഫാറൂഖ് കൈമലശ്ശേരി നേതൃത്വം നൽകി.
പൊന്നോണ പുലരി സംഗീത ആൽബം പുറത്തിറങ്ങി
തിരൂർ. ഓണത്തിന് തയ്യാറാക്കിയ നാലു മിനിറ്റ് ദൈർഘ്യമുള്ള പൊന്നോണ പുലരി സംഗീത ആൽബം പുറത്തിറങ്ങി.ഷോർണൂർ കൂനത്തറ സ്വദേശി കെ എം അർച്ചിതയും 20 കൂട്ടുകാരും ആണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്. തിരൂരിൽ വെച്ച് ചിത്രീകരിച്ച ഈ സംഗീത ആൽബത്തിന്റെ ക്യാമറയും എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് സി എസ് സിജിത്താണ്. കെ. എം. അർച്ചിത പാടിയ വരികൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത് നിർഷാദ് ആണ് . പാട്ടുകളുടെ രചന നിർവഹിച്ചിട്ടുള്ളത് ബഷീറാണ്.