Home » Kerala » Page 32

Category: Kerala

Post
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി; ധനസഹായത്തിന് ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി; ധനസഹായത്തിന് ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം

മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായം ലഭിക്കുന്നതിന് ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം. ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്, ഫിനിഷിങ്, പ്ലമ്പിങ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നത്. അപേക്ഷകയുടെ അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. ബി.പി.എല്‍ കുടുംബം, അപേക്ഷകയോ...

Post
കെയുഡബ്ലുജെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കെയുഡബ്ലുജെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കെയുഡബ്ലുജെ സംസ്ഥാന ഭാരവാഹികൾ തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയന് പുതിയ നേതൃത്വം. മാധ്യമം ന്യൂസ് എഡിറ്ററും മുൻ യൂണിയൻ പ്രസിഡന്റുമായ കെ പി റെജി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജനയുഗം മലപ്പുറം ലേഖകനും യൂണിയൻ മലപ്പുറം മുൻ സെക്രട്ടറിയുമായ സുരേഷ് എടപ്പാളാണ് ജനറൽ സെക്രട്ടറി’ .

Post
മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

. രവിമേലൂർ ആസാം നാഗൗൺ സ്വദേശികളായ അസ്മിന ബീഗം (40), മുഹബുള്ള ഹക്ക് എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഇവർ താമസിക്കുന്ന കോട്ടച്ചിറയിലെ ലൈൻ കെട്ടിടത്തിലെ ആറാമത്തെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാര്യാഭർത്താക്കൻമാരാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ മൂന്ന് പ്രത്യേക കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് .ആസാമിൽ നിന്ന് ട്രെയ്നിൽ കഞ്ചാവെത്തിച്ച് ചെറിയ പൊതികളിലാക്കിയാണ് വിൽപ്പന. കൂടുതലായും ഇതര സംസ്ഥാനക്കാർക്കിടയിലാണ് കഞ്ചാവ് കഞ്ചവടം നടത്തുന്നത്. കഴിഞ്ഞ ദിവസം...

Post
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു കർണാടക തീരങ്ങളിൽ (03/08/2024 ന്) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 03/08/2024 : കർണാടക തീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. പ്രത്യേക ജാഗ്രതാ നിർദേശം 03/08/2024 മുതൽ 07/08/2024 വരെ: മധ്യ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ...

Post
വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് ന് അപേക്ഷകൾ ക്ഷണിച്ചു

വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് ന് അപേക്ഷകൾ ക്ഷണിച്ചു

സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി.  30 പേര്‍ക്കാണ് പ്രവേശനം.  നൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്‌സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 34,500/- രൂപയാണ് ഫീസ്.  പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും.    പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍...

Post
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂര്‍ , മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ സ്കൂളുകൾക്ക് അവധി. മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നാളെ (ഓഗസ്റ്റ് 2) അവധി. അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

Post
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി

വയനാട്: പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ‍ഡി സതീശനും ഒപ്പമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും സന്ദർശിക്കും. ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കില്ല എന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു

Post
പറമ്പിക്കുളം: ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു

പറമ്പിക്കുളം: ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു

പറമ്പിക്കുളം ജലസംഭരണിയിലെ ജലനിരപ്പ് ഇന്ന് രാവിലെ 9.15ന് 1815 അടിയിലെത്തിയതിനാൽ ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു ( ഫസ്റ്റ് വാണിങ്). ചാലക്കുടി പുഴയുടെ കരകളിലുള്ളവർ ജാഗ്രത പാലിക്കണം.

Post
ജസ്റ്റീസ് ബാലകൃഷ്ണന്‍ കമ്മീഷന്‍ തെളിവെടുപ്പ് ഇന്ന്

ജസ്റ്റീസ് ബാലകൃഷ്ണന്‍ കമ്മീഷന്‍ തെളിവെടുപ്പ് ഇന്ന്

കൊച്ചി: പട്ടികജാതി വിഭാഗ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍ കമ്മീഷന്‍ ഇന്ന്  (ആഗസ്റ്റ് 1) രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തും.  കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍ (മുന്‍ ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ) കൂടാതെ അംഗങ്ങളായ  രവീന്ദര്‍ കുമാര്‍ ജെയ്ന്‍, പ്രൊഫ. സുഷമ യാദവ് എന്നിവരും പങ്കെടുക്കും.  പൊതുജനങ്ങള്‍ക്ക് നേരിട്ട്  നിവേദനങ്ങള്‍ രാവിലെ 10 മുതല്‍ സമര്‍പ്പിക്കാം.

Post
നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെയും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും സംസ്ഥാനത്ത് നാളെ (01/08/2024) 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.