തിരുവനന്തപുരം: സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കള്ളക്കേസെടുക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സീനിയർ ജേണലിസ്‌റ്റ് ഫോറം കേരള സംഘടിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. വിപണി താൽപ്പര്യങ്ങൾക്ക് കീഴടങ്ങുന്നതു മൂലം രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.അതേ...
FlashNews:
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
മലപ്പുറം നഗരസഭയിലെ കള്ളവോട്ട് ചേർക്കൽജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു
മലപ്പുറം: സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തിയ വ്യാജ വോട്ട് ചേർക്കലിനെതിരെ പോലീസ് നടപടി സ്വീകരിച്ചു. ഇത് പ്രകാരം എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വയസ്സ് തിരുത്തി വോട്ടർ പട്ടികയിൽ ചേർക്കാൻ സമർപ്പിച്ച അഞ്ചുപേർക്ക് എതിരെയാണ് ജാമ്യമില്ല പ്രകാരം കേസെടുത്തത്.ഇത്തിൾപറമ്പ് സ്വദേശികളായ അഞ്ചുപേർക്ക് എതിരെയാണ് എസ്എസ്എൽസി ബുക്കിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ പോലീസ് എഫ്ഐആർ രേഖപ്പെടുത്തി കേസെടുത്തത്.ബിഎൻഎസ് ആക്ട് 336,340 വ്യാജരേഖ ചമക്കൽ വകുപ്പുകൾ പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തത്.വ്യാജ രേഖകൾ സമർപ്പിച്ച കൂടുതൽ വിവരങ്ങൾ വിവിധ...
മുതിർന്ന മാധ്യമ പ്രവർത്തകരുടെദേശീയ സമ്മേളനം തുടങ്ങി
ഗാസയുടെ ദുരിതം ചിത്രങ്ങളിൽ, തിരുവനന്തപുരം: ഗാസയിലെ യാതനകളും കരൾ പിളർക്കുന്ന ദൃശ്യങ്ങളും പട്ടിണിയും ചിത്രീകരിക്കുന്ന അന്താരാഷ്ട്ര വാർത്താ ചിത്ര പ്രദർശനത്തോടെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് തുടക്കം.കേരളത്തിലെ പ്രതിഭാധനരായ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ അപൂർവ ചിത്രങ്ങളുടെ ശേഖരവും പ്രദർശന വേദിയെ സമ്പന്നമാക്കുന്നു.സാംസ്കാരിക വകുപ്പിന്റെ തൈക്കാട് ഭാരത് ഭവനിൽ ഒരുക്കിയ ത്രിദിന പ്രദർശനം തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഗാസയിൽ കൊല്ലപ്പെട്ട 270 മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് അവരുടെ ചിത്രങ്ങൾക്കു മുന്നിൽ...
പുനര്‍ഗേഹം എന്ന പുനരധിവാസം
•സ്പെഷ്യൽ സ്റ്റോറി പുനര്‍ഗേഹം എന്ന പുനരധിവാസം:യാതനകള്‍ക്കൊടുവില്‍ മത്സ്യത്തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നു പറവണ്ണ സ്വദേശിയായ യൂസുഫും സക്കീനയും അവരുടെ പ്രായമായ ഉമ്മയുമടങ്ങുന്ന കുടുംബത്തിന് കടല്‍ വെള്ളം കയറാത്ത വീട് ഒരു സ്വപ്നമായിരുന്നു. കടലാക്രമണം നേരിടുന്ന സമയത്ത് വീശിയടിക്കുന്ന കാറ്റില്‍ ഷീറ്റ് മേഞ്ഞ കൂരയുടെ മേല്‍ക്കൂരകള്‍ പറന്നുപോകും. വീട് നിറയെ വെള്ളം. ഉറങ്ങാനാവാതെ നേരം വെളുപ്പിച്ച എത്രയോ രാത്രികള്‍. മകളുടെ നാലു വയസായ ആണ്‍കുട്ടിയെയും പ്രായമായ ഉമ്മയെയും ഓര്‍ത്തായിരുന്നു യൂസഫിന്റെ വേവലാതി മുഴുവന്‍. കടല്‍ കയറാതിരിക്കാന്‍ കരിങ്കല്‍ ഭിത്തികള്‍...
ബഹു.മന്ത്രി ശ്രീ. വി. ശിവൻകുട്ടിയുടെ വാർത്താസമ്മേളനം – ഓഗസ്റ്റ് 5-മലപ്പുറം
64-ാമത് കേരള സ്കൂൾ കലോത്സവം കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്ക് വഹിച്ചിട്ടുള്ള ഒരു മേളയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ മഹാമേള കേരളത്തിൻറെ അഭിമാനമാണ്. കലാകേരളത്തിൻറെ ഏറ്റവും വലിയ പ്രദർശന മാമാങ്കമായ 64-ാമത് കേരള സ്കൂൾ കലോത്സവം 2026 ജനുവരി 07 മുതൽ 11 വരെ തൃശ്ശൂർ ജില്ലയിൽ വച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് സംസ്കൃതോത്സവവും,...
കരിപ്പൂർ ;റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു
കരിപ്പൂർ :ആഭ്യന്തര വിമാനത്താവളമായി ഒതുങ്ങുമായിരുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് വലിയ വിമാനങ്ങള്‍ കുതിച്ചുയരാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്‍ പുനര്‍ജന്മം ലഭിച്ച മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും പറന്നിറങ്ങും. ഇതോടെ മലബാറിന്റെ വാണിജ്യ വ്യവസായ രംഗങ്ങളിലും പുത്തനുണര്‍വ് പ്രകടമാകും. 2020 ആഗസ്റ്റ് എട്ടിനുണ്ടായ കരിപ്പൂര്‍ വിമാന അപകടമാണ് മലബാറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകുളെ തളര്‍ത്തിയത്. വിമാനത്താവളത്തിന്റെ റണ്‍വേ സുരക്ഷ ഏരിയ ദീര്‍ഘിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക്...
ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചിട്ടാണുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 773.50 മീറ്ററില്‍ അധികരിക്കുകയും, മഴയുടെ തീവ്രത വിലയിരുത്തിയും നിയന്ത്രിത അളവില്‍ ഷട്ടര്‍ ഉയര്‍ത്തി അധിക ജലം തുറന്നുവിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേർട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല. ഡാം സുരക്ഷാ അലേർട്ടുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അലേർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ ജല...
സീനിയർ ജേണലിസ്റ്റ്സ്ഫോറം ഡൽഹി ഘടകം രൂപീകരിച്ചു
ന്യൂഡൽഹി: സീനിയർ ജേണലിസ്റ്റ്സ് ഫോറം ഡൽഹി ഘടകത്തിന്റെ പ്രസിഡന്റായി ദി ഹിന്ദു , ട്രബ്യൂണൽ പത്രങ്ങളിൽ പ്രവർത്തിച്ച സന്ദീപ് ദീക്ഷിത് തിരഞ്ഞെടുക്കപ്പെട്ടു.ജോർജ് കള്ളിവയൽ (ദീപിക) ആണു സെക്രട്ടറി.മറ്റ് ഭാരവാഹികൾ: അതിഥി നിഗം (വൈസ് പ്രസി) പി.ജി.ഉണ്ണികൃഷ്ണൻ (ജോയന്റ് സെക്രട്ടറി) പി. സുന്ദർ രാജൻ (ട്രഷറർ)കേരള ഹൗസിൽ നടന്ന ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ യോഗത്തിലാണു ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ സന്ദീപ് ദീക്ഷിത് അദ്ധ്യക്ഷത വഹിച്ചു. സീനിയർ ജേണലിസ്റ്റ്സ് ഫോറം ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ , നാഷണൽ...
പരപ്പനങ്ങാടി റെയിൽവേ വികസനംDRM ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിവേദനം നൽകി
പരപ്പനങ്ങാടി:പരപ്പനങ്ങാടി റെയിൽവേ വികസന പ്രവർത്തനങ്ങൾ വിലയിരുത്തനായി പരപ്പനങ്ങാടിയിലെത്തിയ DRM ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിവേദനം നൽകി. അബ്ദുസമദ് സമദാനി MP യും കൂടെ ഉണ്ടായിരുന്നു. മംഗള ലക്ഷദീപ് സൂപ്പർ ഫാസ്റ്റ് ട്രെയിൻ, മാവേലി എക്സ്പ്രസ്, ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ജനശദാബ്ദി എക്സ്പ്രസ് കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രൈനുകൾക്കും പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി റെയിൽവെസ്റ്റേഷൻ സന്ദർശിച്ച പാലക്കാട് ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദിക്ക് നിവേദനം നൽകി.നിർദ്ദിഷ്ട ബസ് സ്റ്റാൻഡിൽ നിന്നും പഴയ ബസ് സ്റ്റാൻഡിലേക്ക്...
പത്രപ്രവർത്തക യൂണിയൻ വർഗീയതയ്‌ക്ക് കുടപിടിക്കരുത്
ജമാഅത്തെ ഇസ്ലാമി ശൂറാ കൗൺസിൽ അംഗം സി ദാവൂദ് മീഡിയാവൺ ചാനലിനെ ഉപയോഗിച്ച് നടത്തുന്ന വർഗീയ വിഷലിപ്‌ത പ്രചാരണത്തിന് കേരള പത്രപ്രവർത്തക യൂണിയൻ കുടപിടിക്കരുതെന്ന് ദേശാഭിമാനി ജേർണലിസ്‌റ്റ് യൂണിയൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.മതസൗഹാർദ്ദത്തിനും സഹിഷ്‌ണുതയ്‌ക്കും മാതൃകയായ സംസ്ഥാനമാണ് കേരളം. രാഷ്‌ട്രീയ വിയോജിപ്പുകൾക്കിടയിലും മതനിരപേക്ഷ ഉള്ളടക്കം വാർത്തയിലും അവതരണത്തിലും കാത്തുസൂക്ഷിക്കാൻ എക്കാലവും മലയാള മാധ്യമങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, മീഡിയാവൺ ചാനലിനെ ഉപയോഗപ്പെടുത്തി ജമാഅത്തെ നേതവായ സി ദാവൂദ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ നിരന്തരം അപവാദപ്രചാരണം നടത്തുകയാണ്. ചരിത്ര വസ്‌തുതകളെ വക്രീകരിച്ച്...