പരപ്പനങ്ങാടി: ഗസ മുതൽ ഖത്തർ വരെ സയണിസ്റ്റ് ഇസ്രായേൽ ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം | കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇസ്രായേലിൻ്റെ ക്രൂരത ലോകം മുഴുവൻ വ്യാപിപ്പിക്കുമ്പോൾ യു. എൻ എ അടക്കം തുടരുന്ന മൗനം മനുഷ്യകുലത്തിന് യോജിച്ചതല്ലെന്ന് പ്രതിഷേധക്കാർ സൂചിപ്പിച്ചു. ഇസ്രായേലിൻ്റെ തലവൻ നെതന്യാഹുവിൻ്റെ കോലം പ്രവർത്തകർ കത്തിച്ചു. എസ്.ഡി.പി.ഐ.തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, ജില്ല കമ്മിറ്റി അംഗം ഉസ്മാൻ ഹാജി, മണ്ഡലം നേതാക്കളായ തറയിലൊടി വാസു,...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
ഖത്തറിലെ ഇസ്രായേൽ അക്രമം; എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു
മലപ്പുറം: ഖത്തറിലെ ഇസ്രായേൽ അക്രമം; സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, എ സൈതലവി ഹാജി, മുസ്തഫ പാമങ്ങാടൻ, കെകെ മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. പികെ സുജീർ, ഇർഷാദ് മൊറയൂർ, ഹംസ തലകാപ്പ്, സിപി നസറുദ്ദീൻ, മുജീബ് മാസ്റ്റർ, ഷറഫുദ്ദീൻ, യൂനുസ് വെന്തോടി, അക്ബർ മോങ്ങം, വിടി റഷീദ് എന്നിവർ നേതൃത്വം നൽകി.
മണല്‍ ലേലം
തിരൂര്‍ താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള മണല്‍ 2,31569 രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് ഒക്ടോബര്‍ പത്തിന് രാവിലെ താലൂക്ക് ഓഫീസ് കോണ്‍ഫ്രൻസ് ഹാളില്‍ ലേലം ചെയ്യും.
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് പച്ച്മറി ദിനാഘോഷവും ആയോധന കലാ പ്രദർശനവും
തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് പച്ച്മറി ദിനാചരണത്തിൻ്റെ ഭാഗമായി ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്ദേശീയ സാഹസിക പരിശീലനകേന്ദ്രമായ പച്ച്മറിസ്ഥാപനത്തിൽ വളർത്തിയെടുത്ത നേതൃത്വത്തിൻ്റെയും സാഹസികതയുടെയും കമ്മ്യൂണിറ്റി സ്പിരിറ്റിൻ്റെയും സമ്പന്നമായ പാരമ്പര്യത്തെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. വാർഷികാ ഘോഷത്തിൻ്റെ ഭാഗമായി കളരിപ്പയറ്റ്, കരാട്ടെ പ്രദർശനം, നാടൻ പാട്ട് അവതരണം എന്നിവ നടന്നു.വിവിധ ക്യാമ്പുകളിൽ പരിശിലനം ലഭിച്ച് വിജയിച്ചവരെ ചടങ്ങിൽ ആദരിച്ചു.വിജയിച്ചവർക്കുള്ള ഉപഹാരം പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക്...
ബിസ്ബൂം ഷോപ്പിംഗ് ഫെസ്റ്റിവൽ സമാപിച്ചു
തിരൂർ :കഴിഞ്ഞ ഏഴു മാസമായി നടന്നു വരുന്ന തിരൂർ ഗൾഫ് മാർക്കറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ബമ്പർ നറുക്കെടുപ്പോടു കൂടി സമാപിച്ചു. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കോഹിനൂർ മാൾ പരിസരത്ത് വെച്ച് ഒന്നാം സമ്മാനമായ മാരുതി ബലേനോ കാറിനു വേണ്ടിയുള്ള നറുക്കെടുപ്പ് ബഹു: സബ് കലക്ടർ ദിലീപ് കൈനിക്കര നിർവ്വഹിച്ചു.രണ്ടാം സമ്മാനമായ ആക്ടിവ സ്കൂട്ടറുകൾ, മൂന്നാം സമ്മാനമായ മലേഷ്യൻ couple ട്രിപ്പ് നറുക്കെടുപ്പ് ബഹു:തിരൂർ Dysp A.J. ജോൺസൺ സാറും നിർവ്വഹിച്ചു. ബംബർ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ്...
കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും യുഡിഎഫ് കൺവീനറുമായിരുന്ന പി പി തങ്കച്ചൻ (86) അന്തരിച്ചു. അന്ത്യം ആലുവയിലെ ആശുപത്രിയിൽ വച്ച്. കെപിസിസി പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്.മുൻ സ്പീക്കറും കൃഷിമന്ത്രിയും ആയിരുന്നു. 13 വർഷക്കാലം യുഡിഎഫ് കൺവീനർ സ്ഥാനം വഹിച്ചിട്ടുണ്ട് പി പി തങ്കച്ചൻ.
മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ ചികിത്സയില്‍ തുടരുന്നു; ആരോഗ്യനിലയിൽ പുരോഗതി
കോഴിക്കോട് :കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്. എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.
104-ാം വയസ്സിൽ അന്തരിച്ചു
തിരൂർ മംഗലം വാളമരുതൂർ ചെറുപറമ്പിൽ വീട്ടിൽ എരിഞ്ഞിക്കൽ മീനാക്ഷിയമ്മ (വയസ് – 104) അന്തരിച്ചു. മക്കൾ: സി ശ്രീധരൻ നായർ (മുൻ സി.പി.ഐ.(എം.) മംഗലം ലോക്കൽകമ്മിറ്റി സെക്രട്ടറി), വിനോദിനിയമ്മ, ശ്യാമള (ജി.എം.യു.പി. സ്കൂൾ എടക്കനാട്)മരുമക്കൾ : വസന്ത, പരേതരായ നാരായണൻ നായർ, ചന്ദ്രശേഖരൻ
പാങ്ങ് ജി എച്ച് എസ് എസ്സിന് അഭിമാനമായി ഫാത്തിമ റിൻഹ
പാങ്ങ് : മലപ്പുറം ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി എംഇഎസ് യൂത്ത് വിങ്ങ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പാങ്ങ് ജിഎച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിനി കെ.വി. ഫാത്തിമ റിൻഹ സ്കൂളിന് അഭിമാനമായി. നൂറിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. 10000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരമായി ലഭിച്ചത്. പാങ്ങ് പള്ളി പറമ്പ സ്വദേശി കെ.വി അലി, പി ഹസീന എന്നിവരുടെ മകളാണ് ഫാത്തിമ റിൻഹ .
സംസ്ഥാന ജേതാക്കൾക്ക് സ്വീകരണവും സ്കൂൾ കായികമേളയും സംഘടിപ്പിച്ചു
ആലത്തിയൂർ:തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ റെക്കോർഡുകളോടെ രണ്ട് സ്വർണ്ണ മേഡൽ നേടിയ ഫഹദ്, അണ്ടർ 18 ഗേൾസ് വാക്കിംഗ് വെള്ളി മെഡൽ നേടിയ നിരഞ്ജന പി, അണ്ടർ 20 ഗേൾസ് വാക്കിംഗ് ബ്രൗൺസ് മെഡൽ ഗീതു, അണ്ടർ 18 ഗേൾസ് ഹാമർ ത്രോ സിൽവർ മെഡൽ എം റിദ, അണ്ടീൻ ബോയ്സ് 4*100 മീറ്റർ റിലേ വെള്ളി മെഡൽ ജസീൽ സി, അണ്ടർ 18 ഗേൾസ് വാക്കിംഗ് ബ്രൗൺസ് മെഡൽ ഗായത്രി എന്നിവരാണ് മെഡൽ...