തിരുവനന്തപുരം: മുനമ്പം ഭൂമി വഖ്ഫ് ഭൂമിയല്ല എന്ന കേരളാ ഹൈക്കോടതി നിരീക്ഷണം ദൗര്‍ഭാഗ്യകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്. മുനമ്പം ഭൂമിയിലെ താമസക്കാരുടെ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയ ജുഡീഷ്യല്‍ കമീഷന്റെ സാധുത തേടിയുള്ള അപ്പീല്‍ ഹരജിയിൽ മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണമുണ്ടായത് എന്നത് ഏറെ ഖേദകരമാണ്. മുനമ്പം ഭൂമി വഖ്ഫ് ആണോ അല്ലയോ എന്ന് പരിശോധിക്കലല്ല, വര്‍ഷങ്ങളായി തര്‍ക്കഭൂമിയില്‍ താമസിക്കുന്നവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച വസ്തുതാന്വേഷണമാണ് ജുഡീഷ്യല്‍ കമീഷന് നടത്തുന്നതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. കോടതിയാവട്ടെ ഒരു പടി കൂടി മുന്നില്‍ കടന്ന് നടത്തിയിട്ടുള്ള നിരീക്ഷണം നിയമ നടപടികൾ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയുണ്ട്. 1971 ൽ വന്ന സിവിൽ ഹരജി തീർപ്പാക്കുന്നതിനിടെ ഇത് വഖ്ഫ് ഭൂമിയാണെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചതാണ്. മൂന്നോ അതിലധികമോ ജഡ്ജിമാർ അടങ്ങിയ ബഞ്ചിനു മാത്രമേ ആ വിധി തിരുത്താനാകൂ.
കൂടാതെ, ഇത്തരത്തിലുള്ള ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്കിയാല്, നാളെ ഏതൊരു കെട്ടിടമോ നിര്‍മിതിയോ, അതില്‍ താജ്മഹലോ, ചെങ്കോട്ടയോ, നിയമസഭാ മന്ദിരമോ, അല്ലെങ്കില്‍ ഈ ഹൈക്കോടതി മന്ദിരം പോലുമോ ആകട്ടെ, ഏതെങ്കിലും ഒരു രേഖയുടെ അടിസ്ഥാനത്തില്‍ വഖ്ഫ് സ്വത്തായി പ്രഖ്യാപിക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല എന്ന കോടതി പരാമര്‍ശം എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമാണ്. ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവരാന്‍ ഹിന്ദുത്വവാദികൾ മുന്നോട്ടുവെച്ച വാദഗതികൾക്ക് പിൻബലമേകുന്ന പരാമര്‍ശങ്ങൾ കോടതിയില്‍ നിന്നുണ്ടായത് പൗരസമൂഹത്തെ ആശങ്കപ്പെടുത്തുന്നതാണ്. മുനമ്പത്തെ വഖ്ഫ് ബോര്‍ഡ് നടപടികള്‍ ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്ന പരാമര്‍ശവും ഖേദകരമായി പോയി. എക്സ്ട്രാ ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യാവകാശങ്ങളെ ഹനിക്കുന്നതായി മാറുന്നുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Politics
Leave a Reply