കെഎൻഎം വെസ്റ്റ് ജില്ലാ കമ്മറ്റി സിഐഇആർ മദ്രസാ പ്രവേശനോത്സവം ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യുന്നു.

മംഗലം: മനുഷ്യൻ്റെ വളർച്ചക്ക് ഭൗതികവിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ.കെഎൻഎം വെസ്റ്റ് ജില്ലാ കമ്മറ്റി സിഐഇആർ മദ്രസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചേന്നര പെരുന്തിരുത്തി അൽമദ്രസത്തുൽ സലഫിയ്യയിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.ടി.ആബിദ് മദനി,സി.എം.പി.മുഹമ്മദലി,അബ്ദുൽലത്തീഫ്,മജീദ് കണ്ണാടൻ,ഹുസൈൻ കുറ്റൂർ,എം.സൈനുദ്ദീൻ,ഡോ.അബൂബക്കർ സിദ്ധീഖ്,പി.കെ.കമ്മുക്കുട്ടി ഹാജി,ഹംസക്കുട്ടി തൂമ്പിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.