പൗരാവലിയുടെ നേതൃത്വത്തിൽവൈരങ്കോട് അങ്ങാടിയിൽ നടന്ന ഉണ്ണി കൃഷ്ണൻ അനുശോചനയോഗം.

തിരുന്നാവായ: തിരുന്നാവായ ഗ്രാമ പഞ്ചായത്ത് 20-ാം വാർഡ് മെമ്പറും കോൺഗ്രസ്സ് പ്രവർത്തകനും കലാകാരനുമായ കമ്മറമ്പിൽ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണി വൈരങ്കോടിൻ്റെ
നിര്യാണത്തിൽ വൈരങ്കോട് പൗരാവലി അനുശോചിച്ചു.
വൈരങ്കോട് അങ്ങാടിയിൽ നടന്ന അനുശോചനയോഗത്തിൽ ഉസ്മാൻ അമരിയിൽ അധ്യക്ഷത വഹിച്ചു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് വി.സീനത്ത് ജമാൽ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. മുസ്തഫ, ഹാരിസ് പറമ്പിൽ,
കോൺഗ്രസ് തിരുന്നാവായ മണ്ഡലം പ്രസിഡൻ്റ് എം. മുഹമ്മദ് അലി, അലി മണ്ണന്തറ, ജാബിർ അമരിയിൽ,ജലീൽ
തൊട്ടി വളപ്പിൽ,അബു പരപ്പിൽ,
രാജു കുറ്റൂർ, ആനന്ദൻ കുന്നത്ത്,
മോഹനൻ കറ്റൂർ, കെ. ശ്രീനിവാസൻ, എ.ജലീൽ, എ മജീദ്, കെ.പി സലാം ഹാജി എന്നിവർ അനുശോചിച്ചു.

Leave a Reply

Your email address will not be published.