തിരുവനന്തപുരം: വിവാദമായ അഭിമുഖത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട ഗവർണറുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.തന്നെ വ്യക്തിപരമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള പരാമർശങ്ങളില്‍ ശക്തമായ വിയോജിപ്പുണ്ടെന്നും സർക്കാരിനൊന്നും മറയ്ക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നതായി അനുമാനിക്കാൻ താൻ നിർബന്ധിതനായിരിക്കുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്വർണ്ണക്കടത്തിൽ താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.താൻ പറഞ്ഞത് കള്ളക്കടത്ത് രാജ്യവിരുദ്ധമാണെന്നാണ്. സ്വർണ്ണകടത്ത് തടയേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള കസ്റ്റംസാണ്. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്നും...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഹാജി ഹുസൈൻ മാസ്റ്റർ അന്തരിച്ചു
താനൂർ: മംഗലം വയലിപ്പാടത്ത് താമസിക്കുന്ന മേക്കാട്ട് കളത്തിൽ എന്ന അമ്പാട്ടു കളത്തിൽഹാജി ഹുസൈൻ മാസ്റ്റർ അന്തരിച്ചു.റിട്ടേഡ് താനൂർ പിഇ ഒ കില ഫാകൽറ്റി അംഗംമഹല്ല് ഭാരവാഹി (കൈമലശ്ശേരി) മദ്റസ പ്രസിഡന്റ് , മദ്റസ മാനേജ് മെന്റ് അസോസിയേഷൻ പ്രസിഡൻ്റ് , വയലിപ്പാടം നൂറുൽ ഈമാൻ പള്ളി മദ്റസ ട്രഷറർ , ബ്ലോക്ക് ആസൂത്രണ സമിതി കൺവീനർഎന്ന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ : ഖദീജ ബീവി , മക്കൾ അബ്ദുൽ ഗഫൂർ ( റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ )...
ആഗോള മുസ്ലിം സമൂഹം പ്രതിസന്ധികൾക്ക് നടുവിൽ: വഹ്ദത്തെ ഇസ്ലാമി ഹിന്ദ്
മലപ്പുറം: ആഗോള മുസ്ലിം സമൂഹം കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും പശ്ചിമേഷ്യയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ ശ്രമം അനിവാര്യമാണെന്നും പശ്ചിമേഷ്യയിലുടനീളം മുഴങ്ങുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും രോദനങ്ങൾക്ക് മുസ്ലിം രാഷ്ട്രങ്ങൾ കൂടി ഉത്തരവാദികളാണെന്നും വഹ്ദത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷൻ സിയാവുദ്ദീൻ സിദ്ദീഖി പറഞ്ഞു. മലപ്പുറം മിനി ഊട്ടിയിൽ നടന്ന ത്രിദിന അഖിലേന്ത്യാ ക്യാമ്പിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മദ്രസകളുടെ നേർക്ക് നടക്കുന്ന അവകാശ നിഷധത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്നും ന്യൂന പക്ഷങ്ങൾക്ക് നേരെ...
അനുസ്മരണ യോഗവും സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവും
ചേലക്കര: പങ്ങാരപ്പിള്ളി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ പ്രഥമ പ്രധാന അദ്ധ്യാപകനായിരുന്ന ഫാദർ പോൾ പുല്ലൻ അനുസ്മരണ യോഗവും സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവുംപൂർവ വിദ്യാർത്ഥി സംഗമവും കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ജോയ് വൈദ്യക്കാരൻ സി.എം. ഐ. അദ്ധ്യക്ഷനായി. അക്കാദഡമിക് ചെയറിന്റെ ഉദ്ഘാടനം എച്ച്.എം. ബീന മാത്യു നിർവഹിച്ചു. പൂർവ വിദ്യാർത്ഥിയും കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുകൂടിയായ കെ.യു. പ്രദീപ് ലോഗോ പ്രകാശനം ചെയ്തു.എച്ച് ഷെലീൽ, സുരേഷ് ആൻ്റണി, എം.എം. അബ്ബാസ്’,അഗസ്റ്റ്യൻ ബ്രദർ,...
നാലു ദിവസത്തിനകം കാലവർഷം ഗുഡ് ബൈ പറയും; പിറകേ തുലാവർഷം
തിരുവനന്തപുരം: അടുത്ത നാല് ദിവസത്തിനുള്ളിൽ കേരളത്തിൽ തുലാവർഷം എത്തും. ഇതോടെ സംസ്ഥാനത്തുനിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ അറബികടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ്.വടക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തു...
മദ്‌റസ: ബാലവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധം: കെ.എന്‍.എം മര്‍കസുദ്ദഅവ
കോഴിക്കോട് : മദ്‌റസകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാനങ്ങളോട് ഉത്തരവിട്ട ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി നിരുത്തരവാദപരവും ഭരണഘടനാ വിരുദ്ധവു മാണെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കുട്ടികളില്‍ കൊച്ചുനാള്‍ മുതല്‍ക്കേ ധാര്‍മിക മൂല്യങ്ങളും സമൂഹ്യ ബന്ധങ്ങളും മര്യാദ രീതികളും പരിശീലിപ്പിക്കുന്ന മദ്‌റസകളെക്കുറിച്ച ബാലാവകാശ കമ്മീഷന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. സംഘ്പരിവാറിന്റെ വിദ്വേഷ അജണ്ട നടപ്പാക്കുകയാണ് ബാലാവകാശ കമ്മീഷന്‍ ചെയ്യുന്നത്.മതം വിശ്വസിക്കാനും പഠിക്കാനും പ്രചരിപ്പിക്കുവാനുമുള്ള ഭരണഘടനാപരമായ മൗലികാവകാശത്തെ ചോദ്യം ചെയ്യുന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളയണമെന്നും...
തൃശൂരിൽ തലയില്ലാത്ത നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തി
തൃശൂര്‍: പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നി ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ചാക്കില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക...
മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം: മത ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് എം.വി. ഗോവിന്ദന്‍
കണ്ണൂര്‍: രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഭരണഘടനാ വിരുദ്ധമാണ് നിർദേശം. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും അദ്ദേഹം. വിദ്യാര്‍ത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ മദ്‌റസകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണ്.കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും...
മദ്റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
തിരുവനന്തപുരം: രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടല്‍ നീക്കവും സംഘപരിവാര സര്‍ക്കാരിന്റെ വംശീയ താല്‍പ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. പൗരന്മാരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും എതിരായ നീക്കം ഭരണഘടനാ വിരുദ്ധമാണ്. വഖഫ് നിയമ ഭേദഗതിയുള്‍പ്പെടെ വിവിധ ഭീകര നിയമങ്ങള്‍ ചുട്ടെടുത്ത് ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന മതരാഷ്ട്രം കെട്ടിപ്പടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പുറത്തു വന്ന ആഗോള പട്ടിണി സൂചികയില്‍...
കേരളത്തിൽ മദ്രസകൾ ഇല്ലെന്ന വാദം കള്ളം: ദേശീയ ബാലാവകാശ കമ്മീഷൻ
ന്യൂഡൽഹി: കേരളത്തിൽ മദ്രസകൾ ഇല്ലെന്നും ധനസഹായം നൽകുന്നില്ലെന്നുമുള്ള സർക്കാരിന്റെ വാദം കള്ളമാണെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ പ്രതികരിച്ചു. കേരള സർക്കാർ മദ്രസ ക്ഷേമ നിധിയിലേക്ക് പണം നൽകുന്നുണ്ടെന്നും അദ്ദേഹം. 23000ലധികം മദ്രസ അധ്യാപകർ കേരളത്തിൽ ഉണ്ട്. കേരള സർക്കാരിന്റെ നയം മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്താനാണെന്നും രാഷ്ട്രീയ പാർട്ടികളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മദ്രസകൾ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിലാണ് തിരുമാനത്തിലെത്തിയത്. മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉടൻ തന്നെ സ്‌കൂളുകളിലേക്ക് പോകണമെന്നും...








