തിരുന്നാവായ :പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷകളായഎൽ.എസ്. എസ് , യു .എസ്.എസ് വിദ്യാർത്ഥികൾക്ക് എളുപ്പമാക്കുന്നതിൻ്റെ ഭാഗമായി കെ.എസ്. ടി. യു കുറ്റിപ്പുറം ഉപജില്ല സമിതിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പരിശീലനവും മാതൃകാ പരീക്ഷയും നടത്തി.ചേരുരാൽ ഹയർ സെക്കന്ററി സ്കുളിൽ നടന്ന പരീക്ഷാ പരിശീലനം തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെമ്പർ ഹസീന തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി. യു ജില്ലാ അസോസിയേറ്റ്സെക്രട്ടറി ജലീൽ വൈരങ്കോട് പരിശീലനത്തിന് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ പി.സി അബ്ദു റസാക്ക് മുഖ്യാതിഥിയായിരുന്നു....
FlashNews:
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
Author: Staff Correspondent (Jyobish V)
സംസ്ഥാന കൊമേഴ്സ് അധ്യാപക അവാർഡും യാത്രയയപ്പും നൽകി
തിരൂർ :കേരളാ കൊമേഴ്സ് ടീച്ചേഴ്സ് സംസ്ഥാന കൊമേഴ്സ് അധ്യാപക അവാർഡും യാത്രയയപ്പും നൽകി. ടി. മുഹമ്മദ് അഷറഫ് (സെക്രട്ടറി എ.സി.ടി, മലപ്പുറം) അദ്ധ്യക്ഷൻ ഉല്ലാസ്. ജി (പ്രസിഡന്റ്, കെ.സി.എഫ്) ഉദ്ഘാടനം കുറുക്കോളി മൊയ്‌തീൻ (ബഹു. എം.എൽ.എ, തിരൂർ) മുഖ്യപ്രഭാഷണം ഡോ. വിനോദ്‌കുമാർ കെ.പി. (മുൻ സിൻഡിക്കേറ്റ് മെമ്പർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) ആശംസകൾ അഹമ്മദ് ബദർ പി.പി (സെക്രട്ടറി, കെ.സി.എഫ്) ബൈജു ആന്റണി (ട്രഷറർ, കെ.സി.എഫ്) ഷബീറലി കോടങ്ങാട് (പ്രസിഡന്റ്റ്, എ.സി.ടി, മലപ്പുറം) : പ്രവീൺ എ.സി. (ജോയന്റ്...
വെട്ടിച്ചിറ അനധികൃത ടോൾപിരിവ് നിർത്തലാക്കുക; എസ്ഡിപിഐ മാർച്ച് നാളെ
മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസയിലെ അനധികൃത പിരിവ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ നാളെ ഞായറാഴ്ച ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തും. റോഡിൻറെ മുഴുവൻ വർക്കുകളും തീർക്കാതെയും സർവീസ് റോഡുകളുടെ പണികൾ പൂർത്തിയാക്കാതെയും പരിസരവാസികളായ ജനങ്ങൾക്ക് ടോൾ അധിക നികുതിഭാരം വരുത്തുന്നതും, മനുഷ്യാവകാശ ലംഘനവുമാണെന്ന് കാണിച്ചുകൊണ്ടാണ് സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി ഓഫ് ഇന്ത്യ തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ നാളെ ഞായറാഴ്ച വൈകിട്ട് 4 30ന് ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തുന്നതെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു നാഷണൽ...
ഒന്നര കിലോ കഞ്ചാവുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
തിരൂർ: തിരൂർ നഗര മദ്ധ്യത്തിൽ എക്സൈസിൻ്റെ കഞ്ചാവ് വേട്ട.ചില്ലറ വില്പനക്കാർക്ക് വിതരണത്തിനായി കൊണ്ടുവന്ന 1.390 കിലോഗ്രാം കഞ്ചാവുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികൾ തിരൂർ പയ്യനങ്ങാടിയിൽ വെച്ച് അറസ്റ്റിലായത്.അഹൂദ് അലി (36) ഖാസി s/o യാക്കോബ്, ഗാബൂണി പോസ്റ്റ് അത്തറോബൻ സൗത്ത് 24 പാർഗാനസ് ജില്ല വെസ്റ്റ് ബംഗാൾ , പ്രസൻജിത് ദാസ് ( 30) s/o താരകദാസ്, ക്വത്വ പോസ്റ്റ്, ബാന്ദ്ര വില്ലേജ് ബാർദ്ധമാൻ ജില്ലാ വെസ്റ്റ് ബംഗാൾ എന്നിവരെയാണ് തിരൂർ എക്സൈസ് റേഞ്ചു ഇൻസ്‌പെക്ടർ കാർത്തികേയനും...
വള്ളിക്കാഞ്ഞിരം ജനതാ ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
നിറമരുതൂർ :നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട വള്ളിക്കാഞ്ഞിരം ജനതാ ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം കായിക-ന്യൂനപക്ഷ ക്ഷേമ- കായിക-വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം നടന്നത്. പുതിയ കെട്ടിടത്തിൽ ഡിജിറ്റൽ ലൈബ്രറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പുസ്തകങ്ങളുടെ കൈമാറ്റവും ചടങ്ങിൽ നടന്നു. സ്വാഗതസംഘം കൺവീനർ വി.വി അബ്ദുസ്സലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമ അധ്യക്ഷത...
ക്യാൻസർ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
തിരൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ചിന്റെ വനിതാ വിഭാഗമായഡബ്ല്യൂ.ഡി.സി യുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി.ഫെബ്രുവരി 4 ബുധനാഴ്ച ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി തിരൂർ കോട്ട് എ.എം.യു.പി സ്കൂളിലെ കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കുമായി ക്യാൻസർ ബോധവൽക്കരണം സംഘടിപ്പിച്ചത്.ഐ.ഡി.എ തിരൂർ ഡബ്ല്യു.ഡി.സി പ്രതിനിധി ഡോ.ഫൗസിയ ഷാനഹാസ് ക്ലാസ് നയിച്ചു.കുട്ടികളുടെ സംശയങ്ങൾക്ക് ഡോ.ഫൗസിയ,ഡോ.യാസ്മിൻ എന്നിവർ മറുപടി നൽകി.ഡോ.ഫൗസിയയെ അധ്യാപക പ്രതിനിധി മൊമന്റോ നൽകി ആദരിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.സിന്ധു.കെ, ഐ.ഡി.എ പ്രതിനിധികളായ ഡോ. ഷാനഹാസ് കെ.സൈതലവി, ഡോ.യാസ്മിൻ...
ഹൃദയാഘാതം: തിരൂർ സ്വദേശി റാസൽഖൈമയിൽ മരണപ്പെട്ടു
റാസൽഖൈമ: മലപ്പുറം തിരൂർ പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ പരേതനായ മജീദിന്റെ മകൻ മുഹമ്മദ് മുസ്തഫ (31)ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ മരണപ്പെട്ടു.വ്യാഴാഴ്ച പുലർച്ചെ താമസ സ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട് റാക് സെയ്ഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏഴ് വർഷമായി ദുബൈ കേന്ദ്രമായുള്ള അൽ ഗുർഗ് കമ്പനിയിൽ മർച്ചന്റൈസറായി ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ രണ്ടു വർഷം ഖത്തറിൽ ആയിരുന്നു.ഇരിങ്ങാവൂർ സ്വദേശി ഷഹനയാണ് ഭാര്യ. നാലു മാസം പ്രായമായ ആൺ കുട്ടിയുണ്ട്.മാതാവ് സക്കീന....
തിരൂരിൽ ഫോറീൻ മാർക്കറ്റ് ബിസിനസ്സ് ഓർഗനൈസേഷന് പുതിയ സംഘടന(FMBO)
തിരൂർ :തിരൂരിൽ ഫോറീൻ മാർക്കറ്റ് ബിസിനസ്സ് ഓർഗനൈസേഷൻ (FMBO) എന്ന പേരിൽ പുതിയൊരു സംഘടന നിലവിൽ വന്നു.ഇതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം 05.02.2026 വ്യാഴാഴ്ച 4pm ന് ബഹു: തിരൂർ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി നിർവഹിച്ചു.TCC പ്രസിഡന്റ് PA ബാവ FMBO യെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അസോസിയേറ്റ് സംഘടനയായി പ്രഖ്യാപിച്ചു. ചടങ്ങിൽ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജിക്ക് സ്വീകരണം നൽകി. തീപിടുത്തം പോലുള്ള അപകടങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന തിരൂർ ഫയർ ഫോഴ്സിന് ആദരം...
സൗജന്യ വിമാന യാത്രയൊരുക്കി ഇമ്പിച്ചിബാവ ഹോസ്പിറ്റൽ ഓക്സിജൻ ക്ലബ്ബ്
ആലത്തിയൂർ :കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ ലെ ദേശീയ – സംസ്ഥാന ജേതാക്കൾക്ക് സൗജന്യ വിമാന യാത്രയൊരുക്കി ഇമ്പിച്ചിബാവ ഹോസ്പിറ്റൽ ഓക്സിജൻ ക്ലബ്ബ്.സംസ്ഥാന കായികമേളയിൽ പങ്കെടുത്ത മുഴുവൻ കായികതാരങ്ങൾക്കും സൗജന്യ വിമാനയാത്രഒരുക്കി ഇമ്പിച്ചി ബവ ഓക്സിജൻ ക്ലബിൻ്റെ നേതൃത്വത്തിൽ ഹോസ്പിറ്റൽ ചെയർമാൻ എ .ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ സെക്രട്ടറി ഐബു അധ്യക്ഷനായിരുന്നു.സുമിത്ത് – എം എം .ഷാജിർ മാസ്റ്റർ ആലത്തിയൂർ – ബാനു ടീച്ചർ സ്വഫ്വാൻ തുടങ്ങിയവർ പങ്കെടുത്തു. കായിക താരങ്ങൾക്ക്...
സേവാനിധിയുടെ തിരൂർ യൂണിറ്റിന്റെ ഉദ്ഘാടനം ഇബ്രാഹിം ഹാജി നിർവഹിച്ചു
തിരൂർ :സേവാഭാരതി സംസ്ഥാന തലത്തിൽ നടത്തുന്ന സേവാനിധിയുടെ തീരുർ യൂണിറ്റിന്റെ ഉദ്ഘാടനം തീരുർ മുനിസിപ്പൽ ചെയർമാൻ ഇബ്രാഹിം ഹാജി കീഴടത്തിൽ മലപ്പുറം ജില്ല സേവാഭാരതി വൈസ് പ്രസിഡണ്ട് A. S. നിർമൽ കുമാറിന് നൽകി കൊണ്ട് നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് മനോജ് ചെമ്പ്ര, ട്രഷറർ വിജയരാഘവൻ, രതീഷ് തെക്കുംമുറി, ഉമാശങ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.