തൃശൂർ പൂരം കലക്കിയ എഡിജിപി തന്നെ പൂരം കലക്കിയതിനെപ്പറ്റി അന്വേഷണം നടത്തുന്നത് അപഹാസ്യം.. കോൺഗ്രസ്.. പൊന്നാനി: കേരളത്തിലെ ആഭ്യന്തരവകുപ്പിൽ പോലീസിലെ ക്രീമിനൽ സ്വഭാവമുള്ളവരാണ് ഭരണം നടത്തുന്നതെന്നും, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രകടനവും പൊതുയോഗവും നടത്തി. തൃശൂർ പൂരം കലക്കിയ എഡിജിപിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഇടതുപക്ഷ ഭരണകക്ഷിയായ സിപിഐ പരസ്യ നിലപാടെടുക്കുകയും പൂരം നടത്തിപ്പിൽ വീഴ്ച ഉണ്ടായെന്ന് ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടും, ക്രമസമാധാന ചുമതലയുള്ള എഡി ജിപി അജിത് കുമാറിനെ സംരക്ഷിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അന്തർധാരയാണ് വെളിപ്പെട്ടിരിക്കുന്നതെന്നും, പൂരം കലക്കുവാൻ നേതൃത്വം നൽകിയ എഡിജിപിയെ കൊണ്ട് തന്നെ പൂരം കലക്കിയതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട് നൽകുവാൻ ആവശ്യപ്പെട്ടത് അപഹാസ്യമാണെന്നും പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എംപി സി ഹരിദാസ് കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ, ടിവി ഷബീർ, ടി കെ അഷറഫ്, എൻ എ ജോസഫ്, വി ചന്ദ്രവല്ലി, എ പവിത്രകുമാർ, എൻ പി നബീൽ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് കെ പി ജബ്ബാർ, എൻ പി സുരേന്ദ്രൻ,കട്ടിലായിൽ പ്രദീപ്, കെ ജയപ്രകാശ്,കെ വി സുജീർ, ജാസ്മിൻ എന്നിവർ നേതൃത്വം നൽകി.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply