തൃശൂർ: തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി സുരേഷ് ഗോപി ചട്ടവിരുദ്ധമായി ആംബുലൻസ് ഉപയോഗിച്ചുവെന്ന പരാതിയിൽ തൃശൂർ പൊലീസ് അന്വേഷണം തുടങ്ങി. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. സുമേഷിന്റെ മൊഴി രേഖപ്പെടുത്തി. ചട്ടവിരുദ്ധമായി ആംബുലന്‍സ് ഉപയോഗിച്ചെന്ന് ആരോപിച്ച് അഡ്വ. അഭിലാഷ് കുമാര്‍ നല്‍കിയ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. തൃശൂർ റീജ്യനൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഓഫിസർക്കാണ് അന്വേഷണത്തിന്റെ ചുമതല. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്നാണ് സുമേഷിന്റെ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഈഴുവത്തിരുത്തിയിലെ വാർഡുകളിൽ സംയുക്ത ഡ്രൈനേജ് നിർമിക്കണം: കോൺഗ്രസ്
പൊന്നാനി: ഈഴുവത്തിരുത്തി വില്ലേജ് പരിധിയിലുള്ള 6 മുതൽ 10 വരെ ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന വാർഡുകളിൽ 2018 മുതൽ എല്ലാ വർഷവും വീടുകളിൽ വെള്ളം കയറി.ജനങ്ങൾക്കുണ്ടായിട്ടുള്ള ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് കുമ്പളത്തുപടി കുറ്റിക്കാട് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. ആറുവർഷമായി തുടർച്ചയായി വീടിനകത്ത് വെള്ളം കയറി വീടുകൾക്ക് വിള്ളൽ സംഭവിച്ചിട്ടും പൊന്നാനി നഗരസഭയുടെ ഭാഗത്ത് നിന്നും യാതൊരു പരിഹാര നടപടികളും നടപ്പിലാക്കിയില്ല. ജില്ലാ കലക്ടർക്ക് പൊതുജനങ്ങൾ നൽകിയ പരാതിയെപ്പറ്റി അന്വേഷണം നടത്തണമെന്നും, ഈശ്വരമംഗലം മുതൽ കുറ്റിക്കാട് വരെയുള്ള വാർഡുകളിൽ...
വയനാട് പ്രധാനമന്ത്രി എത്തിയത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ടി. സിദ്ദിഖ്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തമുഖത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങൾ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ. വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തിൽ പെട്ടവരുടെ കടങ്ങൾ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസത്തിന് ഉടൻ സ്ഥലം ഏറ്റെടുക്കണം. സർക്കാർ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തിൽ തുടക്കത്തിൽ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവിൽ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേവലം കോൺക്രീറ്റ്...
സ്റ്റേഡിയം ആയുധ പരിശീലനത്തിന് വിട്ട് കൊടുത്ത നടപടിക്കെതിരെ പ്രതിഷേധവും ധർണ്ണയും
പരപ്പനങ്ങാടി : നഹാസാഹിബ് സ്റ്റേഡിയത്തിൽ ആർ.എസ് എസിന് ആയുധ പരിശീലനത്തിന് വിട്ട് കൊടുത്ത മുൻസിപ്പാലിറ്റിയുടെ നടപടിക്കെതിരെ എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും, ധർണ്ണയും നടത്തി. പരപ്പനങ്ങാടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിജയദശമിയോടനുബന്ധിച്ച് ആർ.എസ്.എസ് ആയുധപരിശീലനം അടക്കം നടത്തിയെതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധ ധർണ്ണ തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡൻ്റെ ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. രാഷ്ട്രീയ, മത സംഘടനകൾക്ക് പരിപാടികൾക്ക് സ്റ്റേഡിയം നൽകരുതെന്ന കാലങ്ങളായുള്ള മുൻസിപ്പാലിറ്റിയുടെ തീരുമാനത്തിനെതിരെ പ്രവർത്തിച്ചവർക്കെതിരെ മുഖം...
കേരള യൂത്ത് ഫ്രണ്ട് (എം) നേതൃത്വ ക്യാമ്പ്
ചേലക്കര: കേരള യൂത്ത് ഫ്രണ്ട് (എം)ചേലക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നേതൃത്വ ക്യാമ്പ് സംഘടിപ്പിടിച്ചു. ക്യാമ്പ് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സിറിയക്ക് ചാഴിക്കാൻ ഉൽഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ബ്ലസി വിൻ എലിയാസ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഈ ചരത്ത് മുഖ്യ പ്രഭാഷണം നടത്തി. , ഷാജി ആനി ത്തോട്ടം പീറ്റർ പാവറട്ടി, ബിജു ആൻ്റണി, സജി ജോസഫ്, ടോമീസ്,...
കണക്ക് പറഞ്ഞ് പിണറായി; വയനാടിന് കേന്ദ്ര സഹായം വേണം
തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനങ്ങളിലും സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസ്സാക്കി. വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണം. ഇതുവരെ സഹായം നല്‍കാത്തത് ഖേദകരമാണ്. വായ്പകള്‍ എഴുത്തള്ളണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. തിരച്ചിലിലും പുനരധിവാസ പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തു. മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ദുരന്ത ബാധിതരായ 794 കുടുംബങ്ങളെ വിവിധ...
പശുവിൻ്റെ മുതുകിൽ തടവുന്നതും തൊഴുത്തിൽ ഉറങ്ങുന്നതും ക്യാൻസർ മാറ്റും: സഞ്ജയ് സിംഗ് ഗാംഗ്‌വാർ
ലക്നൗ: പശുവിൻ്റെ മുതുകിൽ തടവുന്നതും പശുത്തൊഴുത്തിൽ ഉറങ്ങുന്നതും വൃത്തിയാക്കുന്നതും ക്യാൻസറും ഉയർന്ന രക്തസമ്മർദ്ദവും മാറ്റുമെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്‌വാർ. യുപിയിലെ പിലിഭിത്തിൽ ഗോശാല ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവാഹവാർഷികങ്ങൾ ഗോശാലകളിൽ ആഘോഷിക്കണമെന്നും മുസ്ലീങ്ങളും ഈദ് ദിനത്തിൽ ഗോശാലകൾ സന്ദർശിക്കണമെന്നും ഈദിന് പശുവിൻ പാലിൽ മധുരപലഹാരം ഉണ്ടാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. “രക്തസമ്മർദ്ദമുള്ള രോഗിയുണ്ടെങ്കിൽ ആ വ്യക്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിൻ്റെ മുതുകിൽ അടിച്ച് സേവിക്കണം. ഒരാൾ 20 മില്ലിഗ്രാം...
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധന നടത്തിയതിനെ തുടർന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി നിരാകരിച്ചു. ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി എസ് ഡയസ് തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് നിർണായക തെളിവായി കണക്കാക്കപ്പെടുന്നു....
ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി മോഷണം
പത്തനംതിട്ട: ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി മോഷണം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത്.സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കളെല്ലാം കവര്‍ന്നു. കൊല്ലം – വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ദമ്പതികള്‍ ബര്‍ത്തിന് അരികില്‍ വെച്ചിരുന്ന ഫ്‌ലാസ്‌കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികള്‍ പറയുന്നത്. ഇവർ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിലാണ്....
മദ്രസകൾക്കെതിരായ ബാലാവകാശം കമ്മീഷൻ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനം
കോട്ടക്കൽ: മദ്രസകൾ അടച്ചു പൂട്ടണം എന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ കണ്ടെത്തൽ ഭരണഘടന ലംഘനവും ഇന്ത്യൻ മതേതരത്തെ പിച്ചി ചീന്തുന്നതുമാണെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒരു സർക്കാരിന്റെയും സഹായം ഇല്ലാതെ ധാർമിക പഠനവും, ഇന്ത്യൻ ഭരണഘടന മൂല്യങ്ങൾ ഉയർത്തുന്ന വിദ്യാർത്ഥി സമൂഹത്തെ വളർത്തി എടുക്കുകയും ചെയ്യുന്ന മദ്രസ പ്രസ്ഥാനം കേരളത്തിൽ മത സൗഹാർദ്ദം വളർത്താൻ വേണ്ട ഇടപെടൽ നടത്തുന്നുണ്ടെന്നും യോഗം വിലയിരുത്തി. വൈസ് പ്രസിഡന്റ് സയ്യിദ്...









