കോഴിക്കോട് : മുനമ്പം വഖഫ് ഭൂമിയല്ലെന്നും, വഖഫ് ഉദ്ദേശത്തിലല്ല ഭൂമി കൈമാറിയതെന്നും, ഭൂമി തട്ടിയെടുക്കാനുള്ള നീക്കമാണ് വഖഫ് ബോർഡ് നടത്തിയതെന്നും, ഫാറൂഖ് കോളേജിന് സമ്മാനമായി ലഭിച്ച ഈ ഭൂമി വിൽക്കുന്നതിൽ തെറ്റില്ലെന്നുമുള്ള ഹൈകോടതിയുടെ നിരീക്ഷണവും വിധിയും ദുരൂഹതയുള്ളതും ഞെട്ടിപ്പിക്കുന്നതാണെന്നും നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ്. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് നിയമനം റദ്ദാക്കിയ സിംഗിൾ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ അപ്രതീക്ഷിതവും അനാവശ്യവുമായ ഇടപെടൽ, മുൻകാല കോടതി വിധികളും രേഖകളും പരിശോധിക്കാതെയുള്ള ഹൈകോടതി വിധി വിഷയത്തെ കൂടുതൽ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
എന്നാൽ 2019ലെ വഖഫ് ബോർഡ് വിധി ഹൈകോടതി റദ്ദാക്കിയിട്ടില്ല, ഭൂമിയുടെ ആധികാരികത പരിശോധിക്കണമെന്ന് ആരും ആവശ്യപ്പെടാതെ തന്നെ വഖഫ് അല്ലെന്ന് തീർപ്പു കൽപ്പിക്കുന്ന കോടതിക്ക് അമിത താല്പര്യമുണ്ടോ എന്ന് പരിശോധിക്കണം. പ്രസ്തുത ഭൂമി ദൈവനാമത്തിൽ വഖഫ് ചെയ്യുന്നുവെന്ന ആധികാരിക രേഖകൾ കോടതി പരിഗണിക്കാത്തതും, ദിവസങ്ങൾക്ക് ശേഷം ലഭിക്കാറുള്ള വിധിപ്പകർപ്പ് മണിക്കൂറുകൾക്കകം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതും സംശയങ്ങൾ ഉയർത്തുന്നുണ്ട്. വഖഫ് സംവിധാനത്തെ തകർക്കാനും സ്വത്തുക്കൾ കയ്യടക്കാനും ആസൂത്രിതമായ ശ്രമങ്ങൾ രാജ്യമാകെ നടക്കുമ്പോൾ ഇത്തരം നീക്കങ്ങൾ കടുത്ത ആശങ്ക ഉയർത്തുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
Leave a Reply