Home » Kerala » Page 4

Category: Kerala

Post

എസ്ബിഐ എഴുതിത്തള്ളിയ 96,588 കോടിയുടെ പട്ടിക പ്രസിദ്ധീകരിക്കണം

തിരുവനന്തപുരം: ഏഴ് വര്‍ഷത്തിനിടെ എസ്ബിഐ അതിസമ്പന്നരുടെ 96,588 കോടി രൂപ എഴുതി തള്ളിയെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ തുക എഴുതി തള്ളപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ എസ്ബിഐ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. നൂറ് കോടിക്ക് മുകളില്‍ വായ്പയെടുത്ത് തിരിച്ചടവ് മുടക്കം വരുത്തിയ അതിസമ്പന്നരുടെ തുകയാണ് ഔദാര്യപൂര്‍വം എസ്ബിഐ എഴുതിത്തള്ളിയിരിക്കുന്നത്. നിര്‍ധനരുടെയും സാധാരണക്കാരുടെയും ചെറുകിട വായ്പ തിരിച്ചുപിടിക്കാന്‍ അമിതാവേശം കാണിക്കുന്ന ബാങ്കുകളാണ് അതിസമ്പന്നരുടെയും വരേണ്യവിഭാഗങ്ങളുടെയും വായ്പകള്‍ എഴുതി തള്ളുന്നത്. കേന്ദ്രത്തില്‍...

Post

വിമാനത്താവള വികസന ഫണ്ടില്‍ നിന്നും ലഭിക്കുന്ന CSR ഫണ്ട് വകമാറ്റൽ നീക്കം അനുവദിക്കില്ല

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസന ഫണ്ടില്‍ നിന്നും ലഭിക്കുന്ന CSR ഫണ്ട് കരിപ്പൂര്‍ – കൊണ്ടോട്ടി പ്രദേശങ്ങളിലെ ദുരിത ബാധിത മേഖലയില്‍ തന്നെ ഉപയോഗിക്കണമെന്നും അത് മറ്റു ജില്ലകളിലേക്ക് വകമാറ്റാന്‍ അനുവദിക്കില്ലെന്നും എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 380 കോടി രൂപയുടെ റണ്‍വേ സുരക്ഷാ മേഖലയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടന്നുവരികയാണ്. മേല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 9 കോടി രൂപയോളം CSR ഫണ്ട് ലഭ്യമാണ്. ഈ ഫണ്ട് ആ പ്രദേശത്തെ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്...

Post

മലയാളി സമൂഹം മാതൃക പ്രവാസികൾ മാലിദീപ് അംബാസിഡർ

ദുബായ്: കേരളീയ പ്രവാസിസുഹൃത്തുക്കൾ സമർത്ഥരും സതീർത്ഥരുമാണെന്ന് മാലിദീപ് അംബാസിഡർ മുഹമ്മദ് ഹുസൈൻ ശരീഫ് അഭിപ്രായപ്പെട്ടു.മാലിദീപും കേരളവും തമ്മിൽ കൂടുതൽ അടുപ്പമുണ്ടെന്നും ഇന്ത്യയുടെ ആത്മ സുഹൃത്ത്‌രാജ്യമാണ് മാലിദീപ്എന്നും അദ്ദേഹം കൂട്ടി ചേർത്തു. ദുബായിൽ സ്വകാര്യ ചടങ്ങിൽ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഹമ്മദ് ശരീഫ് ഹുസൈൻ. പൂർവ്വ കാലത്തു മാലിദീപിന് ഭാഗമായിരുന്ന ലക്ഷദീപിലെ മിനിക്കോയിലെ മാതൃഭാഷയായ മഹലിൽ ഭാഷയും മാലിദീപ് ഭാഷയായ ദിവേഹിയും തമ്മിൽ വളരെ സാമ്യമുണ്ട്,ലക്ഷദീപ് സംസാരഭാഷ മലയാളമാണെന്നും ഈ സാംസ്ക്കാരിക ബന്ധം മൂലം മലയാളം...

Post

തിഹാർ ജയിലിൽ കഴിയുന്ന ഈ അബൂബക്കറെ മോചിപ്പിക്കുക

എന്റെ ഭർത്താവ് ഇ. അബൂബക്കർ ഗുരതരരോഗങ്ങളുമായി മല്ലടിച്ച് തിഹാർ ജയിലിൽ കഴിയുകയാണ്. 2025 ജൂൺ 17ന് അദ്ദേഹത്തിന്റെ തടവ് ജീവിതത്തിന്റെ ആയിരം ദിവസം പിന്നിടുന്നു. തടവറ ജീവിതം മൂന്നുവർഷത്തോടടുക്കുമ്പോൾ നിരവധി രോഗങ്ങളാണ് 73 കാരനായ അദ്ദേഹത്തെ വേട്ടയാടുന്നത്. വിചാരണക്കോടതിയിലും ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സമർപ്പിച്ച ജാമ്യ ഹർജികൾ തള്ളപ്പെട്ടതിനാൽ നീതിനിഷേധിക്കപ്പെട്ട് ജയിൽവാസം തുടരുകയാണ് ഇ.അബൂബക്കർ. പോപുലർ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായിട്ടാണ് എൻഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അന്നനാള കാൻസർ രോഗബാധയെ തുടർന്ന് ശസ്ത്രക്രിയക്കു ശേഷം പൂർണ വിശ്രമത്തിലായിരുന്ന...

Post

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! NH47 ൽ വൻ ഗതാഗത കുരുക്ക്

രവിമേലൂർ ചാലക്കുടി – കൊരട്ടി മുതൽ മുരിങ്ങൂർ വരെ വൻ ഗതാഗതകുരുക്ക് –NH47 ൽ യാത്ര ചെയ്യുന്നവർ മണിക്കൂറുകൾ കാത്ത് കിടന്നിട്ടാണ് മുരിങ്ങൂർ ജംഗ്ഷനിൽ നിന്നും ചാലക്കുടിയിലേയ്ക്ക് എത്താൻ കഴിയുന്നത്! കുറച്ചു കാലങ്ങളായി മുരിങ്ങൂർ ജംഗ്ഷനിൽ നടക്കുന്ന അടിപ്പാതയുടെ ശാസ്ത്രീയമല്ലാത്ത രീതിയിലുള്ള പ്രവർത്തനമാണ് യാത്രക്കാരെ ദുരിതത്തിൽ ആക്കിയിരിക്കുന്നത്? വേണ്ടത്ര സുരക്ഷയില്ലാത്ത വീതികുറഞ്ഞ സർവ്വീസ് റോഡുകളും – കാനകളുടെ മുകളിൽ ഇട്ടിരിക്കുന്ന ബലമില്ലാത്ത സ്ലാബുകളും – ടോറസ്സ് പോലുള്ള വാഹനങ്ങളും, മറ്റും സ്ലാബിൽ കയറി ഇറങ്ങിയാൽ, മാത്രമെ യാത്ര...

Post

മൈക്കൽ ജാക്സനെ എന്തുകൊണ്ട് അനുരാജ് എതിർക്കുന്നില്ല?

കാലിക്കറ്റ് സർവകലാശാല റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതു പിൻവലിക്കാൻ പരാതി നല്കിയ സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. കെ. അനുരാജ് എന്തുകൊണ്ടാണ് മൈക്കൽ ജാക്സന്റെ പാട്ട് ഉൾപ്പെടുത്തിയതിനെ എതിർക്കാതിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന്, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആവശ്യപ്പെട്ടു. മൈക്കൽ ജാക്സൻ നേരിട്ട അതേ ആരോപണങ്ങളാണ് ഇന്നു വേടനും നേരിടുന്നത്. ലോകത്തൊരിടത്തും അക്കാരണങ്ങൾകൊണ്ട് മൈക്കൽ ജാക്സനെയോ അദ്ദേഹത്തിന്റെ കലയെയോ ആരും തീണ്ടാപ്പാടകലെ നിർത്തിയിട്ടില്ല. ‘കല വേറെ, കലാകാരൻ വേറെ’ എന്ന ഒരു സാമാന്യ ബോധംപോലും ഇല്ലാതെ, ഗവേഷണം...

Post

ബക്രീദ് അവധി: സർക്കാരിൻ്റെ നിസ്സംഗത മൂലം ജീവനക്കാർക്കുണ്ടായ പ്രതിസന്ധി പരിഹരിക്കണം

തിരുവനന്തപുരം: ബക്രീദ് അവധി മുൻകൂട്ടി പ്രഖ്യാപിക്കുന്നതിൽ ഇടതു സർക്കാർ കാണിച്ച നിസ്സംഗത സർക്കാർ ജീവനക്കാരെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കിയെന്നും അത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്. പുതിയ ഉത്തരവ് പ്രകാരം വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയും ശനിയും അവധി നൽകാൻ സർക്കാർ തയ്യാറാവണം.മാസപ്പിറവി അനുസരിച്ച് ബക്രീദ് ദിനം ഒരാഴ്ച മുമ്പേ പ്രഖ്യാപിച്ചിട്ടും അവധി സംബന്ധിച്ച് തീരുമാനമെടുക്കാൻ വൈകിയത് നീതികരിക്കാനാവില്ല. വിഷയത്തിൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ തന്നെ നിവേദനം നൽകിയിട്ടും അത് മുഖവിലയ്ക്കെടുക്കാതിരുന്നത്...

Post

കൊച്ചിയിൽ കപ്പൽ അപകടം തീരദേശത്തുള്ളവർ ജാഗ്രത പാലിക്കുക

കൊച്ചി :കൊച്ചിയിൽ നിന്നും 38 നോട്ടിക്കൽ മൈൽ അകലെ 6-8 കണ്ടെയ്നറുകൾ കടലിൽ വീണു. ഓയിൽ കാർഗോ കപ്പലുകളിൽ നിന്നാണ് കണ്ടെയ്നറുകൾ വീണത്. കേരളതീർത്ത് ഇവ വന്നടിയാൻ സാധ്യതയുള്ളതിനാൽ തീര്‍ദേശത്തുള്ള പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ടതും അത്തരത്തിലുള്ള ഏതെങ്കിലും വസ്തു തീർത്തടിഞ്ഞാൽ സ്പർശിക്കുകയോ അവയുടെ പക്കൽ പോകുകയോ ചെയ്യരുത്.-KSDMA

Post

ദേശീയപാത നിര്‍മാണത്തിലെ ദീര്‍ഘവീക്ഷണമില്ലായ്തയാണ് അപകടത്തിന് കാരണം

വേങ്ങര: ദേശീയപാത വികസനത്തിലെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് കൂരിയാട് പാതയുടെ തകര്‍ച്ചക്ക് കാരണമെന്ന് എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം പ്രസിഡന്റ് പി ഷെരീഖാന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാലവര്‍ഷത്തിലും കൂരിയാട് സര്‍വീസ് റോഡ് തകര്‍ന്നിരുന്നു. കാലവര്‍ഷം തുടങ്ങുംമുമ്പെയാണ് ഇത്തവണ ദേശീയപാത നിലംപൊത്തിയത്. ചെറിയ മഴക്ക് പോലും വെള്ളം കെട്ടിനില്‍ക്കുന്ന കൂരിയാട് പാടത്ത് മതിയായ സംരക്ഷണമൊരുക്കാതെ കെട്ടിപ്പൊക്കി പാതയൊരുക്കിയതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം. ഉയരം കുറച്ചും ശാസ്ത്രീയമായ സംരക്ഷണമൊരുക്കിയും വികസനത്തിലെ അപാകതകള്‍ പരിഹരിച്ച് ജനങ്ങളുടെ ഭീതിയകറ്റണം. കൂരിയാട് പാടത്തെ തോടുകളും ജലസംഭരണികളും ശുചീകരിച്ച്...

Post

ദേശീയ പാത മണ്ണിടിച്ചില്‍: സമഗ്ര അന്വേഷണം വേണം: സി പി എം

മലപ്പുറം: നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയില്‍ മണ്ണിടിഞ്ഞ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി എം ജില്ലാ സെക്രട്ടറി വി പി അനില്‍ ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹൈദരാബാദ് ആസ്ഥാനമായുള്ള കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ് കമ്പനിയാണ് നിര്‍മാണം നടത്തുന്നത്. നിര്‍മാണത്തില്‍ അപകാതയുണ്ടായിട്ടുണ്ടോയെന്ന കാര്യം ദേശീയപാത അതോറിറ്റി പരിശോധിക്കണം. ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കാരിതിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും വി പി അനില്‍ പ്രസ്താവനയില്‍ പറഞ്ഞു.