പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ സൗജന്യ സംരംഭകത്വ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 31നു മുൻപായി എന്‍.ബി.എഫ്.സി യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. പ്രവാസികള്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം. ഉചിതമായ സംരംഭകപദ്ധതികള്‍...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
വധശ്രമം: ഒളിവിൽ പോയ പ്രതിയെ പിടി കൂടി ‘
പരപ്പനങ്ങാടി :അരിയല്ലൂർ ബീച്ചിൽ ജൂൺ 27 ണ് നടന്ന വധശ്രമകേസിലെ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂർ കടപ്പുറത്തു പകൽ സമയത്തുണ്ടായ വധശ്രമ കേസിൽ പ്രതിയെ കണ്ടത്താതത് ഏറെ വിവാദമായിരുന്നു. അരിയല്ലൂർ ബീച്ചിലെ വടക്കേപ്പുറത്തു മുജീബിനെ കുത്തി പരിക്കേൽപ്പിച്ചു ഒളിവിൽ പോയ കോട്ടിൽ കണ്ണന്റെ പുര യ്ക്കൽ മുബൈറിന്റെ മകൻ സുൽഫിക്കർ (25)നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിലും കണ്ണൂരിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന സുൽഫിക്കർ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ സഞ്ജു ജോസഫ്...
കണ്ണൂരിൽ സെപ്റ്റംബർ12 ന് ജനകീയ സദസ്
കണ്ണൂർ മണ്ഡലത്തിൽ ബസ് സർവീസ് ഇല്ലാത്ത പ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്തുന്നതിനും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കുന്നതും സംബന്ധിച്ച് ആലോചിക്കുന്നതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ പ്രാഥമിക യോഗം ചേർന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ12 ന് കണ്ണൂരിൽ ജനകീയ സദസ് സംഘടിപ്പിക്കും.മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഗ്രാമീണ മേഖലയിൽ ബസ് സർവ്വീസ് ഇല്ലാത്തതും, നിന്നു പോയതുമായ ഇടങ്ങളിൽ സർവ്വീസ് നടത്തുന്നത് സംബന്ധിച്ച്കെ എസ് ആർ ടി സി, പ്രൈവറ്റ്ബസ് ഉടമകൾ എന്നിവരുടെ അഭിപ്രായം തേടും. കണ്ണൂർ നടാൽ, ചാല,...
എയർപോർട്ട് സൗജന്യ പാർക്കിങ് സമയം കുറച്ചു. നിരക്ക് കൂട്ടി
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതൽ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതൽ പുറത്തു കടക്കുന്നതുവരെ വാഹനങ്ങൾക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആയി ഉയർത്തി. ഇത് വാഹനം പാർക്ക് ചെയ്യാതെ പുറത്തുപോകാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്കും സന്ദർശകർക്കും ആശ്വാസമാകും. എന്നാൽ, പാർക്കിങ് നിരക്കിൽ വർധനയുണ്ട്. മാത്രമല്ല, എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തി. ആദ്യത്തെ അര മണിക്കൂറിനും പിന്നീട്...
പിണറായി എജ്യുക്കേഷണൽ ഹബ് ശിലാ സ്ഥാപനം 23ന്
പിണറായി എജ്യുക്കേഷണൽ ഹബിൻ്റെ ശിലാ സ്ഥാപനം ആഗസ്റ്റ് 23 ന് രാവിലെ 10 ന് പിണറായി കൺവെൻഷൻ സെൻ്ററിൽ മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. പിണറായി കൺവെൻഷൻ സെൻ്ററിൽ ചേർന്ന സംഘാടക സമിതിരൂപീകരണ യോഗത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ അധ്യക്ഷനായി. കെ. പ്രദീപൻ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.കെ. രാജീവൻ, എൻ.കെ. രവി കെ. ഗീത, ടി. സജിത എ.വി. ഷിബ ,...
കാലിക്കറ്റ് സർവകലാശാല യൂ ണിയൻ ഉദ്ഘാടനം നാളെ (16ന് )
വയനാട് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: വയനാട് ദുരന്ത ത്തെ തുടർന്ന് മാറ്റി വെച്ച കാലി ക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം16-ന് നട ത്താൻവൈസ് ചാൻസലറുടെ അ ധ്യക്ഷതയിൽ ചേർന്ന യോഗം തീ രുമാനിച്ചതായ് ഭാരവാഹികൾ വാ ർത്താകുറിപ്പിലൂടെ വ്യക്തമാക്കി. നാളെ വൈകിട്ട് 4 മണിക്ക് സർവ്വ കലാശാല ആര്യഭട്ട ഹാളിലാണ് പരിപാടി.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,പ്രതിപക്ഷ ഉപനേ താവ് പി കെ കുഞ്ഞാലിക്കുട്ടി തു ടങ്ങി സാമൂഹിക സാംസ്കാരിക...
ഖുശ്ബു രാജി വച്ചു
ചെന്നൈ: ദേശീയ വനിത കമ്മിഷൻ അംഗത്വം രാജി വച്ച് സിനിമാ താരം ഖുശ്ബു. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരിക്കേ 2023ലാണ് ഖുശ്ബു വനിതാ കമ്മിഷൻ അംഗമായത്. ഒരു മാസം മുൻപേ രാജി സമർപ്പിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് തീരുമാനമായതെന്ന് ഖുശ്ബു. തുടർന്നും ബിജെപിക്കു വേണ്ടി പ്രവർത്തിക്കുമെന്നും താരം വ്യക്തമാക്കി
കായകല്‍പ്പ് അവാര്‍ഡ് തിളക്കത്തില്‍ മലപ്പുറം ജില്ല
സംസ്ഥാന കായകല്‍പ്പ് അവാര്‍ഡില്‍ മലപ്പുറം ജില്ലയക്ക് വിജയത്തിളക്കം. ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ക്കായി ഒരു കോടിയോളം രൂപയുടെ സമ്മാനമാണ് ലഭിച്ചത്. മലപ്പുറത്തിന്റെ ആരോഗ്യമേലയുടെ വളര്‍ച്ച സൂചിപ്പിക്കുന്നതാണ് മലപ്പുറത്തിന് ലഭിച്ച കായകല്‍പ്പ് അവാര്‍ഡ്. സംസ്ഥാനതലത്തില്‍ ജില്ലാ ആശുപത്രികളില്‍ 91.75 ശതമാനം മാര്‍ക്ക് നേടി ഡബ്ല്യൂ ആന്റ് സി ആശുപത്രി പൊന്നാനി മലപ്പുറം ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡിന് അര്‍ഹരായി. അതു കൂടാതെ പൊന്നാനി ഡബ്ല്യു ആന്റ് സിക്ക്(94.74) ശതമാനം മാര്‍ക്കോടെ പരിസ്ഥിതി സഹൃദ ആശുപത്രിക്കുളള 10 ലക്ഷം...
കൃഷിനാശം: നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
മഴക്കെടുതിയില്‍ കൃഷി നാശമുണ്ടായാല്‍ എയിംസ് പോര്‍ട്ടല്‍ www.aims.kerala.gov.in മുഖാന്തിരം അപേക്ഷ നല്‍കണം. കൃഷിനാശം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തി കൃഷിനാശത്തിന്റെ ഫോട്ടോയും കരമടച്ച രസീതി എന്നിവയും അപ്പ്‌ലോഡ് ചെയ്യണം. ഓരോ വിളയ്ക്കും കൃഷി നാശത്തിനും ക്രോപ് ഇന്‍ഷുറന്‍സ് അനുകൂല്യത്തിനും എയിംസ് പോര്‍ട്ടലില്‍ അപേക്ഷിക്കണം. വ്യക്തിഗതമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
മഴക്കെടുതി:നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടത്തിന് റവന്യൂ വകുപ്പില്‍ നിന്ന് റിലീഫ് പോര്‍ട്ടല്‍ മുഖേന ധനസഹായം അനുവദിക്കുന്നു. ഇതിനായി വീട്ടുടമ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, വിലാസം, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ബാങ്ക് അക്കൗണ്ട് മുഖേന തുക വിതരണം ചെയ്യുന്നതിനാല്‍ അപേക്ഷയില്‍ ചേര്‍ക്കുന്ന ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെന്നും ആക്ടീവ് ആണെന്നും ഉറപ്പാക്കണം. നാശനഷ്ടത്തോത് കണക്കാക്കുന്നതിനായി വില്ലേജ് ഓഫീസര്‍...









