മലപ്പുറം: സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി മലപ്പുറം ഗവ. കോളെജ് ഉറുദു ഡിപ്പാര്‍ട്ടുമെന്‍റിന്‍റെയും പുന്നയൂര്‍ക്കുളം വി ബാപ്പു കുടുംബ സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ടിന്‍റെ വികാസപരിണാമങ്ങള്‍ – സെമിനാര്‍ നാളെ (ജൂണ്‍ 4)നടക്കും. രാവിലെ 9 മണി മുതല്‍ 2 മണിവരെ മലപ്പുറം ഗവ കോളെജ് പി ജി ബ്ലോക്കിലെ സെമിനാര്‍ ഹാളിലാണ് പരിപാടി. ഡോ. പി സക്കീര്‍ ഹുസൈന്‍, ഡോ. വി ഹിക്മത്തുള്ള, സബിത മൂഴിക്കല്‍, എന്‍ വി മുഹമ്മദ് അലി എന്നിവര്‍ പ്രബന്ധങ്ങള്‍...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പര്യാടനം നടത്തി
നിലമ്പൂര്‍: എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ സാദിഖ് നടുത്തൊടി നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയും അമരമ്പലം പഞ്ചായത്തിലും പര്യാടനം നടത്തി. രാവിലെ മുതല്‍ അമരമ്പലം പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. പ്രദേശത്തെ പ്രധാന വ്യക്തികളുള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചു. ഉച്ചക്ക് ശേഷം നിലമ്പൂര്‍ മുനിസിപ്പല്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. വിവിധയിടങ്ങളിലായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി, കണ്‍വീനര്‍ എന്‍ മുജീബ്, യൂസുഫലി ചെമ്മല, സിപി മുജീബ് എന്നിവര്‍ സംബന്ധിച്ചു.
നിലമ്പൂരിലെ വോട്ടർമാർ എസ്ഡിപിഐക്ക് ഒപ്പം; തുളസീധരൻ പള്ളിക്കൽ
കോഴിക്കോട് : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാർ ജനപക്ഷ രാഷ്ട്രീയത്തെ തിരിച്ചറിയുമെന്നും എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് വോട്ടുകൾ അനുകൂലമാവുമെന്നും പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ തുളസീധരൻ പള്ളിക്കൽ പ്രസ്താവിച്ചു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ നേതൃസംഗമം എം എസ് എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കത്തെ കുറിച്ച് ക്ലാസ് എടുത്തു. സംസ്ഥാന സെക്രട്ടറി പി....
വള്ളിക്കാഞ്ഞിരം AMLP സ്കൂൾ പ്രവേശനോത്സവം
വള്ളിക്കാഞ്ഞിരം:വള്ളിക്കാഞ്ഞിരം AMLP സ്കൂൾ പ്രവേശനോത്സവംപി.പി. അബ്ദുൽറഹ്‌മാൻ ഉദ്‌ഘാടനം ചെയ്യുന്നു.’PTA പ്രസിഡൻ്റ് കുഞ്ഞിമോൻ അധ്യക്ഷത വഹിച്ചു.VEM ഇഖ്ബാൽ,KTഉസ്മാൻ മാസ്റ്റർ,പി.മൂസക്കുട്ടി,K.ഹുസ്സൈൻi പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ ഫിറോസ് മാസ്റ്റർ സ്വാഗതവും,ശ്രീകാന്ത് നന്ദിയും പറഞ്ഞു.
നവാഗതരെ കയ്യിലെടുത്ത് ബിൻഷാദ്
ഒതുക്കുങ്ങൽ: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തെ മുഹമ്മദ് ബിൻഷാദ് എന്ന മുഖ്യാതിഥി അക്ഷരാർത്ഥത്തിൽ പുളകം കൊള്ളിച്ചു. പുതുതലമുറ, നവ സാങ്കേതിക വിദ്യകളുടെ കെണിയിൽ കുടുങ്ങിയും പലതരം ലഹരികളിൽ മുങ്ങിയും ശ്രമപ്പെട്ട് മുന്നോട്ട് നീങ്ങുമ്പോൾ കൃഷിയും പശുപരിപാലനവും പാൽ വിതരണവും കൊണ്ട് ലോകത്തെ മാറ്റിമറിച്ചതിന്റെ അനുഭവകഥ വിദ്യാർഥികളെയും അധ്യാപകരെയും അങ്ങേയറ്റം പ്രചോദിപ്പിച്ചു. ജീവിതം തന്നെ ലഹരിയാക്കി മാറ്റുന്നതിന്റെ രാസവിദ്യ കുട്ടികളുമായി പങ്കുവെച്ച ബിൻഷാദ് മറ്റൊരു സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഫാത്തിമ നിഷ് വ എന്ന വിദ്യാർഥിനി...
നെറ്റ്‌വ റസിഡൻസ് തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) നേതൃത്വം കൊടുത്തുകൊണ്ട് തൃക്കണ്ടിയൂർ ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി സംഘടിപ്പിച്ചു.രക്ഷിതാക്കളോട് കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കുമ്പോഴും തിരിച്ചു വീട്ടിൽ എത്തുമ്പോഴും കുട്ടികളുമായി വിശേഷവും സന്തോഷവും പങ്കിടണമെന്ന് നെറ്റ്‌വ റസിഡൻസ് ആഹ്വാനം ചെയ്തു. സ്കൂൾ അങ്കണത്തിലേക്ക് ആദ്യമായി കടന്നുവന്ന കുരുന്നുകൾക്ക് സ്നേഹസമ്മാനമായി കളർ പെൻസിലുകളും ബലൂണുകളും മധുരവും നൽകി കുട്ടികളെ സ്വീകരിച്ചു.പ്രധാന അധ്യാപിക കെ പ്രകാശിനി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെറ്റ്‌വ രക്ഷാധികാരി കെ.കെ...
എസ് എസ് എൽ സി,+2പരീക്ഷയിൽ വിജയിച്ചവരെ ആദരിച്ചു
ഉറുമ്പുംകുന്ന് ഇ എം എസ് സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ 1/6/25ഞായറാഴ്ച നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ ഈ വർഷം എസ് എസ് എൽ സി,+2പരീക്ഷയിൽ വിജയിച്ചവരെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് പo നോപകരണ വിതരണവും നടത്തി. സിപിഐ (എം)ഏരിയ സെക്രട്ടറി കെ. എസ്. അശോകൻ ഉത്ഘാടനം ചെയ്തു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ്പ്രദീപ് പൂലാനി മുഖ്യാതിഥിയായി. വായനശാല പ്രസിഡന്റ് പി. എസ്. സന്തോഷ് അധ്യക്ഷനായി. രക്ഷാധികാരി എം. കെ ചന്ദ്രൻ, എ. കെ. പുരുഷോത്തമൻ, ഷീജ മണി,സിനി ഷാജു എന്നിവർ...
കെഎൻഎം സി.ഐ.ഇ.ആർ മദ്രസാ പ്രവേശനോത്സവം
മംഗലം: മനുഷ്യൻ്റെ വളർച്ചക്ക് ഭൗതികവിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ.കെഎൻഎം വെസ്റ്റ് ജില്ലാ കമ്മറ്റി സിഐഇആർ മദ്രസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചേന്നര പെരുന്തിരുത്തി അൽമദ്രസത്തുൽ സലഫിയ്യയിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.ടി.ആബിദ് മദനി,സി.എം.പി.മുഹമ്മദലി,അബ്ദുൽലത്തീഫ്,മജീദ് കണ്ണാടൻ,ഹുസൈൻ കുറ്റൂർ,എം.സൈനുദ്ദീൻ,ഡോ.അബൂബക്കർ സിദ്ധീഖ്,പി.കെ.കമ്മുക്കുട്ടി ഹാജി,ഹംസക്കുട്ടി തൂമ്പിൽ എന്നിവർ സംസാരിച്ചു.
എസ്ഡിപിഐ ബഹുജന കണ്‍വെന്‍ഷനുകള്‍ നടത്തി
കൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേത് – സി.പി.എ ലത്തീഫ് നിലമ്പൂര്‍: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ കരുളായി, നിലമ്പൂര്‍, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളില്‍ എസ്ഡിപിഐ ബഹുജന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വിവിധയിടങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്, സെക്രട്ടറിയേറ്റംഗം വിടി ഇഖ്‌റാമുല്‍ ഹഖ്, കമ്മിറ്റിയംഗം ജോര്‍ജ് മുണ്ടക്കയം, വി.എം ഫൈസല്‍, നാസര്‍ വയനാട് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. കൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നും യുഡിഎഫും എല്‍ഡിഎഫും മണ്ഡലത്തിന് എന്തെല്ലാം ചെയ്തുവെന്നത് ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും...
നിലമ്പൂർ എസ്.ഡി.പി.ഐ മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു
സംഘ്പരിവാർ ആഗ്രഹിച്ചിടത്തേക്ക് കേരളത്തെ എത്തിച്ചവർക്കെതിരെ വിധി എഴുതുക നിലമ്പൂർ : സംഘ്പരിവാർ ആഗ്രഹിച്ചിടത്തേക്ക് കേരളത്തെ എത്തിക്കാൻ യാതൊരു മടിയുമില്ലാത്ത ഭരണമായി കേരളത്തെ മാറ്റിയവർക്കെതിരെ വിധി എഴുതുന്നവരായി നിലമ്പൂർ ജനത മാറണമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം പ്രസ്ഥാവിച്ചു. നിലമ്പൂർ എസ്.ഡി.പി.ഐ മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം ‘ രാജ്യത്ത് കരിനിയമങ്ങളും, ബുർഡോസർ വേട്ടയും നടത്തി ഫാഷിസ്റ്റ് ഭരണകൂടം തേരോട്ടം നടത്തുകയാണ്.വഖഫ് നിയമത്തിനെതിരെ രാജ്യത്തിൻ്റെ തെരുവുകളിൽ ശക്തമായി എസ്.ഡി.പിഐ മാത്രമാണ് ഉണ്ടായിരുന്നത്കോൺഗ്രസ്സും,...