Author: Staff Correspondent (Jyobish V)

Post

കെ പി ഇസ്മായില്‍ നാഷണല്‍ ലീഗില്‍നിന്ന് രാജിവെച്ചു

മലപ്പുറം :നാഷണല്‍ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഇസ്മായില്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ തുടരുന്ന നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് തന്റെ രാജിയെന്ന് ഇസ്മായില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Post

രാക്ഷസലഹരി ലഹരിവിരുദ്ധ സംഗീത ആൽബം ജില്ലാ കളക്ടർ പ്രകാശനം ചെയ്തു

മലപ്പുറം : മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും സൗഹൃദവേദി തിരൂരിന്റെയും സഹകരണത്തോടുകൂടി കവിയും സാഹിത്യകാരനുമായ ഫിറോസ്ഖാൻ പരപ്പനങ്ങാടി തയ്യാറാക്കിയ രാക്ഷസലഹരി ലഹരി വിരുദ്ധ സംഗീത ആൽബം മലപ്പുറം ജില്ല കളക്ടർ വിആർ വിനോദ് ഐഎഎസ് കളക്ടറുടെ ചേംബറിൽ വച്ച് പ്രകാശനം ചെയ്തു. ലഹരിക്കെതിരെ സമൂഹം ഒന്നാകെ രംഗത്തിറങ്ങണമെന്ന് കലക്ടർ പറഞ്ഞു . ജനങ്ങൾ ലഹരി വിരുദ്ധ പോരാട്ടം ഏറ്റെടുത്തു എന്നത് സന്തോഷം നൽകുന്ന കാര്യമാണ് . പോലീസിനും എക്സൈസ് ഡിപ്പാർട്ട്മെന്റിനും നാട്ടുകാരിൽ നിന്നും നിർണ്ണായക വിവരങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത് .അതുകൊണ്ടാണ്...

Post

സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ചവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം

പരപ്പനങ്ങാടി:സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ചവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പരപ്പനങ്ങാടി വള്ളിക്കുന്ന് അരിയാല്ലൂർ നെടുവ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കെപിസിസി മെമ്പർ യൂ കെ അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. വി പി കാദർ അധ്വക്ഷത വഹിച്ചു, എൻ.പി.ഹംസക്കോയ,സുധീഷ് പാലശ്ശേരി, ഉണ്ണിമൊയ്‌ദു ചിറ്റമ്പലം, കോശി പി തോമസ്,ഷാജഹാൻ.കെ. പി, വിനോദ്കൂനേരി,സുദേവ്.പി,പി.എ.ലത്തീഫ്, സി വേലായുധൻ, ഇ.ദാസൻ, ഷഫീഖ് പുത്തരിക്കൽ, അനിത ദാസ്,ബാലൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.കെ.കെ.ഗംഗധാരൻ,...

Post

താമിർ ജിഫ്രി കൊല: പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് മാറ്റി നിർത്തുക

കസ്റ്റഡി മർധനത്തേക്കാൾ വലുത് കസ്റ്റഡി മരണമാണ് താമിർ ജിഫ്രി കൊല തിരൂരങ്ങാടി : പോലീസ് കസ്റ്റഡി മർധനങ്ങളെ തുടർന്നുള്ള സംഭവങ്ങളുടെ നടപടികൾ പോലീസ് നടത്തിയ കൊലപാതകങ്ങളെ നിസ്സാരവത്കരിക്കുന്ന തരത്തിലേക്ക് തള്ളി വിടരുതെന്ന് എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രമാദമായ താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസിൽ പ്രമുഖ പ്രതികൾ ഇന്ന് ജോലിയിൽ കയറിയത് പോലെയുള്ള സംഭവം പോലീസിന് തന്നെ നാണം കെടുത്തുന്ന സംഭവങ്ങളാണ്. കസ്റ്റഡി മർധനത്തേക്കാൾ വലുത് കസ്റ്റഡി മരണമാണ് താമിർ ജിഫ്രി കൊല:...

Post

ഉണ്ണി വൈരങ്കോടിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

തിരുന്നാവായ: തിരുന്നാവായ ഗ്രാമ പഞ്ചായത്ത് 20-ാം വാർഡ് മെമ്പറും കോൺഗ്രസ്സ് പ്രവർത്തകനും കലാകാരനുമായ കമ്മറമ്പിൽ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണി വൈരങ്കോടിൻ്റെനിര്യാണത്തിൽ വൈരങ്കോട് പൗരാവലി അനുശോചിച്ചു.വൈരങ്കോട് അങ്ങാടിയിൽ നടന്ന അനുശോചനയോഗത്തിൽ ഉസ്മാൻ അമരിയിൽ അധ്യക്ഷത വഹിച്ചു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് വി.സീനത്ത് ജമാൽ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. മുസ്തഫ, ഹാരിസ് പറമ്പിൽ,കോൺഗ്രസ് തിരുന്നാവായ മണ്ഡലം പ്രസിഡൻ്റ് എം. മുഹമ്മദ് അലി, അലി മണ്ണന്തറ, ജാബിർ അമരിയിൽ,ജലീൽതൊട്ടി വളപ്പിൽ,അബു...

Post

സൗജന്യ നേത്ര, ദന്ത പരിശോധന ക്യാബ് സംഘടിപ്പിച്ചു

തിരൂർ:- ഉള്ളാട്ടിൽ ശ്രീധരൻ സ്മാരക റോഡ് റസിഡൻസ് അസോസിയേഷനും, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വള്ളുവനാട് ബ്രാഞ്ചും, തിരൂർ ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ ദന്ത പരിശോധന ക്യാമ്പും സോപാനം ഉള്ളാട്ടിൽ ശ്രീധരൻ വീടായ മാങ്ങാട്ടിരിയിൽ വച്ച് നടന്നു. അസോസിയേഷൻ പ്രസിഡണ്ട് ഉള്ളാട്ടിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ടി അനിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജില്ലാ റസിഡൻസ് അസോസിയേഷൻ (കോർവ) വൈസ് പ്രസിഡൻ്റ് കെകെ അബ്ദുൽ...

Post

പ്രമുഖ പ്രതികൾ ജോലിയിൽ, സത്യം വിളിച്ച് പറഞ്ഞ എസ്.ഐ.യെ വേട്ടയാടുന്നു

താമിർ ജിഫ്രി കസ്റ്റഡികൊല തിരൂരങ്ങാടി : പ്രമാദമായ താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസിൽ പ്രമുഖ പ്രതികൾ ജോലിയിൽ കയറിയെങ്കിലും സത്യം വിളിച്ച് പറഞ്ഞ അഞ്ചാം പ്രതികൂടിയായ എസ്. ഐ വകുപ്പ്തല അന്വേഷണത്തിൻ്റെ പേരിൽ വേട്ടയാടുന്നു. 2023 ഓഗസ്റ്റ് ഒന്നിനാണ് മമ്പുറം സ്വദേശി മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രി താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐ ഉം അന്വേഷിച്ച കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഡാൻസഫ് അംഗളായിരുന്നജിനേഷ് ,ആൽബിൻ ,വിബിൻ ,അഭിമന്യു...

Post

വേങ്ങര ആസ്ഥാനമായി പുതിയ എക്സൈസ് റെയിഞ്ച് ഓഫീസ് അനുവദിക്കണം

08.09.2025 തീയതിയിൽ ചേർന്ന തിരൂരങ്ങാടി താലൂക്ക് വികസന സമിതി യോഗത്തിൽ വേങ്ങര ആസ്ഥാനമായി പുതിയ എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കണമെന്ന് വികസനസമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ തിരൂരങ്ങാടി ആസ്ഥാനമായ റേഞ്ച് ഓഫീസിന്റെ പരിധി താലൂക്ക് പരിധിയിൽ കവിഞ്ഞതും ഓഫീസിലെ ജീവനക്കാർ 1977ലെ സ്റ്റാഫ് പാറ്റേൺ പ്രകാരമായതിനാലും വർധിച്ചു വരുന്ന മദ്യം-മയക്കുമരുന്നു കേസുകൾ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഓണം സ്പെഷ്യൽ ഡ്രൈവിൽ റേഞ്ചിന് കീഴിലെ പ്രവർത്തനം പ്രശംസനീയമാണെന്നും യോഗം നിരീക്ഷിച്ചു.നിലവിൽ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന തെന്നല...

Post

അമ്പലപരിസരത്ത് സൗഹാർദ്ദത്തിന്റെ മധുര വിതരണം

തിരൂർ, നബിദിനറാലിയിൽ പങ്കെടുത്ത മുത്തൂർ നൂറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾക്ക് മുത്തൂർ കാരുണ്യ യൂത്ത് ക്ലബ്ബിലെ ഹൈദ്ധവസഹോദരങ്ങൾ വൈലിശേരി അമ്പല പരിസരത്ത് വെച്ച് മധുര പലഹാരം വിതരണം ചെയ്തു,ക്ലബ് പ്രസിഡന്റ് സി. വി. ജയേഷ്,വിശ്വരാജ് വാരിയത്ത്,സുരേഷ് കറുപ്പത്ത്,കെ. പി. സുന്ദരൻ എന്നിവർ നേതൃത്വം നൽകി

Post

ഗുരും അറിവും വെളിച്ചവും:എം.ജി.എം അധ്യാപക സംഗമവുംആദരവും

തിരൂർ: എം.ജി.എം സംസ്ഥാന സമിതിയുടെ ഗുരു അറിവുംവെളിച്ചവും കാമ്പയിൻ്റെ ഭാഗമായിതെക്കൻ കുറ്റൂർ മേഖല സമിതി’ പ്രിയ അധ്യാപകരോടൊപ്പം ‘ സംഗമം സംഘടിപ്പിച്ചു. കെ.എൻ. എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ ഉദ്ഘാടനം ചെയ്തു. റിട്ട അധ്യാപക ദമ്പതികളായ കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ഗീതാ ലക്ഷ്മി, വൈരങ്കോട് എ.എം. യു.പി.സ്ക്കൂൾ അധ്യാപകൻ പി. വാസുദേവൻ ഉണ്ണി എന്നിവരെ ആദരിച്ചു. എം.ജി.എം ജില്ലാ വൈസ് പ്രസിഡൻ്റ് സൈനബ കുറ്റൂർ ഉപഹാരം നൽകി. സി.പി. ജാനിസ...