Author: Staff correspondent (Shaiju TP)

Article
ശക്തമായ മഴയ്ക്ക് സാധ്യത

ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6...

Post
വരുന്നു… എംപുരാൻ!

വരുന്നു… എംപുരാൻ!

വെള്ള വസ്ത്രമിട്ട ഒരാൾ തിരിഞ്ഞു നിൽക്കുന്നതാണ് പോസ്റ്ററിൽ കാണാനാകുന്നത്.അയാളുടെ പിന്നിൽ ഒരു ഡ്രാഗണിന്റെ ചിത്രവും കാണാം.

Post
എൻപിഎഎ വീൽ ചെയർ കൈമാറി

എൻപിഎഎ വീൽ ചെയർ കൈമാറി

മഞ്ചേരി: ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് വീൽചെയറുകൾ കൈമാറി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സുപ്രണ്ട്ഡോ: ഷീനലാലിന് കൈമാറികൊണ്ട് ജില്ലാ പ്രസിഡൻ്റ് റജി നിലമ്പൂർ നിർവ്വഹിച്ചു.സംസ്ഥാന സെക്രട്ടറിസി.പി അബ്ദുൽ വഹാബ്, ജില്ല വൈസ് പ്രസിഡന്റ് ബാബു മഞ്ചേരി, ഭാരവാഹികളായ വി.കെ ബഷീർ, ഖാലിദ് തിരൂരങ്ങാടി, ശിഹാബ് ചെമ്പൻ, അബുൽ ഖൈർ, ഏരിയ ഭാരവാഹികളായ നാസർ വേങ്ങര, സമീർ മഞ്ചേരി, സി.ടി പ്രജിൽ, അബ്ദുറഹിമാൻ,...

Post
ഉപതെരഞ്ഞെടുപ്പിൽ പിന്‍വാതിലിലൂടെ ബിജെപി കടന്നുവരുന്നത് തടയണം

ഉപതെരഞ്ഞെടുപ്പിൽ പിന്‍വാതിലിലൂടെ ബിജെപി കടന്നുവരുന്നത് തടയണം

പാലക്കാട്: നവംബര്‍ 13 ന് സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പിന്‍വാതിലിലൂടെ ബിജെപി കടന്നുവരുന്നത് തടയാന്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായിയും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഡീല്‍ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താനുതകുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കും. ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നു. ഓരോ ദിവസവും ഡീല്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നുകൊണ്ടിരിക്കുന്നു. ബിജെപിക്ക്...

Article
‘കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണം വേണം’

‘കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണം വേണം’

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഎംസംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഎം പറഞ്ഞത് .മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഗൗരവകരമാണ്. കേസില്‍ നിയമപരമായ സാധ്യതകള്‍ ആരായണമെന്നും സെക്രട്ടേറിയറ്റില്‍ നിര്‍ദേശം ഉയര്‍ന്നു. സമഗ്രമായ പുനരന്വേഷണത്തിലൂടെ മാത്രമേ കേസിൽ ബിജെപിയുടേയും ആര്‍എസ്എസിന്റെയും കൃത്യമായ പങ്ക് വെളിപ്പെടുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കൊടകര കേസ് എന്നത് കള്ളപ്പണമോ കുഴല്‍പ്പണമോ കൊണ്ടുപോകുമ്പോള്‍...

Article
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ  ഇനി 60 ദിവസം

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി 60 ദിവസം

ഇനിമുതല്‍ 60 ദിവസം മുന്‍പ് വരെ മാത്രമേ  ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവ് 2015 ഏപ്രില്‍ 1 വരെ 60 ദിവസമായിരുന്നു. തുടര്‍ന്ന് ബുക്കിങ് കാലയളവ് 120 ദിവസം വരെ നീട്ടുകയായിരുന്നു.

Post
സത്യൻ മൊകേരി, വയനാടിന്റെ സ്പന്ദനമറിയുന്ന സ്ഥാനാർഥി

സത്യൻ മൊകേരി, വയനാടിന്റെ സ്പന്ദനമറിയുന്ന സ്ഥാനാർഥി

വെള്ളമുണ്ട:വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിവയനാടിന്റെ സ്പന്ദനമറിയുന്ന സ്ഥാനാർഥിയും സാധാരണക്കാരുടെപ്രശ്‌നങ്ങളേയും ആശങ്കകളേയും അഭിസംബോധന ചെയ്യുവാൻ പ്രാപ്തനായ പൊതുപ്രവർത്തകനുമാണെന്ന് ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.എൽ.ഡി.എഫ് വെള്ളമുണ്ട പത്താംമൈൽ ലോക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ്‌ (എം) നേതാവ് പി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു.പി. എ അസീസ്,പി.ജെ ആന്റണി, സാബു പി ആന്റണി,സി.വി മജീദ്‌(സിപിഐഎം),കെ.പി രാജൻ, നിസാർ കെ. കെ (സിപിഐ)തുടങ്ങിയവർ സംസാരിച്ചു.

Post
കൊച്ചി ഇനി പുഞ്ചിരിക്കും

കൊച്ചി ഇനി പുഞ്ചിരിക്കും

തെരുവിൽ ജീവിക്കുന്നവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് വേറിട്ട പദ്ധതിയുമായി ജില്ലാ ഭരണകൂടം  മെട്രോ നഗരത്തിന്റെ രാത്രി കാഴ്ചകളിൽ ഏറ്റവും അസഹനീയമായ ഒന്നാണ് തെരുവിൽ അന്തിയുറങ്ങുന്ന മനുഷ്യരുടേത്.മെട്രോ തൂണുകൾക്ക് താഴെയും കടത്തിണ്ണകളിലുമായി സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ മുന്നൂറോളം പേർ നഗരത്തിൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്. കൃത്യമായ തിരിച്ചറിയൽ രേഖകളോ വിലാസമോ ഇല്ലാത്ത ഇവർ ഉയർത്തുന്ന സുരക്ഷ പ്രശ്നങ്ങളും നിരവധിയാണ്. അസംഘടിത തൊഴിലുകളിൽ ഏർപ്പെടുന്നവർ, ഭിക്ഷ യാചിക്കുന്നവർ, മാനസിക ശാരീരിക വൈകല്യം ഉള്ളവർ, ലഹരിക്ക് അടിമപ്പെട്ടവർ, നാടോടി കച്ചവടക്കാർ എന്നിങ്ങനെ...