തിരൂർ:ഇന്ത്യയിലെ ഭരണഘടന അംഗീകരിക്കാത്തവരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് എന്ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് അഡ്വക്കറ്റ് തമ്പാൻ തോമസ്. സാംസ്കാരിക സമുച്ചയത്തിൽ സോഷ്യലിസ്റ്റ് പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് മതേതരത്വമോ ജനാധിപത്യമോ സോഷ്യലിസം അംഗീകരിക്കുന്നവരല്ല. ഇന്ത്യ ഹിന്ദു രാഷ്ട്രം ആണ് എന്നാണ് അവരുടെ വാദം. കോൺഗ്രസിനെ ബദലാകാനുള്ള ശക്തിയില്ല കുടുംബാധിപത്യo ആ പാർട്ടിയെ നശിപ്പിച്ചിരിക്കുന്നു. ബിജെപിക്ക് ബദലായി ഒരു ഐക്യനിര ഉണ്ടായി വരേണ്ടതുണ്ട്. സോഷ്യലിസ്റ്റ് ആശയത്തിൽ ഐക്യത്തോടെ മുന്നേറിയാൽ ഈ ബദൽ പ്രാവർത്തികമാക്കാൻ...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
സമസ്ത സെന്റീനറി വിളംബര സമ്മേളനം വിജയിപ്പിക്കുക
കോട്ടക്കൽ :അടുത്ത ശനിയാഴ്ച കോട്ടക്കൽ ബഹ്‌റുൽ ഉലൂം ഒ കെ ഉസ്താദ് നഗറിൽ നടക്കുന്ന സമസ്ത സെന്റീനറി വിളംബര സമ്മേളനം വിജയിപ്പിക്കുവാൻ എല്ലാ മദ്റസ മാനേജ്മെന്റ് ഭാരവാഹികളും രംഗത്തിറങ്ങാനും, വ്യാഴാഴ്ച എല്ലാ മദ്രസകളിലും പ്രചരണ അസംബ്ലി നടത്തുവാനും സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.പ്രസിഡന്റ് അലി ബാഖവി ആറ്റുപുറം അധ്യക്ഷത വഹിച്ചു.സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സുലൈമാൻ ഇന്ത്യനൂർ, മുഹമ്മദ്...
സകരിയ: നീതി നിഷേധത്തിന്റെ 17 ആണ്ടുകൾ
പരപ്പനങ്ങാടി: ബംഗളൂരു സ്ഫോടനക്കേസിൽ ഭരണകുടം അറസ്റ്റ് ചെയ്‌ത പരപ്പനങ്ങാടി സ്വദേശി സകരിയ വിചാരണ തടവുകാരനായി 17 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ “സകരിയ: നീതി നിഷേധത്തിന്റെ 17 ആണ്ടുകൾ: അനീതിയുടെ തടവറകൾക്കെതിരെ” എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത്‌മുവ്മെൻ്റിൻ്റെ നേതൃത്വത്തിൽ യുവജന റാലിയും പൊതുസമ്മേളനവും നടത്തും. 2026 ഫെബ്രുവരി 11 ബുധനാഴ്‌ച വൈകിട്ട് 4.30 നു പരപ്പനങ്ങാടിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2009 ഫെബ്രുവരി 5-ന് തിരൂരിലെ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെ, ചോദ്യം ചെയ്യാനെന്ന വ്യാജേന പോലീസ്...
കുടുംബം സ്വർഗ്ഗ കവാടം
വൈരങ്കോട് അങ്ങാടിയിൽ നടന്നസ്നേഹ സംഗമവും സൗഹൃദ ചായ വിതരണവും ശ്രദ്ധേയമായി തിരുന്നാവായ : “കുടുംബം സ്വർഗ്ഗ കവാടം” എന്ന പ്രമേയത്തിൽ കെ.എൻ.എം മർക്കസുദ്ദഅവ മലപ്പുറം ( വെസ്റ്റ് ) ജില്ലാ സമിതി ഏപ്രിൽ 19 ന് കോട്ടക്കലിൽ സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈരങ്കോട് മേഖല കമ്മറ്റിയുടെ സ്നേഹ സംഗമവുംസൗഹൃദ ചായ വിതരണവും ശ്രദ്ധേയമായി.വൈരങ്കോട് അങ്ങാടിയിൽ നടന്ന സംഗമം തിരുന്നാവായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹന്നത്ത് എടശ്ശേരി ഉദ്ഘാടനം ചെയ്തു. കാമ്പയിൻ സന്ദേശ ബുക്ക് ലെറ്റ് റിട്ട:...
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ദന്തപരിശോധനാ ക്യാമ്പ് നടത്തി:-
തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ കൗൺസിൽ ഫോർ ഡെന്റൽ ഹെൽത്ത് വിഭാഗം, ഇരിങ്ങാവൂർ ഫെസ്റ്റിന്റെ ഭാഗമായി ടീം എച്ച് എസ് ആർ തെക്കൻസ് ക്ലബ്ബുമായി സഹകരിച്ച് ഇരിങ്ങാവൂർ എസ് വി എ യു പി സ്കൂൾ പൊതുജനങ്ങൾക്കായി ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാവൂർ ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് കൽപകഞ്ചേരി സി ഐ സലീം ഉത്ഘാടനം ചെയ്തു. സൈദലവി കുന്നത് അധ്യക്ഷത വഹിച്ചു. രാജൻ മാഷ്, സരിത ഷാജി, ശംസുദ്ധീൻ ചാനയിൽ,...
പത്രസമ്മേളനത്തിലെ ആരോപണങ്ങൾ പച്ചക്കള്ളം:
ഗൂഢാലോചനക്കാർക്കെതിരെ മാനനഷ്ടത്തിന് കേസുമായി അൻവർ സാദത്ത് ചോമയിൽ തിരൂർ: വിദ്യാലയത്തിലെ ക്രമക്കേടുകൾ മറച്ചുവെക്കാൻ വേണ്ടി എനിക്കെതിരെ ഒരു സംഘം ആളുകൾ നടത്തിയ പത്രസമ്മേളനത്തിലെ ആരോപണങ്ങൾ വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് പി.പി.എൻ.എം.എ.യു.പി സ്കൂൾ പിടിഎ പ്രസിഡന്റ് അൻവർ സാദത്ത് ചോമയിൽ പറഞ്ഞു. തനിക്കെതിരെ വ്യാജാരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെയും അതിന് കൂട്ടുനിന്നഅധ്യാപികയ്ക്കെതിരെയും മാനനഷ്ടത്തിന് സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പത്രസമ്മേളനത്തിലെ വാദങ്ങളും സത്യാവസ്ഥയും:ആരോപണം 1: സ്കൂളിൽ അതിക്രമിച്ചു കയറി.വസ്തുത: സ്കൂൾ തുറന്നു പ്രവർത്തിക്കുന്ന സമയത്ത് ഒരു പൊതുപ്രവർത്തകനും പിടിഎ...
വാഷിങ്ടൺ പോസ്റ്റിലെ പബ്ലീഷറും സി.ഇ.ഒയുമായ വിൽ ലൂയിസ് രാജിവെച്ചു
വാഷിങ്ടൺ: യു.എസ് ദിനപത്രമായ വാഷിങ്ടൺ പോസ്റ്റിലെ പബ്ലീഷറും സി.ഇ.ഒയുമായ വിൽ ലൂയിസ് രാജിവെച്ചു. പത്രത്തിലെ കൂട്ടപിരിച്ചുവിടലിന് പിന്നാലെ ശനിയാഴ്ചയാണ് അദ്ദേഹം രാജിസമർപ്പിച്ചത്. തന്റെ കാലയളവിൽ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിരുന്നു. വാഷിങ്ടൺ പോസ്റ്റിന്റെ സുസ്ഥിരമായ ഒരു ഭാവിക്ക് വേണ്ടിയായിരുന്നു അത്തരം തീരുമാനങ്ങൾ എടുത്തത്. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള പക്ഷപാതരഹിതമായ വാർത്തകൾ നൽകാൻ വാഷിങ്ടൺ പോസ്റ്റിന് കഴിയട്ടെയെന്നും അദ്ദേഹം ജീവനക്കാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസ് ബ്യുറോ ചീഫ് മാറ്റ് വൈസറാണ്...
എസ്.ഡി.പി.ഐ ഡിമാൻ്റ് മാർച്ച് സംഘടിപ്പിച്ചു
തലപ്പാറ: “മലപ്പുറത്തിൻ്റെ കുതിപ്പിന് തിരൂർ ജില്ല പ്രഖ്യാപിക്കുക” എന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ജനകീയ ഡിമാൻ്റ് മാർച്ചും പൊതുയോഗവും നടത്തി. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പാറക്കടവിൽ നിന്നും തലപ്പാറയിലേക്ക് നടത്തിയ മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു.മണ്ഡലം പ്രസിഡൻ്റ് എൻ.സി അഹമ്മദ് കബീർ, സെക്രട്ടറി ബഷീർ യൂണിവേഴ്സിറ്റി ട്രഷറർ സിദ്ധീഖ് സി സീനിയർ വൈസ് പ്രസിഡൻ്റ് ഭാസ്കരൻ ചാലിയിൽ സെക്രട്ടറി മാരായ റഷീദ് പൊന്നച്ചൻ, ഉമ്മർക്കോയ സി തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് നടന്ന...
പിഞ്ചുകുട്ടികളുടെ മുൻപിൽ വെച്ച് സ്വീപറെ മർദ്ധിച്ചതിൽ പോലീസ് കേസെടുത്തു
തിരൂർ: തൃക്കണ്ടിയൂർ ജി.എൽ.പി.സ്കൂളിൽ അധിക്രമിച്ച് കടന്ന് വിദ്യാർത്ഥികളുടെ മുൻപിൽ വെച്ച് കാൻസർ രോഗിയായ വയോധികനായ പാർട്ട് ടൈം കണ്ടിജന്റ് മീനിയൽ [ പി.ടി.സി.എം ] സ്ലീലീപ്പറെ മർദ്ധിച്ച സംഭവത്തിൽ തിരൂർ മുത്തൂർ ചോമയിൽ അൻവർ സാദത്തിനെതിരെ തിരുർ പോലീസ് കേസ്സെടുത്തു. വെള്ളിയാഴ്ച രാവിലെ 9.15-ഓടു കൂടി സ്കൂളിലെത്തിയ അൻവർ സാദത്ത് സ്കൂളിൽ നിന്നും കുട്ടികളെ ടൂർ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കുട്ടികളോട് ചോദ്യം ഉച്ചത്തിൽ സംസാരിക്കുന്നതും കേട്ട് സ്വിപ്പറായ അയ്യപ്പൻ കാര്യമന്വോഷിക്കുകയും എന്തെങ്കിലും അറിയണമെങ്കിൽ എച്ച്.എം വരുമ്പോൾ ചോദിക്കാൻ...
അൻവർ സാദത്തിന് മർദ്ദനമേറ്റ സംഭവം നീതിക്കായി ശക്തമായി പോരാടും
പി.പി.എൻ.എം.എ.യു.പി സ്കൂൾ പിടിഎ പ്രസിഡന്റിനെ മർദ്ദിച്ച സംഭവം; പ്രതികളെ സംരക്ഷിച്ച് തിരൂർ പോലീസ്; നീതിക്കായി നിയമപോരാട്ടമെന്ന് അൻവർ സാദത്ത് ചോമയിൽ. തിരൂർ: ജി.എൽ.പി സ്കൂളിലെ നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്നതിന് മർദ്ദനമേറ്റ പി.പി.എൻ.എം.എ.യു.പി സ്കൂൾ പിടിഎ പ്രസിഡന്റ് അൻവർ സാദത്ത് ചോമയിലിന്റെ പരാതിയിൽ കേസെടുക്കാതെ തിരൂർ പോലീസ് പ്രതികളെ സംരക്ഷിക്കുന്നതായി ആക്ഷേപം. ഫെബ്രുവരി 6-ന് നടന്ന അക്രമത്തിൽ പരിക്കേറ്റ അൻവർ സാദത്ത് നൽകിയ പരാതിയിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.സംഭവത്തെക്കുറിച്ച് അൻവർ സാദത്ത് പറയുന്നത്:“സ്കൂൾ അധികൃതർ രഹസ്യമാക്കി...