പാലക്കാട്: പാലക്കാട് കോൺഗ്രസിൽ നിന്നും വീണ്ടും രാജി. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് ആണ് പാർട്ടി വിടുമെന്ന് പറഞ്ഞത്. ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടിയെന്നാണ് ആക്ഷേപം. സുരേഷ് ഇന്ന് സിപിഎം ജില്ല സെക്രട്ടറിയെ കാണുമെന്നാണ് റിപ്പോർട്. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി പി സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി. ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്ന് സുരേഷ് ആരോപിച്ചു.
FlashNews:
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
തെരഞ്ഞെടുപ്പ് റദ്ദാക്കണം: സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എഐവൈഎഫ് നേതാവ് ബിനോയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുഹൃത്ത് വഴി സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തു,...
വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫിന്റേത്
കേരളത്തിൽ വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്തസമീപനം സർക്കാരും എൽഡിഎഫും സ്വീകരിക്കുമ്പോൾ അതിനൊപ്പം പോകാൻ കോൺഗ്രസിന് കഴിയുന്നില്ല.
തെരഞ്ഞെടുപ്പ് നടക്കാത്ത പ്രദേശങ്ങളെ പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ നിന്ന് മാറ്റണം
മലപ്പുറം: ഉപ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ നിന്ന് ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കാത്ത പ്രദേശങ്ങളെ ഒഴി വാക്കണമെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ഉപ തെരുഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളേ ഉൾപ്പെടുന്നുള്ളു എങ്കിലും ജില്ല മുഴുവൻ പെരുമാറ്റ ചട്ടം ബാധകമാക്കിയത് തദ്ദേശ സ്വയം ഭരണ സ്ഥപ്പനങ്ങളുടെ ഫണ്ട് വിനിയോഗമടക്കം പല കാര്യങ്ങൾക്കും തടസ്സമാണെന്നും മറ്റു ജില്ലകളിലൊന്നും ഇല്ലാത്ത ഈ നിബന്ധന മലപ്പുറം ജില്ലയിൽ മാത്രം ബാധകമാക്കിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും ജില്ലാ ജനറൽ...
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം: ജാമ്യ വ്യവസ്ഥയിൽ ഇളവില്ല
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പൊലീസ്. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച അപേക്ഷയാണ് പൊലീസ് എതിർത്തത്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രാഹുൽ ഒപ്പിടണം. എന്നാൽ പ്രചരണം നടക്കുന്നതിനാൽ ഇതിൽ ഇളവ് നൽകണമെന്ന് സമർപ്പിച്ച അപേക്ഷയാണ് പൊലീസ് എതിർത്തത്. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ...
രാവിലെ ക്ഷേത്ര ദർശനം പിന്നീട് പത്രിക സമർപ്പണം
ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് നാമനിർദേശ പത്രിക നൽകി. രാവിലെ ചേലക്കരയിലെ ക്ഷേത്രങ്ങളിൽ ദർശനത്തിന് ശേഷമാണ് തലപ്പിള്ളി താലൂക്ക് ഓഫിസിലെത്തി നാമനിർദേശ പത്രിക നൽകിയത്. രാവിലെ തിരുവില്ലാമല ശ്രീ വില്ലുവാദ്രിനാഥാ ക്ഷേത്രം, പഴയന്നൂർ ദേവി ക്ഷേത്രം, മായന്നൂർ കാവ് എന്നിവിടങ്ങളിൽ ദർശനം നടത്തുകയും ഭക്ത ജനങ്ങളോട് തന്റെ സ്ഥാനർത്ഥിത്വം അറിയിച്ച് അനുഗ്രഹം വാങ്ങുകയും ചെയ്തു. പത്രിക സമർപ്പണത്തിനായി വടക്കാഞ്ചേരി കെഎസ്എൻ മന്ദിരത്തിൽ നിന്നും പ്രവർത്തകരോടും നേതാക്കളോടുമൊപ്പം കാൽനടയായി തലപ്പിള്ളി താലൂക്ക് ഓഫിസിലെത്തി വരണാധികാരിയായ...
പാലക്കാട് സ്ഥാനാർഥിയെ പിൻവലിച്ച് ഡിഎംകെ
പാലക്കാട്: പി.വി അൻവറിന്റെ രാഷ്ട്രീയ പാർട്ടിയായ ഡിഎംകെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ പിൻവലിച്ചു. പകരം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുമെന്നും പി.വി. അൻവർ. പാലക്കാട്ട് നടന്ന ഡി.എം.കെ കൺവൻഷനിലാണ് അൻവറിന്റെ പ്രഖ്യാപനം. ഒരു ഉപാധിയുമില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുന്നതായി അൻവർ കൺവെൻഷനിൽ പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണക്കുന്നത്. രണ്ട് ദിവസം മുൻപ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും ഡി.എം.കെ മത്സരിച്ചാൽ ബിജെപിക്ക് പാലക്കാട് ഗുണം ചെയ്യുന്നതിനാലാണ് സ്ഥാനാർഥിയെ പിൻവലിക്കുന്നതെന്നും അൻവർ വ്യക്തമാക്കി....
പിപി ദിവ്യക്ക് കോൺഗ്രസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
തിരുവനന്തപുരം: എഡിഎം നവീൻ ബാബു മരിച്ച സംഭവത്തിൽ പ്രതി പി.പി. ദിവ്യയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു കോൺഗ്രസ്. കേരളയെന്ന എക്‌സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിട്ടുള്ളത്. കണ്ടെത്തുന്നവർക് കോണ്‍ഗ്രസ് ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്ന്പോസ്റ്റില്‍ പറയുന്നു. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് പിപി ദിവ്യയ്ക്കെതിരെ കേസെടുത്ത് ഒരാഴ്ച്ച പിന്നിട്ടിട്ടും അറസ്റ്റു ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലുക്ക് ഔട്ട്...
എന്തു കൊണ്ടാണ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്
പാലക്കാട്: എഡിഎം നവീൻബാബുവിന്റെമരണത്തിൽ എന്തു കൊണ്ടാണ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.നവീനിന്റെ കുടുംബത്തെ മുഖ്യമന്ത്രിയും സർക്കാരും അവഹേളിക്കുകയാണ്. ദിവ്യയെ ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ് ?. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണ്. ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് പൊലീസ് ദിവ്യക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാത്തതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു. പാലക്കാട്ടെ എൽഡിഫ് വോട്ട് ഷാഫിക്ക് പോയെന്ന സരിന്‍റെ പ്രസ്താവനയില്‍ എം വി ഗോവിന്ദനും...
‘പാലക്കാട് രാഹുല്‍ ജയിക്കില്ല,വോട്ടുകള്‍ ബിജെപിക്ക് പോകും’
മലപ്പുറം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. സിപിഎം- കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോകും. വിഡി സതീശന്‍ വിഡ്ഡികളുടെ സ്വര്‍ഗലോകത്തിലാണ്. അദ്ദേഹത്തെക്കാള്‍ നന്നായി രാഷ്ട്രീയം പഠിച്ചയാളാണ് താനെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കെപിസിസിയുടെ സ്ഥാനാര്‍ഥിയല്ലെന്നും സതീശന്റെയും കൂട്ടരുടെയും മാത്രം സ്ഥാനാര്‍ഥിയാണെന്നും അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന്റെ വില പാലക്കാടും ചേലക്കരയിലും കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയുണ്ട്. നേരത്തെ...








