Author: Staff correspondent (Shaiju TP)

Post
സ്മാര്‍ട്ടായി തൃശ്ശൂര്‍; ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി

സ്മാര്‍ട്ടായി തൃശ്ശൂര്‍; ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി

തൃശ്ശൂര്‍ ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സിന് സാക്ഷ്യപത്രം കൈമാറിക്കൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രഖ്യാപനം നടത്തി. ഡിജിറ്റല്‍ കേരളം പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ല നൂറുശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. നൂറു ശതമാനം നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണ് തൃശ്ശൂര്‍. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, അസി. ഡയറക്ടര്‍ നൈസി റഹ്മാന്‍, പ്രോജക്ട് മാനേജര്‍...

Post
തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവം; റജിസ്ട്രേഷൻ ഞായറാഴ്ച

തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവം; റജിസ്ട്രേഷൻ ഞായറാഴ്ച

തിരൂർ: തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവം റജിസ്ട്രേഷൻ നവംബർ 3 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജി.ബി.എച്ച്.എസ്.എസ്.തിരൂരിൽ ആരംഭിക്കും. എല്ലാ വിദ്യാലയങ്ങളും അന്ന് തന്നെ റജിസ്ട്രേഷൻ പൂർത്തീകരിച്ച് പങ്കാളിത്ത കാർഡുകൾ കൈപ്പറ്റണമെന്ന് കൺവീനർ ആർ.രാജേഷ് അറിയിച്ചു.

Post
അമ്പലക്കുളങ്ങര-തൃക്കണ്ടിയൂർ റോഡിൽ പേരിനൊരു കുഴിയടയ്ക്കൽ

അമ്പലക്കുളങ്ങര-തൃക്കണ്ടിയൂർ റോഡിൽ പേരിനൊരു കുഴിയടയ്ക്കൽ

തിരൂർ: ടാറിട്ട് വർഷം പൂർത്തിയാകും മുൻപ് പാടെ തകർന്ന അമ്പലക്കുളങ്ങര – തൃക്കണ്ടിയൂർ റോഡിൽ പേരിനൊരു കുഴിയടയ്ക്കൽ. തകർന്ന റോഡ് റീ ടാർ ചെയ്യാൻ നഗരസഭ കരാറുകാരനോട് ആവശ്യപ്പെട്ടു എന്നാണ് വിവരം. എന്നാൽ നഗരസഭയുടെ നിർദേശത്തിന് പുല്ലു വിലയും കൽപ്പിച്ചിട്ടില്ലന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടത്തിയ കുഴിയടപ്പ്. പാറപ്പൊടിയും കരിങ്കൽ കഷ്ണങ്ങളും കുഴിയിൽ ഇടുക മാത്രമാണ് കരാറുകാരൻ ചെയ്തിട്ടുള്ളത്. ഇത് ടാറിങ്ങിന് മുന്നോടിയായി ചെയ്തതാണെങ്കിലും അശാസ്ത്രീയ രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു മഴ ചെയ്താൽ ഒലിച്ചു പോകുന്ന...

Article
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു

കൊച്ചി: യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു. ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന ബാവയെ ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം. യാക്കോബായ സഭയെ ഏറെ പ്രതിസന്ധികളിലും കരുതലോടെ നയിച്ച അദ്ദേഹം ആത്മീയ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ള നിരവധിയാളുകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക സേവനരംഗത്തും സജീവമായിരുന്നു. പാത്രിയര്‍ക്കീസ്...

Post
വള്ളത്തോൾ സ്മാരക വള്ളംകളി നാളെ

വള്ളത്തോൾ സ്മാരക വള്ളംകളി നാളെ

പുറത്തൂർ: അഞ്ചാമത് വള്ളത്തോൾ സ്മാരക വള്ളംകളി വെള്ളിയാഴ്ച്ച പടിഞ്ഞാറെക്കരയിൽ നടക്കും. ഉച്ചക്ക് ശേഷം രണ്ടിന് ജെട്ടിലൈൻ ഗോമുഖം കടവിലാണ് മൽസരം നടക്കുന്നത്. പുറത്തൂർ ബീച്ച് ഫെസ്റ്റിൻ്റെ ഭാഗമായി പുറത്തൂർ പഞ്ചായത്തും നാട്ടുകൂട്ടം പടിഞ്ഞാറെക്കരയും ചേർന്നാണ് മൽസരം സംഘടിപ്പിക്കുന്നത്.തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യും. പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ.ശ്രീനിവാസൻ അധ്യക്ഷത വഹിക്കും.മേജർ വിഭാഗത്തിൽ ആറും മൈനർ വിഭാഗത്തിൽ അഞ്ചും വള്ളങ്ങളാണ് മൽസരിക്കുന്നത്.

Post
പരിചമുട്ടുകളി കലാകാരൻ വേലായുധൻ അന്തരിച്ചു

പരിചമുട്ടുകളി കലാകാരൻ വേലായുധൻ അന്തരിച്ചു

തിരൂർ : വെട്ടം ആലിശ്ശേരിക്ക് സമീപം താമസിക്കുന്ന എടപ്പയിൽ വേലായുധൻ(104 വയസ്സ് )അന്തരിച്ചു. പരിചമുട്ടുകളി കലാകാരനും പരിശീലകനുമായിരുന്നു. പരേതയായ കുഞ്ഞമ്മു (ഭാര്യ ).മക്കൾ: തങ്കമ്മു , സുബ്രഹ്മണ്യൻ,രമണി, യശോദ ,പ്രമീള,ഷിബു, അനീശൻ

Article
‘ബിജെപി ഓഫിസിൽ കുറേ പണം വന്നു, അതു സൂക്ഷിച്ചു’

‘ബിജെപി ഓഫിസിൽ കുറേ പണം വന്നു, അതു സൂക്ഷിച്ചു’

അനധികൃതമായ പണം ആണോയെന്ന് അറിയില്ല. ഓഫീസില് കുറേ പണം വന്നു, അതു സൂക്ഷിച്ചു. കൊടുക്കേണ്ട ആളുകള്‍ക്ക് അതാതിന്റെ ചുമതലപ്പെട്ട ആളുകള്‍ കൊടുത്തിട്ടുണ്ട്.

Article
ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍  ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ...

Post
ബിപിഎല്‍ സ്ഥാപകൻ ടി.പി. ഗോപാല്‍ നമ്പ്യാര്‍ അന്തരിച്ചു

ബിപിഎല്‍ സ്ഥാപകൻ ടി.പി. ഗോപാല്‍ നമ്പ്യാര്‍ അന്തരിച്ചു

ബംഗലൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി.പി. ഗോപാല്‍ നമ്പ്യാര്‍ ( ടിപിജി നമ്പ്യാര്‍) അന്തരിച്ചു. 95 വയസ്സായിരുന്നു. ബംഗലൂരുവിലെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്. ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡ് ആയിരുന്നു ബിപിഎല്‍. അതിന്റെ സ്ഥാപക ഉടമയായിരുന്നു. 1963 ലാണ് നമ്പ്യാര്‍ ബിപിഎല്‍ കമ്പനിക്ക് തുടക്കമിടുന്നത്. ഇന്ത്യയിൽ മികച്ച നിലവാരമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് തുടക്കമിടുക...