
തിരൂർ:- ഉള്ളാട്ടിൽ ശ്രീധരൻ സ്മാരക റോഡ് റസിഡൻസ് അസോസിയേഷനും, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വള്ളുവനാട് ബ്രാഞ്ചും, തിരൂർ ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ ദന്ത പരിശോധന ക്യാമ്പും സോപാനം ഉള്ളാട്ടിൽ ശ്രീധരൻ വീടായ മാങ്ങാട്ടിരിയിൽ വച്ച് നടന്നു.
അസോസിയേഷൻ പ്രസിഡണ്ട് ഉള്ളാട്ടിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ടി അനിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലാ റസിഡൻസ് അസോസിയേഷൻ (കോർവ) വൈസ് പ്രസിഡൻ്റ് കെകെ അബ്ദുൽ റസാക്ക് ഹാജി മുഖ്യപ്രഭാഷണം നടത്തി ഡോക്ടർ ദീപക് കളത്തിൽ, ഡോക്ടർ രേഷ്മ ദീപക് , ഡോക്ടർ യു സൂരജ്, ഡോക്ടർ മാളവിക സൂരജ്, ഡോക്ടർ സുമയ്യ , പിആർഒ ഫൈസൽ, അസോസിയേഷൻ സെക്രട്ടറി ലീനസമീഷ് , ഷാജി യുവധാര , എൻ രവീന്ദ്രൻ, മുരളി മോഹനൻ മാങ്ങാട്ടിരി, പുഷ്കരൻ മൂപ്പിൽ , ആരിഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply