ഇനിയും പിണക്കം മാറാതെ ഇ പി ജയരാജൻ
കണ്ണൂർ : ഇടതുപക്ഷ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ ഇ പി ജയരാജൻ്റെ പിണക്കം ഇനിയും മാറിയില്ല. കഴിഞ്ഞ ദിവസം നടന്ന ചടയൻ ദിനത്തിലും പങ്കെടുത്തിരുന്നില്ല. ഇ പി ജയരാജൻ പിണക്കം അവസാനിപ്പിച്ച് തിരിച്ചുവരണമെന്ന് കഴിഞ്ഞ ദിവസം പുതിയ ഇടതുമുന്നണി കൺവീനർ ടി കെ രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഇപിയുടെ പിണക്കം മാറിയിട്ടില്ല എന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നത്. ടിപിയെ സംരക്ഷിക്കാൻ എം വി ജയരാജൻ ഒരു ശ്രമം നടത്തിയെങ്കിലും ആരും ഇത് വിശ്വസിച്ചിട്ടില്ല. ചികിത്സയിലായതിനാലാണ് ഇ പി പരിപാടിയിൽ പങ്കെടുക്കാതിരുന്നത് എന്നാണ് എം വി ജയരാജൻ കഴിഞ്ഞദിവസം പറഞ്ഞത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയശേഷം ഇ പി ജയരാജന് പാർട്ടി നൽകിയ ആദ്യ പരിപാടിയായിരുന്നു ചടയൻ സ്മരണ ദിനം.. പോളി അംഗമായ എ വിജയരാഘവൻ ഒപ്പം ചടങ്ങിൽ പങ്കെടുക്കും എന്നായിരുന്നു പാർട്ടി അറിയിച്ചിരുന്നത്. എന്നാൽ പാർട്ടിയോട് പോലും പറയാതെ ഇ പി ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു

Leave a Reply