പൊന്നാനി : പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 25 വരെ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പദ യാത്ര ഒക്ടോബർ 11 ന് വെള്ളിയാഴ്ച പൊന്നാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ പ്രസിഡണ്ട് പി പി സക്കീർ നയിക്കുന്ന പദ യാത്ര ഉച്ചക്ക് ശേഷം മൂന്നിന് ബിയ്യം സെന്ററിൽ നിന്ന് തുടങ്ങി ചന്തപ്പടിയിൽ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
മെഡിസെപില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം
മലപ്പുറം: ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ സര്‍ക്കാരിന്‍റെ മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ആശ്രിത പെന്‍ഷന്‍ ചട്ടപ്രകാരമുള്ള പകുതി പെന്‍ഷനാക്കി വര്‍ദ്ധിപ്പിക്കണമെന്നും സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം കേരള ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ച യോഗം കെ യു ഡബ്ലിയു ജെ നിയുക്ത സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഇരു സംഘടനകളേയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സംവിധാനമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്സ്ഥാന ജന. സെക്രട്ടറി...
കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നടപ്പാക്കില്ല: കെ.ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞെന്നേയുള്ളൂ. ബോധവല്‍ക്കണം നടത്തണമെന്നാണ് കമ്മീഷണര്‍ ഉദ്ദേശിച്ചത്. നിലവില്‍ ചൈല്‍ഡ് സീറ്റ് കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ല. ഉത്തരവ് ഇറങ്ങിയത് സ്ഥലത്തില്ലാത്തപ്പോഴാണെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ തൊട്ട് ഫൈന്‍ അടിക്കുമെന്ന് പറഞ്ഞുവെന്ന് കേള്‍ക്കുന്നു. അതൊന്നും നടക്കില്ല. കുഞ്ഞുങ്ങളെ പരമാവധി കാറിന്റെ മുന്‍വശങ്ങളില്‍...
മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിലേക്ക്.
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്. ബുധനാഴ്ച വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച ശേഷം ബൊക്കെയും താമരപ്പൂവും നല്‍കി. തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു. പൊലീസില്‍ സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി വിപ്ലവകരമായ തീരുമാനങ്ങൾ എടുത്ത ധീര വനിതയാണ് ശ്രീലേഘയെന്ന് കെ. സുരേന്ദ്രൻ. ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീരവനിതയ്ക്ക് അംഗത്വം കൊടുക്കാന്‍ കഴിഞ്ഞത്...
മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ളമസ്റ്ററിംഗ് 25വരെ നീട്ടി: ജി.ആർ.അനില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് ഒക്ടോബർ 25വരെ നീട്ടിയെന്ന് മന്ത്രി ജി ആർ അനിൽ. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ധാരാളം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ വിജയൻ എംഎൽഎ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഒക്ടോബർ 8 വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. മുന്‍ഗണാകാർഡിലെ 20ശതമാനത്തോളം അംഗങ്ങള്‍ക്ക്...
കേരളത്തിൽ 8 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്‌ടോബർ 14 വരെ കേരളത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ ഉരുൾപൊട്ടൽ,ഉരുൾപൊട്ടൽ, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ഐഎംഡി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകട...
നടൻ ടി.പി. മാധവൻ അന്തരിച്ചു
കൊല്ലം: പ്രശസ്ത മലയാള നടൻ ടി.പി. മാധവൻ ബുധനാഴ്ച അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരുന്നു. അമ്മയുടെ അദ്യ ജനറൽ സെക്രട്ടറിയും മലയാള സിനിമയിലെ സ്വഭാവ നടനുമായിരുന്നു ടി.പി. മാധവൻ. വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് പേരുകേട്ട അദ്ദേഹം സ്‌ക്രീനിലെ പ്രിയപ്പെട്ട സാന്നിധ്യമായും വ്യവസായത്തിൻ്റെ അവിഭാജ്യ ഘടകമായിരുന്നു. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്ഥാപകാംഗമായ ടിപി മാധവൻ, സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്നു. 600ലേറെ...
പൊന്നാനിയിൽ റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്യുവാൻ സാധിക്കാതെ അസാധുവാകുന്നു
പൊന്നാനി: താലൂക്കിലെ നിരവധി പേർക്ക് റേഷൻ കാർഡിൽ മസ്റ്ററിംഗ് ചെയ്യുവാൻ സാധിക്കാതെ അസാധുവാകുന്ന സ്ഥിതിക്ക് പരിഹാരം കാണണമെന്ന് താലൂക്ക് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എ. പവിത്രകുമാർ.റേഷൻ കാർഡിലും, ആധാർ കാർഡിലും പേരിലുള്ള ചെറിയ തെറ്റുകാരണം മുതിർന്നവരുടെ മസ്റ്ററിംഗ് അസാധു ആവുകയും,അഞ്ച് വയസ്സിന് മുകളിലുള്ള നിരവധി വിദ്യാർത്ഥികൾക്ക് ആധാർ കാർഡ് പുതുക്കാത്തതിന്റെ പേരിലും, പുതുക്കിയവർക്ക് ആധാർ കാർഡ് ശരിയായി കിട്ടുവാൻ താമസം നേരിടുന്നതും മസ്റ്ററിങ് ചെയ്യുന്നതിന് തടസ്സം നേരിട്ടു.വിദ്യാർത്ഥികളുടെ വിരൽ പതിയാതിരിക്കുന്നത് കാരണം നിരവധി പേരുടെ മസ്റ്ററിങ്...
തിരൂർ ഉപജില്ലാ കായികോത്സവം ഉദ്ഘാടനം ചെയ്തു
തിരൂർ: തിരൂർ ഉപജില്ലാ കായികോത്സവത്തിന് തുടക്കമായി.രണ്ട് ദിവസമായി തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ ത്രോസ് ഇനങ്ങൾ തുടങ്ങി. ഇന്നും നാളെയും ട്രാക്ക് മത്സരങ്ങൾ തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. കായികമേളയുടെ ഉദ്ഘാടനം എ.പി. നസീമ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ എസ്.ഡി.എസ്.ജി.എ കെ. ഗിരീഷ്,എച്ച്. എം ഫോറം കൺവീനർ എൻ.പി. ഫൈസൽ, വാർഡ് കൗൺസിലർ അബൂബക്കർ, പ്രോഗ്രാം കമ്മിറ്റി പ്രതിനിഥി അബ്രഹാം റോബിൻ, ഭക്ഷണ കമ്മിറ്റി പ്രതിനിധി സി. സെൻ, ട്രോഫി കമ്മിറ്റി...
സ്വർണക്കടത്ത് കേസ്: ഫൈസൽ എടശേരി രാജി വയ്ക്കുക
തിരൂർ: ദുബൈയിൽ നിന്നും നെടുമ്പാശ്ശേരി എയർപ്പോർട്ട് വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കേസെടുത്ത തിരുന്നാവായ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി തൽസ്ഥാനം രാജിവെക്കണമെന്ന് എസ്.ഡി.പി.ഐ തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് നൗഷാദ്.സീ.വി., സെക്രട്ടറി ജാഫർ സീ.പി ,കമ്മറ്റിയംഗം മുസ്തഫ എന്നിവർ ആവശ്യപ്പെട്ടു.നിയമസഭയിൽ വരെ വിഷയം ചർച്ചയാവുകയും തിരുന്നാവായയുടെ നാമത്തെ കളങ്കപ്പെടുത്തുകയും ചെയ്യാൻ മെമ്പറുടെ ഈ പ്രവൃത്തി കാരണമായിട്ടുണ്ട്. സ്വർണ്ണ കടത്തിനെതിരായി നിലപാടുണ്ടെങ്കിൽ അദ്ധേഹത്തെ കൊണ്ട് രാജിവെപ്പിക്കേണ്ട ധാർമ്മികപരമായ ഉത്തരവാധിത്വം മുസ്ലിം ലീഗിന്...








