സപ്ലൈകോയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും.ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ആയിരുന്നു ഈ പദ്ധതികൾ നടപ്പാക്കിയത്. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു വരെയുള്ള സമയത്ത് സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയില്‍ നിന്നും 10% കുറവ് നല്‍കുന്ന പദ്ധതിയാണ് ഹാപ്പി അവേഴ്സ്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ്...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
‘ചെകുത്താൻ’ അറസ്റ്റിൽ
വയനാട്ടിൽ ദുരന്ത മേഖല സന്ദർശിച്ചതിന് നടനും ലെഫ്റ്റനൻ്റ് കേണലുമായ മോഹൻലാലിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ അജു അലക്സിനെ അറസ്റ്റ് ചെയ്തു. ആർക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ല നടൻ സിദ്ധീഖ് പറഞ്ഞു. മോഹൻലാൽ വയനാട് സന്ദർശിച്ചത് പുണ്യ പ്രവൃത്തിയാണ്. വ്യക്തി താത്പര്യത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നില്ല അദ്ദേഹത്തിൻ്റെ സന്ദർശനമെന്നും സിദ്ദിഖ് പറഞ്ഞു.
ട്രെയിനിന്റെ വാതിൽ തട്ടി പുറത്തേക്ക് വീണ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കൊട്ടിയം∙ മാതാപിതാക്കളോടൊപ്പം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനി ട്രെയിനിൽ നിന്നും വീണു മരിച്ചു. കൊട്ടിയം ഗോകുലത്തിൽ ഷാജി – ബിനി ദമ്പതികളുടെ മകൾ ഗൗരി ബി.ഷാജി (16) ആണ് മരിച്ചത്. തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്നും കോട്ടയത്തേക്ക് വേണാട് എക്സ്പ്രസിൽ പോകുമ്പോൾ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു
കോട്ടയം: കോട്ടയത്ത് യുവ കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ജോബോയ് ജോർജാണ് മരിച്ചത്. പച്ചക്കറി വാങ്ങുന്നതിനിടെ കടയിൽ കുഴഞ്ഞു.
നാളെയും മറ്റന്നാളും ചിമ്മിനി ഡാം തുറക്കും
നാളെയും മറ്റന്നാളും ചിമ്മിനി ഡാം തുറക്കും ചിമ്മിണി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 08/08/2024 ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5 മണി വരെയും 09/08/2024, 10/08/2024 എന്നീ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയും റിവർ സ്ലൂയിസ് തുറന്ന് ഒരു സെക്കൻഡിൽ 6.36 ഘനമീറ്റർ എന്ന തോതിൽ കുറുമാലി പുഴയിലേയ്ക്ക് ജലം ഒഴുക്കിവിടുന്നതാണ്. ഇതുമൂലം പുഴയിൽ 10മുതൽ 12സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരുന്നതാണ്. ആയതിനാൽ കരുവന്നൂർ, കുറുമാലി പുഴകളുടെ...
ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 ആഗസ്റ്റ് 7 ന് (ഇന്ന് ) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 kmph വരെയും (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്....
” സംവിധാൻ 2024 ” ക്വിസ്സ് മത്സരം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഈ സ്വാതന്ത്ര്യ ദിനത്തിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും കോളേജുകളെയും ഉൾപ്പെടുത്തി ഇന്റർകോളേജ് ക്വിസ് മത്സരം “സംവിധാൻ 2024” നടത്തപ്പെടുന്നു. ” ഇന്ത്യ ഇന്നലെകളിൽ ഇന്ന്, നാളെ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം. പ്രായ പരിധി 17 മുതൽ 25 വരെയാണ്. ഒരു കോളേജ് ടീമിൽ നിന്നും മൂന്ന് വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. കൂടാതെ ഓഡിയൻസ് ആയി പങ്കെടുക്കുന്നവർക്കും ഉത്തരം പറയാ൯...
ഒളിവിൽ കഴിഞ്ഞിരുന്ന കൊലകേസ് പ്രതി അറസ്റ്റിൽ
പ രവിമേലൂർ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര തച്ചാട്ടുതറ വീട്ടിൽ താമസിക്കുന്ന സജീഷ് (39) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളും ഓട്ടോ ഡ്രൈവറുമായി ഉണ്ടായ വാക്ക് തർക്കവും അതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയതിലും ഉള്ള വൈരാഗ്യത്തെ തുടർന്ന് ഇവരെ ആക്രമിക്കുന്നതിനായി ക്വട്ടേഷൻ നൽകുകയായിരുന്നു. മറ്റു പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘം തമിഴ്നാട്ടിലും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലും മാറിമാറി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ...
റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച്
റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് തിരുവനന്തപുരം: റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശം. സംസ്ഥാന സര്‍ക്കാരാണ് ഇതിന് മുൻകൈ എടുക്കുന്നത്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാനാണ് നിർദേശം. സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. 10 ദിവസത്തെ ശമ്പളം നല്‍കാമോ എന്ന അഭിപ്രായമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. പുനരധിവാസത്തിന് വേണ്ടി 1,000 കോടി എങ്കിലും വരുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. 5 ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.
ആംനസ്റ്റി 2024; നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ യജ്ഞം
കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റി 2024 നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയിലുള്‍പ്പെടുത്തി കുടിശ്ശിക നിവാരണ യജ്ഞം ഊര്‍ജ്ജിതമാക്കുന്നു. കുടിശ്ശിക തീര്‍ക്കാന്‍ താല്‍പ്പര്യമുളള വ്യാപാരികള്‍ക്കും വ്യാപാരി സംഘടനാ പ്രതിനിധികള്‍ക്കും, ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും സംശയനിവാരണത്തിനും അപേക്ഷ സമര്‍പ്പിച്ച് കുടിശ്ശിക തീര്‍ക്കുന്നതിനായി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷ നല്‍കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു. ആഗസ്റ്റ് 7 ന് രാവിലെ 11 ന് തൃശ്ശൂര്‍ പൂത്തോളിലുള്ള സംസ്ഥാന ചരക്ക് സേവന നികുതി കെട്ടിട സമുച്ചയത്തിലെ സമ്മേളന ഹാളില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ ആംനസ്റ്റി...








