Home » Politics » Page 36

Category: Politics

Post

വിളയില്‍ സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം

​മലപ്പുറം : വിളയില്‍ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും  കഴിഞ്ഞ 4 മാസമായി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റും ദേശീയ ജനറല്‍ സെക്രട്ടറിയുമായ എന്‍.എ. മുഹമ്മദ് കുട്ടി. കോണ്‍ഗ്രസില്‍ നിന്നും മാറി ചാക്കോയൊടൊപ്പം ചേരുകയും മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വ്യക്തി പിന്നീട് ഞങ്ങളുടെ കൂടെ കൂടുകയും മലപ്പുറം ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസിലുള്ളപ്പോള്‍ മുതല്‍ ഐഎൻടിയുസിയുടെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ചത് മൂലം പാര്‍ട്ടി സംസ്ഥാന...

Post

വിളയില്‍ സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം

പ്രസിദ്ധീകരണത്തിന് വിളയില്‍ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണ്. കഴിഞ്ഞ 4 മാസമായി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.കോണ്‍ഗ്രസില്‍ നിന്നും മാറി ചാക്കോയൊടൊപ്പം ചേരുകയും മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വ്യക്തി പിന്നീട് ഞങ്ങളുടെ കൂടെ കൂടുകയും മലപ്പുറം ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസിലുള്ളപ്പോള്‍ മുതല്‍ INTUC യുടെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ചത് മൂലം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ K A...

Post

എസ്ഡിപിഐ 6 ാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട് നടത്താൻ തീരുമാനിച്ചു

എസ്ഡിപിഐ 6 ാം സംസ്ഥാന പ്രതിനിധി സഭ 19, 20 (ചൊവ്വ, ബുധന്‍) തിയ്യതികളില്‍ കോഴിക്കോട് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ബീച്ചിനു സമീപം ഷഹീദ് കെഎസ് ഷാന്‍ നഗറില്‍ (ആസ്പിന്‍ കോര്‍ട് യാര്‍ഡ്സ്) 19 ന് രാവിലെ 10 ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സഭയ്ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സഭ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡൻ്റ് മുഹമ്മറ് ഷെഫി...

Post

STEP to 2k25ശില്പശാല സംഘടിപ്പിച്ചു

താനൂർ : വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി എസ്.ഡി.പി. ഐ താനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വാർഡ് ലീഡർമാരെയും വാർഡ് കമ്മിറ്റി അംഗങ്ങളെയും ഉൾപ്പെടുത്തി step to 2k25 എന്ന പേരിൽ രാഷ്ട്രീയ ശില്പശാല സംഘടിപ്പിച്ചു. താനൂർ വ്യാപാരഭവനിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ഒതുക്കങ്ങൽ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ നാസർ കോറാടൻ, ചെറിയമുണ്ടം പഞ്ചായത്ത് പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ വള്ളിയേങ്ങൾ മൻസൂർ മാസ്റ്റർ...

Post

ചേലക്കരയിൽ പരാജയഭീതി മൂലം സി.പി,എം. തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു – അഡ്വ.കെ.കെ.അനീഷ് കുമാർ

ചേലക്കര: പരാജയഭീതി മൂലം ചേലക്കരയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം. ശ്രമിക്കുന്നതായി ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ് കുമാർ ആരോപിച്ചു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനല്ലാതെ തിരഞ്ഞെടുപ്പിൻ്റെ തലേ ദിവസം കള്ളപ്പണം കൊണ്ടുവന്നത് എന്തിനാണെന്ന് സി.പി.എം. വ്യക്തമാക്കണം. പിടിച്ച 19.7 ലക്ഷം കൂടാതെ വൻതോതിൽ പണം ചേലക്കരയിൽ ഇറക്കിയിട്ടുണ്ട്. പണം കൊണ്ടു വന്ന ജയൻ എന്ന വ്യവസായി സി.പി.എമ്മുകാരനും സി.പി.എം. നേതാവാണ്. ഇവരെ ചോദ്യം ചെയ്താൽ കൂടുതൽ കളളപ്പണത്തിൻ്റെ കണക്ക് പുറത്ത് വരുമെന്നും അഡ്വ.കെ.കെ.അനീഷ് കുമാർ പറഞ്ഞു.

Post
‘നീല ട്രോളി’യുമായി രാഹുല്‍

‘നീല ട്രോളി’യുമായി രാഹുല്‍

പാലക്കാട്‌ ഏറ്റവും കുറവ് ഫ്‌ളെക്‌സുകള്‍ എന്റേതാണ്. ഒരു ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കില്‍ അതുപയോഗിച്ച് ഹോര്‍ഡിങ്‌സ് അടിച്ചാല്‍ മതിയായിരുന്നല്ലോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Post
തരില്ല? കൈ തരില്ല..?

തരില്ല? കൈ തരില്ല..?

രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും നേരെ ഹസ്തദാനം നടത്താന്‍ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു

Post
‘മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടരുത്’

‘മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടരുത്’

എന്ത് കിട്ടിയാലും വര്‍ഗീയവല്‍ക്കരിക്കുന്ന നീക്കം നടക്കുന്നുണ്ട്. ഇതിനായി ഒരു കൂട്ടര്‍ നില്‍ക്കുന്നു. ഇവര്‍ക്ക് പൂരം കിട്ടിയാലും പെരുന്നാള്‍ കിട്ടിയാലും അങ്ങനെ തന്നെയാണ്. സര്‍ക്കാര്‍ സമയത്ത് ഇടപെട്ടില്ലെങ്കില്‍ അത്തരക്കാര്‍ക്ക് ഗുണമാകും.