Home » Politics » Page 38

Category: Politics

Post
ചിലർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണെന്ന് അൻവർ

ചിലർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണെന്ന് അൻവർ

പാലക്കാട്: ഡിഎംകെയുടെ പിന്തുണ യുഡിഎഫിന് കൊടുക്കണമെങ്കിൽ ചേലക്കരയിൽ കോൺഗ്രസ് പിന്തുണ തിരിച്ചും കിട്ടണമെന്ന് പിവി അൻവർ. നിലവിൽ പ്രഖ്യാപിച്ച രണ്ട് സ്ഥാനാർഥികളെയും ഡിഎംകെ പിൻവലിക്കില്ല. പാലക്കാടും ചേലക്കരയിലും സ്ഥാനാർഥികളുമായി ഡിഎംകെ ശക്തമായ പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ് യുഡിഎഫുമായി ഒരു ചർച്ചയും നടന്നിട്ടില്ല. യുഡിഎഫിന് പിന്തുണ നൽകുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണ്. ചിലർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണെന്നും അൻവർ പറഞ്ഞു.മിൻഹാജാണ് അൻവറിന്റെ പാർട്ടിയായ ഡിഎംകെക്ക് വേണ്ടി പാലക്കാട് മത്സരിക്കുന്നത്. കെപിസിസി മുൻ സെക്രട്ടറി എൻ കെ സുധീറാണ് ചേലക്കരയിൽ...

Post
ചേലക്കര യു.ആര്‍. പ്രദീപ്, പാലക്കാട്‌ : പി. സരിന്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ചേലക്കര യു.ആര്‍. പ്രദീപ്, പാലക്കാട്‌ : പി. സരിന്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി. സരിന്‍ മത്സരിക്കും. ചേലക്കര നിയോചക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ കൂടിയായ യുആര്‍ പ്രദീപ് മത്സരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് കോൺഗ്രസ് – ബി.ജെ.പി ഡീലുണ്ടെന്ന ആരോപണം എം.വി. ഗോവിന്ദൻ ആവർത്തിച്ചു. വടകരയിൽ ഷാഫി പറമ്പിൽ മത്സരിച്ച് ജയിച്ചതും കെ. മുരളീധരൻ തൃശൂരിൽ മൂന്നാമതായതും ഇതിന്റെ ഭാഗമാണെന്നും ഗോവിന്ദൻ...

Post
പി.  സരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍

പി.  സരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി.  സരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, എംപി ഷാഫി പറമ്പിൽ എന്നിവരാണ് സരിന്റെ പരസ്യ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തില്‍ സമരനായകൻ, മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു....

Post
കെടി. ജലീലിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന: പരാതിയില്‍ നിയമോപദേശം തേടി പൊലീസ്

കെടി. ജലീലിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന: പരാതിയില്‍ നിയമോപദേശം തേടി പൊലീസ്

മലപ്പുറം: കെ.ടി ജലീല്‍ എം.എല്‍.എയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി പൊലീസ്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്ന മലപ്പുറം ഡി.വൈ.എസ്.പി ടി.എസ് സിനോജാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയത്.പരാമര്‍ശം വ്യക്തിപരമല്ലാത്തതിനാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാന്‍ വകുപ്പില്ലാത്തതിനാലാണ് നിയമോപദേശത്തിന് നല്‍കിയിരിക്കുന്നത്.ഒരു സമുദായത്തേയും നാടിനേയും അപകീര്‍ത്തിപ്പെടുത്തിയാല്‍ എം.എല്‍.എക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യൂത്ത്‌ലീഗ് നല്‍കിയ പരാതിയും ചേര്‍ത്താണ് അഡ്വക്കറ്റ് ജനറലിന് ഉപദേശത്തിന്...

Post
വയനാട്  പ്രധാനമന്ത്രി എത്തിയത് ഫോട്ടോ ഷൂട്ടിനാണോയെന്ന്  ടി. സിദ്ദിഖ്

വയനാട്  പ്രധാനമന്ത്രി എത്തിയത് ഫോട്ടോ ഷൂട്ടിനാണോയെന്ന്  ടി. സിദ്ദിഖ്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തമുഖത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങൾ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ. വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തിൽ പെട്ടവരുടെ കടങ്ങൾ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസത്തിന് ഉടൻ സ്ഥലം ഏറ്റെടുക്കണം. സർക്കാർ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തിൽ തുടക്കത്തിൽ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവിൽ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേവലം കോൺക്രീറ്റ്...

Post
പോര് മുറുകുന്നു: ഗവർണറുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

പോര് മുറുകുന്നു: ഗവർണറുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ അഭിമുഖത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട ​ഗവർണറുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.തന്നെ വ്യക്തിപരമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള പരാമർശങ്ങളില്‍ ശക്തമായ വിയോജിപ്പുണ്ടെന്നും സർക്കാരിനൊന്നും മറയ്ക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നതായി അനുമാനിക്കാൻ താൻ നിർബന്ധിതനായിരിക്കുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.   സ്വർണ്ണക്കടത്തിൽ താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.താൻ പറഞ്ഞത് കള്ളക്കടത്ത് രാജ്യവിരുദ്ധമാണെന്നാണ്. സ്വർണ്ണകടത്ത് തടയേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള കസ്റ്റംസാണ്. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്നും...

Post
മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം: മത ധ്രുവീകരണത്തിന് ഇടയാക്കുമെന്ന്  എം.വി. ഗോവിന്ദന്‍

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം: മത ധ്രുവീകരണത്തിന് ഇടയാക്കുമെന്ന്  എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഭരണഘടനാ വിരുദ്ധമാണ് നിർദേശം. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും അദ്ദേഹം. വിദ്യാര്‍ത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ മദ്‌റസകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണ്.കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും...

Post
മയപ്പെട്ട് ഗവർണർ; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാം

മയപ്പെട്ട് ഗവർണർ; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാം

തിരുവനന്തപുരം: ഉദ്യോഗസ്ഥർക്ക് രാജ്ഭവനിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാമർശം തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്തുവെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. ഔദ്യോഗിക കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ വരരുത് എന്നാണ് പറഞ്ഞതെന്നും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുെട അനുമതിയില്ലാതെ വരരുതെന്നാണ് പറഞ്ഞത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ വന്നാല്‍മതിയെന്ന് ഗവര്‍ണര്‍ അറിയിച്ചു.മുഖ്യമന്ത്രിക്ക്...

Post
ഹേമ കമ്മിറ്റി റിപ്പോർട്ട്: സഭയിൽ രൂക്ഷ വിമർശനവുമായി  വി.ഡി. സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ട്: സഭയിൽ രൂക്ഷ വിമർശനവുമായി  വി.ഡി. സതീശൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകളെ ബാധിച്ച വിഷയം ചർച്ച ചെയ്തില്ലാ എന്ന് പറഞ്ഞാൽ, അത് സഭക്ക് നാണക്കേടാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കെ കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനാണ് സ്പീക്കര്‍ അനുമതി നല്‍കാഞ്ഞത് . ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഹേമ...

Post
മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്: പി.വി. അന്‍വര്‍

മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്: പി.വി. അന്‍വര്‍

കൊച്ചി: മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് പി.വി. അന്‍വര്‍ എംഎൽഎ. എറണാകുളം പത്തടിപാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പി.വി. അന്‍വര്‍ . ഇടതുസര്‍ക്കാര്‍ നടത്തുന്നത് ഫാസിസമാണെന്നും അദ്ദേഹം. റസ്റ്റ് ഹൗസില്‍ യോഗം ചേരാനായി മുറി അനുവദിച്ചില്ലെന്നും ഇതിന് പിന്നില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണെന്നും അന്‍വര്‍ ആരോപിച്ചു. റും നല്‍കാത്തതിനെ തുടര്‍ന്ന് റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം നടത്തുമെന്നും അന്‍വര്‍ പറഞ്ഞു. 50 ഓളം പേര്‍ക്ക് ഇരിക്കാവുന്ന...