ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ

കോട്ടക്കൽ: ബാങ്കിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടി യെടുത്ത യുവാവിനെ പൊലി സ് അറസ്റ്റു ചെയ്തു. ഇന്ത്യനൂരി ലെ മൈലാടിയിൽ താമസിക്കു ന്ന കാങ്കടക്കടവൻ ഫർഹാൻ ഫായിസി(26) നെയാണ് കോട്ടക്കൽ സി.ഐ വിനോദും സംഘ വും അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ജൂലൈ 22 ന് 24.8 ഗ്രാം വ്യാജ സ്വർ ണം പണയം വച്ചു 1,35,000 രൂപ യും കഴിഞ്ഞ 4ന് 30.9 ഗ്രാം പണ യം വച്ച് 1,70,000 രൂപയും ഇന്ത്യ നൂരിൽ പ്രവർത്തിക്കുന്ന തിരൂർ സഹകരണ കാർഷിക ഗ്രാമ വി കസന ബാങ്കിൻ്റെ സബ് ഓഫീസിൽ പണയം വച്ചു പണം വാങ്ങുകയായിരുന്നു. പണയം വെ ച്ച സ്വർണത്തിൽ അപ്രൈസർക്ക് സംശയം തോന്നിയതിനെ തുടർന്നുണ്ടായ പരിശോധനയി ലാണ് മുക്കു പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. എറണാകുളം കേന്ദ്രീകരിച്ച് വലിയ തട്ടിപ്പ് സംഘം ഇതിന്റെ ആസൂത്രണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി സി.ഐ വിനോദ് പറഞ്ഞു. സി.ഐയ്ക്കു പുറമെ എസ്. ഐമാരായ ഫദൽ റഹ്മാൻ, നൗ ഷാദ്, ശിവദാസൻ, ബിജു, ജിനേഷ്, ഷർമിള, എ.എസ്.ഐ പ്രദീ പ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതി യെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.